ജോലിയുടെ തുടക്കകാലത്ത് ആരുംതന്നെ വിരമിക്കലിനെ പറ്റി ചിന്തിച്ചിട്ടുണ്ടാകില്ല. രാജ്യത്തെ വിരമിക്കല്‍ പ്രായം 60-65 വയസ് വരെയാണ്. ജീവിതത്തില്‍ നല്ല കാലം മുഴുവന്‍ ജോലി ചെയ്ത് സമ്പാദ്യം കൊണ്ട് ബാക്കിയുള്ള കാലം ജീവിക്കുക എന്നതാണ് രീതി. ഇവിടെയാണ് നേരത്തെയുള്ള വിരമിക്കലിനെ പറ്റി ആരംഭിക്കേണ്ടത്. നേരത്തെയുള്ള വിരമിക്കലെന്ന് പറയുമ്പോൾ കരിയറിന്റെ അവസാനമാണെന്ന് തെറ്റിദ്ധരിക്കരുത്. ജീവിതത്തിന്റെ ആരംഭമായി ഇതിനെ കാണാം. ഒരു തരത്തിൽ പറഞ്ഞാൽ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണിത്.
സാമ്പത്തിക സ്വാതന്ത്ര്യമെന്നത് കട ബാധ്യതകളില്ലാതെ ആവശ്യത്തിന് സമ്പാദ്യവുമായി ജീവിക്കുക എന്നതാണ്. സാമ്പത്തിക സ്വാതന്ത്ര്യം നേടിയൊരാൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും ജോലി ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. ലക്ഷ്യം നേടുന്നതിനുള്ള ഒരു ജനപ്രിയ ആശയമാണ് സാമ്പത്തിക സ്വാതന്ത്ര്യം നേരത്തെയുള്ള വിരമിക്കല്‍, Financial Independence Retire Early (FIRE).
എത്ര സമ്പാദിക്കണം
സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നൊരാൾ എത്ര രൂപ എത്ര സമ്പാദിക്കണമെന്നത് പ്രധാന ചോദ്യമാണ്. 1994 ല്‍ വില്യം ബെന്‍ഗാൻ അവതരിപ്പിച്ച സേഫ് വിത്ത്‌ഡ്രോവല്‍ നിരക്ക് പ്രകാരം ഇത് കണക്കാക്കാം. 4% റൂള്‍ എന്നും ഇത് അറിയപ്പെടുന്നു. വാര്‍ഷിക ചെലവിന്റെ 25 മടങ്ങ് റിട്ടയര്‍മെന്റ് ഫണ്ടായി കരുതണം. ഇതില്‍ നിന്ന 4 ശതമാനം വര്‍ഷത്തില്‍ ചെലവുകള്‍ക്കായി പിന്‍വലിക്കാം.
ഇതുവഴി എത്ര രൂപ ആവശ്യമാണെന്നും മാസത്തിൽ എത്ര രൂപ ചെലവാക്കേണ്ടി വരുമെന്നും കണ്ടെത്താം. പെട്ടന്നുള്ള വിരമലിനായി പണം കണ്ടെത്താൻ ചെലവ് കുറച്ച് ചെലാവാക്കുന്ന പണം സേവിംഗ്‌സിലേക്ക് നീക്കിവെയ്ക്കാം. അധിക വരുമാനത്തിനായി പാര്‍ട്ട്‌ടൈം ജോലികളിലൂടെ കൂടുതല്‍ തുക കണ്ടെത്തി സേവിംഗ്‌സിനായി മാറ്റാം.
ആര്‍ക്കൊക്കെ അനുയോജ്യം
മുകളിൽ പറഞ്ഞ രീതികൾ എല്ലാവർക്കും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കില്ല. വലിയ വരുമാനം ഉള്ളവര്‍ക്ക് മാത്രമാണ് വേഗത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സാധിക്കുക. 40 വയസിനുള്ളിൽ ബാധ്യതകൾ തീ്ർത്ത് നിക്ഷേപം ഉണ്ടാകണമെങ്കിൽ ഇതിനൊത്ത വരുമാനം നൽകുന്ന ജോലി ആവശ്യമാണ്. 4% റൂളും പ്രയാസമാണ്. എല്ലാ വര്‍ഷവും ചെലവ് തുല്യമായിരിക്കില്ല എന്നത് ഈ റൂളിന്റെ ഒരു പോരായ്മയാണ്. ഇതോടൊപ്പം പണപ്പെരുപ്പ നിരക്കിനെയും അത്യാവശ്യങ്ങളെയും ഈ റൂൾ പരിഗണിക്കുന്നില്ല.
ഇന്ത്യൻ സാഹചര്യത്തിൽ
4% റൂൾ വിദേശ രീതിക്ക് അനുയോജ്യമായി രൂപകല്പന ചെയ്തതാണ്. ഇന്ത്യൻ സാഹചര്യത്തിൽ വാർഷിക ചെലവിന്റെ 30 ശതമാനമെങ്കിലും കരുതണം. 50,000 രൂപ മാസ ചെലവ് വരുന്ന 25 കാരന്റെ ഉദാഹരണമെടുക്കാം. 40ാം വയസില്‍ വിരമിക്കാൻ ഇദ്ദേഹത്തിന് മുന്നിലുള്ളത് 15 വര്‍ഷമാണ്.
പണപ്പെരുപ്പം നിരക്ക് 6 ശതമാനം എന്ന് കണക്കിലെടുത്താൽ 40-ാം വയസിൽ മാസ ചെലവ് 1.20 ലക്ഷം രൂപയായിട്ടുണ്ടാകും. ഇത് പ്രകാരം വർഷത്തിൽ 14.40 ലക്ഷം രൂപ കണ്ടെത്തണം. ഈ സാഹചര്യങ്ങളിൽ വിരമിക്കുന്നൊരാൾക്ക് 15 വർഷം കൊണ്ട് 4.30 കോടി രൂപയാണ് സമ്പാദിക്കേണ്ടത്.
ഈ ഘടകങ്ങൾ പരിശോധിക്കാം
വിരമിക്കലിനായുള്ള സാമ്പത്തിക പ്ലാനിംഗിൽ പൂർണമായും ജോലിയിൽ നിന്ന് മാറുകയാണോ അതോ ഇഷ്ടമുള്ള തൊഴിലിലേക്ക് മാറുകയാണോയെന്ന് തീരുമാനിക്കണം. വാർഷിക ചെലവുകളെ കണക്കാക്കുകയാണ് മറ്റൊരു കാര്യം. മുകളിൽ സൂപിപ്പിച്ച തുക കണ്ടെത്തുക എന്നത് എളുപ്പമല്ല. ഇതിനാൽ ചെലവഴിക്കുന്നത് കുറച്ച് സമ്പാദിക്കാൻ ശ്രമിക്കുക.
നിക്ഷേപമില്ലാതെ ഇക്കാലയളവിൽ വിരമിക്കുന്നതിനാവശ്യമായ തുക കണ്ടെത്താൻ സാധിക്കില്ല. പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകളും മ്യൂച്വല്‍ ഫണ്ടുകളും പോലെ ദീർഘകാല നിക്ഷേപങ്ങളെ തേടണം. 40 വയസ് തികയുന്നതിന് മുമ്പ് നിങ്ങളുടെ എല്ലാ വായ്പകളും ഒഴിവാക്കിയെന്ന് ഉറപ്പാക്കുക. വിരമിച്ചതിന് ശേഷം ബാധ്യതകളെ ചുമയ്ക്കരുത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications