കോവിഡ് കാലത്ത് മിക്കവരുടേയും കൈയ്യിലുള്ള പണത്തിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. ബിസിനസില്‍ നേരിട്ട തിരിച്ചടിയും ശമ്പളക്കുറവും തൊഴില്‍ നഷ്ടവുമെല്ലാം ഇതിന് കാരണമായി.
കോവിഡ് കാലത്ത് മിക്കവരുടേയും കൈയ്യിലുള്ള പണത്തിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. ബിസിനസില്‍ നേരിട്ട തിരിച്ചടിയും ശമ്പളക്കുറവും തൊഴില്‍ നഷ്ടവുമെല്ലാം ഇതിന് കാരണമായി. തത്ക്കാലം പിടിച്ചു നില്ക്കാന് ഏവര്‍ക്കും മുന്നിലുള്ള വഴി വായ്പയെ ആശ്രയിക്കുക എന്നതാണ്. ബിസിനസ് നടത്തുന്നവരും മറ്റ് ജീവനക്കാരുമെല്ലാം വായ്പകള്‍ക്കായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്.
വായ്പകള്‍ എങ്ങനെ തിരഞ്ഞെടുക്കും?
എന്നാല്‍ ഏറ്റവും ശ്രദ്ധയോടെ തീരുമാനിക്കേണ്ട കാര്യമാണ് വായ്പകള്‍. തിരിച്ചടവ് ശേഷി മനസ്സിലാക്കിക്കൊണ്ട് വായ്പ എടുത്തില്ല എങ്കില്‍ പിന്നീട് വലിയ സാമ്പത്തിക പ്രയാസങ്ങളിലേക്കാവും അത് നമ്മെ നയിക്കുക. ഇപ്പോള്‍ അത്യാവശ്യമാണെന്ന് കരുതി കണ്ണടച്ച് ഏതെങ്കിലും വായ്പ എടുക്കുന്നത് എടുത്തു ചാട്ടമാകും. ഒരു തവണയെങ്കിലും ആലോചിച്ചതിന് ശേഷം മാത്രം വായ്പ എടുക്കുക.
സ്വര്‍ണവായ്പയും വ്യക്തിഗത വായ്പയും
പെട്ടെന്നൊരാവശ്യം വന്നാല്‍ കൈയ്യിലുള്ള സ്വര്‍ണം ഈടായി നല്‍കിക്കൊണ്ട് വായ്പ എടുത്താലോ എന്നതാണ് മിക്കവരും ആലോചിക്കുക. സ്വര്‍ണ വില മുകളിലേക്ക് കുതിക്കുന്നതിനാല്‍ സ്വര്‍ണ വായ്പയ്ക്ക് ഇപ്പോള്‍ ഏറെ ആവശ്യക്കാരാണുള്ളത്. ക്രെഡിറ്റ് സ്കോര്‍, വായ്പാ ചരിത്രം തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിക്കാതെ തന്നെ വായ്പ ലഭിക്കുന്നതും സ്വര്‍ണ വായ്പയെ ആകര്‍ഷകമാക്കുന്നു. എന്നാല്‍ ലഭിക്കുന്ന തുകയും തിരിച്ചടവിന് ലഭിക്കുന്ന ഉയര്‍ന്ന കാലാവധിയും വ്യക്തിഗത വായ്പകള്‍ തെരഞ്ഞെടുക്കുവാന്‍ ചിലര്‍ക്കെങ്കിലും കാരണമാകുന്നു.
വായ്പ അനുവദിച്ചു ലഭിക്കുന്ന സമയം
ഏറ്റവും വേഗത്തില്‍ ലഭിക്കുമെന്നതാണ് സ്വര്‍ണ വായ്പയുടെ പ്രത്യേകത. പുതിയ കാല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ മിനുട്ടുകള്‍ക്കുള്ളില്‍ സ്വര്‍ണ വായ്പ അനുവദിച്ചു നല്‍കുന്നുണ്ട്. എന്നാല്‍ അപേക്ഷകന്റെ വരുമാനം, പ്രായം, തൊഴില്‍ സ്ഥിരത, മറ്റ് ബാധ്യതകള്‍, ഐടിആര്‍ ഫോമുകള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ചതിനു ശേഷം മാത്രമാണ് ബാങ്കുകള്‍ വ്യക്തിഗത വായ്പകള്‍ അനുവദിച്ചു നല്‍കുക. ഇതിനായി ചുരുങ്ങിയത് രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ സമയം ആവശ്യമായി വന്നേക്കാം.
പരമാവധി വായ്പാ തുക
ഒരു വ്യക്തിയ്ക്ക് അനുവദിച്ചു നല്കുന്ന പരമാവധി വ്യക്തിഗത വായ്പാ തുക ഓരോ ബാങ്കിനുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറും മികച്ച വായ്പാ ചരിത്രവുമുള്ള വ്യക്തികള്‍ക്ക് 40 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പകളായി ലഭിച്ചേക്കാം. തിരിച്ചടവ് ശേഷിയാണ് ഇതില്‍ പ്രധാനമായും പരിഗണിക്കുന്നത്.
