മെയ് 24-ാം തീയ്യതി മുതല്‍ 2021 -22 സാമ്പത്തിക വര്‍ഷത്തിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്കീമിലെ രണ്ടാം ട്രഞ്ച് ഉപയോക്താക്കള്‍ക്കായി തുറന്നിരിക്കുകയാണ്. മെയ് 28 വരെ ഇഷ്യൂ തുടരും.
മെയ് 24-ാം തീയ്യതി മുതല്‍ 2021 -22 സാമ്പത്തിക വര്‍ഷത്തിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്കീമിലെ രണ്ടാം ട്രഞ്ച് ഉപയോക്താക്കള്‍ക്കായി തുറന്നിരിക്കുകയാണ്. മെയ് 28 വരെ ഇഷ്യൂ തുടരും. മെയ് മുതല്‍ സെപ്തംബര്‍ വരെ 6 ട്രഞ്ചുകളിലായാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യൂ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ട്രഞ്ചിലെ ഗോള്‍ഡ് ബോണ്ടില്‍ ഗ്രാമിന് 4,842 രൂപയാണ് ഇഷ്യൂ വില നിശ്ചയിരിക്കുന്നത്.

എസ്ജിബി ഓണ്‍ലൈനായി വാങ്ങിക്കുവാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സംവിധാനമൊരുക്കിയിട്ടുണ്ട്.
എന്തുകൊണ്ടാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം.
1. ഭൗതിക സൗര്ണം പോലെ സൂക്ഷിക്കുവാന്‍ സ്ഥലം കണ്ടെത്തേണ്ടതില്ലാത്തതിനാല് എസ്ജിബികള്‍ കൂടുതല്‍ സുരക്ഷിതമാണ്.
2. നോമിനല്‍ വിലയുടെ മേല്‍ പ്രതിവര്‍ഷം 2.50 ശതമാനം നിരക്കില്‍ പ്രതിഫലം ലഭിക്കും. അര്‍ധവാര്‍ഷികമായാണ് പലിശ നല്‍കുക.
3. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വില്‍പ്പന നടത്താം.4. സ്വര്‍ണ നാണയങ്ങളേയോ സ്വര്‍ണ ബാറുകളോ പോലെ സോവറീന്‍ ഗോള്‍ഡ് ബോണ്ടിന് മേല്‍ ചരക്ക് സേവന നികുതി ഈടാക്കുന്നില്ല. ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ ഭൗതിക സ്വര്‍ണ വാങ്ങിക്കുന്ന അതേ രീതിയില്‍ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഒപ്പം എസ്ജിബിയില്‍ നിര്‍മാണ ചാര്‍ജുകളുമില്ല.
5. വായ്പകള്‍ക്ക് ഈടായി എസ്ജിബികള്‍ ഉപയോഗിക്കാം. സാധാരണ സ്വര്‍ണവായ്പയ്ക്ക് സമാനമായാണ് എല്‍ടിവി അനുപാതം നിശ്ചയിച്ചിരിക്കുന്നത്.
6. 2015 നവംബറില്‍ മോണിറ്റൈസേഷന് പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്കീം അവതരിപ്പിച്ചത്. ട്രഞ്ചുകളായാണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്.
പെട്ടെന്നൊരു വായ്പ വേണം! വ്യക്തിഗത വായ്പയോ സ്വര്‍ണ വായ്പയോ ഏതാണ് നല്ലതെന്നറിയേണ്ടേ?
നിക്ഷേപകര്‍ക്ക് അഅവരുടെ ഡീമാറ്റ് അക്കൗണ്ട് വഴിയോ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയോ എസ്ജിബികളില്‍ നിക്ഷേപം നടത്താം.ഓണ്‍ലൈനായി അപേക്ഷിക്കുകയും ഡിജിറ്റല്‍ രീതിയില്‍ പണമടക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഗ്രാമിന് 50 രൂപയുടെ ഇളവ് നല്കുവാന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4,727 രൂപയായിരിക്കും നല്‍കേണ്ടി വരിക. 2021 മെയ് മുതല്‍ 2021 സെപ്തംബര്‍ മാസം വരെ 6 ട്രഞ്ചുകളായാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്.
എസ്ജിബി എസ്ബിഐ വഴി ഓണ്‍ലൈനായി വാങ്ങിക്കുവാന്‍ എന്ത് ചെയ്യണമെന്ന് നമുക്ക് നോക്കാം.
- എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുക
- സര്‍വീസ് എന്ന വിഭാഗത്തിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് തെരഞ്ഞെടുക്കുക.
- ടേംസ് ആന്റ് കണ്ടീസന്‍ തെരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക
- രജിസ്ട്രേഷന് ഫോറം പൂരിപ്പിക്കുക. ഇത് ഒറ്റത്തവണ രജിസ്ട്രേഷന് ആണ്.
- സബ്മിറ്റ് ക്ലിക്ക് ചെയ്യുക
- പര്‍ച്ചേസ് ഫോറത്തില്‍ എത്ര അളവില്‍ സ്വര്‍ണം വാങ്ങിക്കുന്നുവെന്നും നോമിനീ വിവരങ്ങളും ചേര്‍ക്കുക
- പര്‍ച്ചേസ് ഫോറത്തില്‍ എത്ര അളവില്‍ സ്വര്‍ണം വാങ്ങിക്കുന്നുവെന്നും നോമിനീ വിവരങ്ങളും ചേര്‍ക്കുക
വാണിജ്യ ബാങ്കുകളില്‍ നിന്നും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ ലി. (എസ്എച്ച്സിഐഎല്‍)ല്‍ നിന്നും അംഗീകാരമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നും നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
