പണം കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യവും റിവാർഡുകളും ക്യാഷ് ബാക്കുകളും അടക്കമുള്ള നേട്ടങ്ങളാണ് പുതിയ കാലത്ത് ക്രെഡിറ്റ് കാർഡുകൾ സജീവമാകാനുള്ള കാരണം. നേട്ടങ്ങളുടെ വശങ്ങൾ മാത്രമറിഞ്ഞ് ജോലി കിട്ടിയ ഉടനെ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാനാണ് പലരുടെയും ശ്രമം. തെറ്റായ ഉപയോഗത്തിന് പല തരത്തിലുള്ള ചാർജുകൾ ക്രെഡിറ്റ് കാർഡിൽ ഈടാക്കുന്നുണ്ട്. അനാവശ്യ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഫീസുകളെ പറ്റി കൃത്യമായി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. അതിന് ഈ ലേഖനം സഹായിക്കും.
വാര്‍ഷിക ഫീസ്
വാര്‍ഷിക ഫീസും ജോയിനിംഗ് ഫീസും ഭൂരിഭാഗം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാണ്. കാര്‍ഡ് വഴി ലഭിക്കുന്ന സേവനങ്ങള്‍ക്ക് കാര്‍ഡ് അനുവദിക്കുന്ന കമ്പനി ഈടാക്കുന്ന ചാര്‍ജുകളാണ് ഇവ. കാര്‍ഡിന്റെ തരവും ലഭിക്കുന്ന സേവനങ്ങളും അനുസരിച്ച് 100 രൂപ മുതല്‍ ആയിരക്കണക്കിന് രൂപ വാര്‍ഷിക ഫീസ് ഈടാക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ വിപണിയിലുണ്ട്.

ജോയിനിംഗ് ഫീസ് കാര്‍ഡ് വാങ്ങുന്ന ഘട്ടത്തില്‍ ബാങ്ക് ഒറ്റത്തവണയായി ഈടാക്കുന്ന തുകയാണ്. ക്രെഡിറ്റ് കാര്‍ഡുകളുടെ ജോയിനിംഗ്, വാര്‍ഷിക ഫീസുകളെ പറ്റി അറിയാന്‍ നിബന്ധനകളും ഉപാധികളും അറിഞ്ഞിരിക്കണം. ഇതോടൊപ്പം വാര്‍ഷിക ചെലവാക്കല്‍ തുക അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ വാര്‍ഷിക ഫീസ് ഒഴിവാക്കി നല്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
ഫിനാന്‍ഷ്യല്‍ ചാര്‍ജ് ആന്‍ഡ് പലിശ നിരക്ക്
ക്രെഡിറ്റ് കാര്‍ഡിലെ ചെലവാക്കലുകളെ ബാധിക്കുന്നവയാണ് ഫിനാന്‍ഷ്യല്‍ ചാര്‍ജും പലിശ നിരക്കും. ഒരു ബില്ലിംഗ് സൈക്കിളിലെ ബാലന്‍സ് മറ്റൊരു ബില്ലിംഗ് സൈക്കിളിലേക്ക് നീട്ടിയാല്‍ അടയ്ക്കാനുള്ള തുകയ്ക്ക് ഫിനാന്‍ഷ്യല്‍ ചാര്‍ജും പലിശ നിരക്കും ഈടാക്കും. പലിശ നിരക്ക് ഓരോ കമ്പനികളിലും വ്യത്യസ്തമായിരിക്കും. ഈടാക്കുന്ന പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതിയും അറിഞ്ഞിരിക്കണം. ക്രെഡിറ്റ് കാര്‍ഡിലെ പലിശ രഹിത കാലയളവിനെ പറ്റിയും വ്യക്തമായി മനസിലാക്കി വെയ്ക്കണം.
വൈകിയാലുള്ള പിഴ
ക്രെഡിറ്റ് കാര്‍ഡിലെ മിനിമം ബാലന്‍സ് അടയ്്ക്കാതിരുന്നാല് ലേറ്റ് പെയ്മെന്റ് ചാര്‍ജ് ക്രെഡിറ്റ് കാര്‍ഡ് കമ്പനി ഈടാക്കും. നേരത്തെ നിശ്ചയിച്ച തുകയോ അടയ്ക്കാനുള്ള തുകയുടെ നിശ്ചിത ശതമാനമോ ആണ് ലേറ്റ് പെയ്മെന്റ് ചാര്‍ജായി ഈടാക്കുന്നത്. അധിക തുക അടയ്ക്കുന്നതിനൊപ്പം ക്രെഡിറ്റ് സ്കോറിനെയും ഇത് ബാധിക്കും. സമയത്ത് ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കുന്നത് ശീലമാക്കിയാല്‍ ലേറ്റ് പെയ്മെന്റ് ചാര്‍ജ് ഒഴിവാക്കാം.
ഓവര്‍ ലിമിറ്റ് ചാര്‍ജ്
ക്രെഡിറ്റ് കാര്‍ഡില്‍ അനുവദിച്ച ക്രെഡിറ്റ് ലിമിറ്റിനേക്കാള്‍ കൂടുതല്‍ തുക ഉപയോഗിച്ചാല്‍ ഓവര്‍ ലിമിറ്റ് ചാര്‍ജ് ബാധകമാകും. ഓരോ ബില്ലിംഗ് സൈക്കിളിലും അധിക ഉപയോഗത്തിന് ഓവര്‍ ലിമിറ്റ് ചാര്‍ജ് ഈടാക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കൃത്യമായി പരിശോധിക്കുകയും അനുവദിച്ച ക്രെഡിറ്റ് പരിധിക്കുള്ളില്‍ നില്‍ക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.
ഫോറിന് കറന്‍സി മാര്‍ക്കപ്പ് ചാര്‍ജ്
വിദേശ കറന്‍സിയില്‍ ഇടപാട് നടത്തുകയോ വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയോ ചെയ്താലാണ് ഫോറിന് കറന്‍സി മാര്‍ക്കപ്പ് ചാര്‍ജ് ബാധകമാകുന്നത്. ഉപയോഗിച്ച തുകയുടെ നിശ്ചിത ശതമാനമാകും ഫോറിന് കറന്‍സി മാര്‍ക്കപ്പ് ചാര്‍ജ്. വിദേശയാത്ര സ്ഥിരമായി ചെയ്യുന്നവരോ ഇടപാട് നടത്തുന്നവരോ ആണെങ്കില്‍ കുറഞ്ഞ ഫോറിന് കറന്‍സി മാര്‍ക്കപ്പ് ചാര്‍ജുള്ള കാര്‍ഡുകള്‍ ഉപയോഗിക്കാം.
ക്യാഷ് അഡ്വാന്‍സ് ചാര്‍ജ്
ക്രെഡിറ്റ് കാര്‍ഡിലെ പരിധിക്കുള്ളിലുള്ള തുക എടിഎം വഴി പിന്‍വലിക്കാന്‍ ക്യാഷ് അഡ്വാന്‍സ് വഴി സാധിക്കും. ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന് ചാര്‍ജ് ഈടാക്കും. പിന്‍വലിക്കുന്ന തുകയുടെ നിശ്ചിത ശതമാനമാണ് ക്യാഷ് അഡ്വാന്‍സ് ചാര്‍ജായി ഈടാക്കുന്നത്. ഇടപാട് ദിവസം മുതല്‍ ഫിനാന്‍സ് ചാര്‍ജും ബാധകമാകും. അത്യാവശ്യ സമയത്തൊഴിക്ക് ക്യാഷ് അഡ്വാന്‍സ് ഉപയോഗിക്കരുതെന്നാണ് വിദഗ്ധര്‍ നല്കുന്ന ഉപദേശം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