സ്വര്‍ണ വായ്പയില്‍ നിന്ന് ലഭിക്കുന്ന തുക
എന്നാല്‍ ഈടായി നല്കുന്ന സ്വര്‍ണത്തിന്റെ മൂല്യമെത്രയാണോ അതില്‍ നിന്നും 10 മുതല്‍ 25 ശതമാനം കുറവ് മാത്രമേ സ്വര്‍ണപ്പണയ വായ്പയിലൂടെ ലഭിക്കുകയുള്ളൂ. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ മുഴുവന്‍ വിപണി മൂല്യവും നല്‍കാറുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ പലിശയും വളരെ ഉയര്‍ന്നതായിരിക്കും.
പലിശ നിരക്ക്
8.45% മുതല്‍ 26% വരെയാണ് സാധാരണഗതിയില്‍ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്. സ്വര്‍ണ വായ്പയുടേത് 7.25% മുതല്‍ 29% വരെയാണ്. എല്‍ടിവി അനുപാതം ഉയര്‍ന്നവര്‍ക്കും വലിയൊരു കാലാവധി കൊണ്ട് അടച്ചുതീര്‍ക്കുന്ന ലോണുകള്‍ക്കും തിരിച്ചടവ് രീതി അനുസരിച്ച് പലിശ ഉയര്‍ന്നേക്കും. ക്രെഡിറ്റ് പ്രൊഫൈല്‍ കുറഞ്ഞ ഒരു വ്യക്തിയ്ക്ക് സ്വര്‍ണ വായ്പ തന്നെയായിരിക്കും അഭികാമ്യം.
വായ്പകളുടെ തിരിച്ചടവ് കാലാവധി
ഏഴ് ദിവസം മുതല്‍ പരമാവധി മൂന്നു വര്‍ഷം വരെയാണ് സ്വര്‍ണ വായ്പകളുടെ തിരിച്ചടവ് കാലാവധി. ചുരുക്കം ചില ബാങ്കുകള്‍ മാത്രം ഇത് അഞ്ച് വര്‍ഷം കാലാവധി വരെ നല്‍കാറുണ്ട്. വ്യക്തിഗത വായ്പകള്‍ പരമാവധി 7 വര്‍ഷം വരെ ലഭിച്ചേക്കാം. വ്യക്തിഗത വായ്പകള്‍ ഇഎംഐ രീതിയില്‍ അടച്ചു തീര്‍ക്കുന്നവയാണ്. പലിശ, മുതലിന്റെ ഒരു ഭാഗം എന്നിവ ചേര്‍ത്തുള്ളതായിരിക്കും ഇഎംഐ തുക.
സ്വര്‍ണ വായ്പാ തിരിച്ചടവ്
എന്നാല്‍ സ്വര്‍ണ വായ്പകള്‍ നല്കുന്ന ചില ബാങ്കുകള്‍ തിരിച്ചടവിനുള്ള അവസാന ദിവസം വരെ പലിശ മാത്രം അടയ്ക്കുകയും പൂര്‍ണമായ തുക അവസാനം അടച്ച് സ്വര്‍ണം തിരിച്ചെടുക്കാനുമുള്ള അവസരം നല്‍കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ക്യാഷ് ഫ്ളോ നിലനിര്‍ത്താന്‍ സ്വര്‍ണ വായ്പയിലൂടെ സാധിക്കും. എന്നാല്‍ തിരിച്ചടവ് ശേഷി ഇല്ലാത്തവര്‍ക്ക് വായ്പാ തുക കൃത്യമായി അടച്ച് പൂര്‍ത്തിയാക്കിയാല്‍ ക്രെഡിറ്റ് സ്കോര്‍ മികച്ചതാകുകയും ചെയ്യും.
പ്രോസസിംഗ് ചാര്‍ജ്
വായ്പാ തുകയുടെ മൂന്നു ശതമാനം വരെയായിരിക്കാം വ്യക്തിഗത വായ്പകളുടെ പ്രോസസിംഗ് ചാര്‍ജ് ഇനത്തില്‍ പലപ്പോഴും ബാങ്കുകള്‍ ഈടാക്കുക. എന്നാല്‍ ചില ബാങ്കുകള്‍ 10 രൂപ മുതല്‍ ഉള്ള കുറഞ്ഞ പ്രോസസിംഗ് ഫീസ് ഈടാക്കി സ്വര്‍ണ വായ്പ നല്‍കും. ലോണ്‍ തുകയുടെ 0.10 ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഫീസ് ഈടാക്കുന്നവരുമുണ്ട്.
കൃത്യസമയത്ത് വായ്പ തിരിച്ചടച്ചില്ല എങ്കില്‍ കാലാവധി കഴിയുന്ന മുറയ്ക്ക് ബാങ്കുകള്‍ക്ക് സ്വര്‍ണം വില്‍പ്പന നടത്തി പണം ഈടാക്കുവാന്‍ സാധിക്കും. അതിനാല്‍ എപ്പോഴും നമ്മുടെ ആവശ്യവും തിരിച്ചടവ് ശേഷിയും പരിഗണിച്ച് മാത്രം വായ്പ തെരഞ്ഞെടുക്കുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications