എസ്ബിഐയില്‍ ഓഫറുകളുടെ പെരുമഴ!സ്വര്‍ണ വായ്പയില്‍ 0.75% ഇളവ്

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്കായി നിരവധി ഓഫറുകളും ഇളവുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്കായി നിരവധി ഓഫറുകളും ഇളവുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐയുടെ പുതിയ ഓഫറുകളില്‍ സ്വര്‍ണ വായ്പാ പലിശ നിരക്കിന്മേലുള്ള കിഴിവ്, കാര്‍ വായ്പയ്ക്കായുള്ള പ്രത്യേക പലിശ ഇളവ്, പ്രൊസസിംഗ് ചാര്‍ജുകള്‍ ഒഴിവാക്കുക, ടേം ഡെപ്പോസിറ്റുകള്‍ക്ക് അധിക പലിശ നിരക്ക് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.

 

എസ്ബിഐയില്‍ ഓഫറുകളുടെ പെരുമഴ!സ്വര്‍ണ വായ്പയില്‍ 0.75% ഇളവ്

സ്വര്‍ണ വായ്പാ ഉപയോക്താക്കള്‍ക്ക് പലിശ നിരക്കിന്മേല്‍ 75 ബേസിസ് പോയിന്റ് കിഴിവാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. 7.5 ശതമാനം പലിശ നിരക്കിലാണ് നിലവില്‍ ബാങ്കില്‍ നിന്നും ഉപയോക്താക്കള്‍കക് സ്വര്‍ണ വായ്പ ലഭിക്കുന്നത്. എസ്ബിഐ യോനോ അപ്ലിക്കേഷന്‍ വഴി സ്വര്‍ണ വായ്പയ്ക്കായി അപേക്ഷിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രൊസസിംഗ് ചാര്‍ജിലും പൂര്‍ണമായ ഇളവ് എസ്ബിഐ നല്‍കുന്നുണ്ട്. വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുന്ന കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പലിശ നിരക്കില്‍ 50 ബേസിസ് പോയിന്റ് അധിക ഇളവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഈ ഇളവ് കാര്‍ വായ്പയ്ക്കും സ്വര്‍ണ വായ്പ വായ്പയ്ക്കും ബാധകമാക്കും.

Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

ഭവന വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ് ബാങ്ക് ഒഴിവാക്കിയിരുന്നു. എല്ലാ കാര്‍ വായ്പാ അപേക്ഷകരുടേയും പ്രൊസസിംഗ് ചാര്‍ജും ബാങ്ക് ഇപ്പോള്‍ ഒഴിവാക്കിക്കഴിഞ്ഞു. അത് കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ കാര്‍ വായ്പയ്ക്ക് മേല്‍ 90 ശതമാനം വരെ ഓണ്‍ റോഡ് ഫൈനാന്‍സിംഗ് സേവനവും ലഭിക്കും.

എസ്ബിഐ യോനോ അപ്ലിക്കേഷന്‍ മുഖേന കാര്‍ വായ്പയ്ക്കായി അപേക്ഷിക്കുന്ന ഉപയോക്താക്കള്‍ക്ക് പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് ഇളവ് ലഭിക്കും. പുതിയ കാര്‍ വാങ്ങിക്കുവാന്‍ പ്ലാന്‍ ഉള്ള എസ്ബിഐ യോനോ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 7.5 ശതമാനമെന്ന താഴ്ന്ന നിരക്കില്‍ കാര്‍ വായ്പ സ്വന്തമാക്കാം.

Also Read : ഈ പദ്ധതികളില്‍ മാസം 3,000 രൂപ മാറ്റി വച്ച് 44 ലക്ഷം രൂപയായി വളര്‍ത്താം! എങ്ങനെ?Also Read : ഈ പദ്ധതികളില്‍ മാസം 3,000 രൂപ മാറ്റി വച്ച് 44 ലക്ഷം രൂപയായി വളര്‍ത്താം! എങ്ങനെ?

എല്ലാ രീതിയിലുമുള്ള വ്യക്തിഗത, പെന്‍ഷന്‍ വായ്പാ ഉപയോക്താക്കള്‍ക്കും പ്രൊസസിംഗ് ചാര്‍ജില്‍ 100 ശതമാനം ഇളവ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പ്ലാറ്റിനം ടേം ഡെപ്പോസിറ്റ് എന്ന പുതിയ നിക്ഷേപ പദ്ധതിയും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. 75 ദിവസത്തെയും, 75 ആഴ്ചകളിലെയും 75 മാസത്തേയും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 15 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്കാണ് എസ്ബിഐ നല്‍കുക. ആഗസ് 15ാം തീയ്യതി മുതല്‍ സെപ്തംബര്‍ 14 വരെയാണ് ഈ പ്രത്യേക ഓഫറിന്റെ കാലാവധി.

Also Read : മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!Also Read : മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!

പുതുതായി ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയ്ക്ക് കീഴില്‍ പുതിയ നിക്ഷേപങ്ങളും നിലവിലെ നിക്ഷേപങ്ങള്‍ പുതുക്കുവാനും അനുവദിക്കും. ടേം ഡെപ്പോസിറ്റുകള്‍ക്കും, സ്പെഷ്യല്‍ ടേം ഡെപ്പോസിറ്റ് ഉത്പ്പന്നങ്ങള്‍ക്കും മാത്രമാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.നിലവില്‍ 75 ദിവസ കാലയളവുള്ള എസ്ബിഐ പ്ലാറ്റിനം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 3.90 ശതമാനമാണ്. എസ്ബിഐയുടെ പുതിയ ഓഫര്‍ പ്രകാരം നിക്ഷേപകര്‍ക്ക് 3.95 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.

Also Read : അമൂല്‍, പോസ്റ്റ് ഓഫീസ്, ആധാര്‍ ഫ്രാഞ്ചൈസികളിലൂടെ ബിസിനസ് ആരംഭിക്കൂ; ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാംAlso Read : അമൂല്‍, പോസ്റ്റ് ഓഫീസ്, ആധാര്‍ ഫ്രാഞ്ചൈസികളിലൂടെ ബിസിനസ് ആരംഭിക്കൂ; ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാം

525 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് നേരത്തേ ലഭിച്ചിരുന്നത് 5 ശതമാനം പലിശ നിരക്കാണ്. പുതിയ ഓഫര്‍ പ്രകാരം അത് 5.10 ശതമാനമായി ഉയരും. 2250 ദിവസം കാലയളവുള്ള നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനം പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്. പുതിയ ഓഫര്‍ പ്രകാരം അത് 5.55 ശതമാനമായാണ് വര്‍ധിക്കുക. പുതിയ ഓഫര്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് 75 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് 4.45 ശതമാനം പലിശ നിരക്ക് ലഭിക്കും. നേരത്തേ ഇത് 4.40 ശതമാനമായിരുന്നു. 525 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.60 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.

Read more about: sbi
English summary

from interest concession on Gold loan to waiver on processing fees know the new offers by SBI| എസ്ബിഐയില്‍ ഓഫറുകളുടെ പെരുമഴ!സ്വര്‍ണ വായ്പയില്‍ 0.75% ഇളവ്

from interest concession on Gold loan to waiver on processing fees know the new offers by SBI
Story first published: Tuesday, August 17, 2021, 20:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X