പണം ആവശ്യമുണ്ടോ? ഏത് വായ്പ സ്വീകരിക്കണമെന്ന് സംശയമുണ്ടോ? വിശദമായി പരിശോധിക്കാം

പണത്തിന് അത്യാവശ്യം ഉണ്ടാകുമ്പോൾ വായ്പയെടുക്കുകയാണ് സാധാരണ എല്ലാവരും ചെയ്യുന്നത്. നിരവധി വായ്പകൾ ലഭ്യമാണെങ്കിലും വ്യക്തിഗത വായ്പകളും സ്വർണ്ണ വായ്പകളുമാണ് ജനപ്രിയം. എന്ത് കൊണ്ട് ഇവ ജനപ്രിയമായെന്ന് ചോദിച്ചാൽ എളുപ്പത്തിൽ ലഭിക്കുമെന്നത് തന്നെയാണുത്തരം. എന്നാൽ പണത്തിന് അത്യാവശ്യം വന്നാൽ ഈ 2 വായ്പകളിൽ ഏത് സ്വീകരിക്കുമെന്നത് കുറച്ച് കുഴപ്പിക്കുന്ന ചോദ്യമാണല്ലേ. വിശദമായി പരിശോധിക്കാം

വായ്പ അനുവദിക്കുന്നതിനുള്ള സാധ്യത

വ്യക്തിഗത വായ്പകളിൽ ഈടിന്റെ അഭാവം ഉള്ളതു കൊണ്ടു തന്നെ കടം കൊടുക്കുന്നവരെ ജാഗ്രതയോടെ സമീപിക്കാൻ പ്രേരിപ്പിക്കും. അതുകൊണ്ടു തന്നെ മറ്റ് പലകാര്യങ്ങളുമാണ് പരിശോധിക്കുക. ക്രെഡിറ്റ് സ്‌കോറുകൾ, പ്രതിമാസ വരുമാനം, തൊഴിൽ, തൊഴിൽ ചെയ്യുന്ന സ്ഥാപനം ഏത് എന്നിങ്ങനെയുള്ള ഒന്നിലധികം ഘടകങ്ങൾ ധനകാര്യ സ്ഥാപനങ്ങൾ പരിശോധിക്കും. ക്രെഡിറ്റ് സ്കോറാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പണം ആവശ്യമുണ്ടോ? ഏത് വായ്പ സ്വീകരിക്കണമെന്ന് സംശയമുണ്ടോ? വിശദമായി പരിശോധിക്കാം


സ്വർണ്ണ വായ്‌പകൾ പൂർണ്ണ സുരക്ഷിതമായ വായ്പയാണ്. മതിയായ ഈടിന്റെ പിൻബലത്തിൽ, വായ്പാ തിരിച്ചടവ് മുടങ്ങിയാൽ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ കടം കൊടുക്കുന്നവർക്ക് വിൽക്കാൻ കഴിയും. അതുകൊണ്ടു തന്നെ വായ്പ നൽകുന്നവർക്ക് അപകട സാധ്യതയില്ല. അത്കൊണ്ടു തന്നെ മോശം ക്രെഡിറ്റ് സ്കോറുകൾ അല്ലെങ്കിൽ ക്രെഡിറ്റ് പ്രൊഫൈലുകൾ കാരണം വ്യക്തിഗത വായ്പകൾ ലഭ്യമാക്കാൻ കഴിയാത്ത വ്യക്തികൾക്ക് സ്വർണ്ണ വായ്പകൾ തേടുന്നത് പരിഗണിക്കാവുന്നതാണ്.

പലിശ നിരക്കുകൾ

അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈലും കടം കൊടുക്കുന്നവരുടെ ക്രെഡിറ്റ് പ്രൈസിംഗ് പോളിസികളും അനുസരിച്ച് വ്യക്തിഗത വായ്പ പലിശ നിരക്ക് സാധാരണയായി പ്രതിവർഷം 10.5 ശതമാനത്തിൽ ആരംഭിക്കുന്നു. എന്നാൽ ചില പൊതുമേഖലാ ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോൺ കാലയളവ്, ലോൺ തുക, തിരഞ്ഞെടുത്ത തിരിച്ചടവ് ഓപ്ഷൻ എന്നിവയെ ആശ്രയിച്ച് സ്വർണ്ണ വായ്പകളുടെ പലിശ നിരക്കുകളിൽ വലിയ വ്യത്യാസമുണ്ടാകും.

നല്ല ക്രെഡിറ്റ് പ്രൊഫൈലുകളുള്ള അപേക്ഷകർക്ക് സ്വർണ്ണ വായ്പകളും വ്യക്തിഗത വായ്പകളും തമ്മിലുള്ള പലിശ നിരക്കിലെ വ്യത്യാസം കൂടുതലായിരിക്കില്ലെങ്കിലും, മോശം ക്രെഡിറ്റ് പ്രൊഫൈലുകളുള്ളവർക്ക് വ്യക്തിഗത വായ്പകളേക്കാൾ സാധാരണയായി സ്വർണ്ണ വായ്പ പലിശ നിരക്ക് കുറവായിരിക്കും. സ്വർണ്ണാഭരണങ്ങൾ ഈടായി ലഭിക്കുന്നത് വായ്പക്കാരന്റെ ക്രെഡിറ്റ് റിസ്ക് കുറയ്ക്കുന്നു, ഇത് വ്യക്തിഗത വായ്പകളേക്കാൾ കുറഞ്ഞ പലിശ നിരക്ക് ഈടാക്കാൻ അവരെ അനുവദിക്കുന്നു.

വായ്പാ തുക

വ്യക്തിഗത വായ്പാ തുകകൾ സാധാരണയായി 50,000 രൂപയ്ക്കും 15 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും. എന്നാൽ ചില ധനകാര്യ സ്ഥാപനങ്ങൾ 40 ലക്ഷം രൂപ വരെ വായ്പകൾ നൽകുന്നുണ്ട്. ഒരു വ്യക്തിക്ക് ലഭ്യമാകുന്ന പരമാവധി ലോൺ തുക അപേക്ഷകന്റെ തിരിച്ചടവ് ശേഷിയെയും തിരഞ്ഞെടുക്കുന്ന ലോൺ കാലാവധിയെയും ആശ്രയിച്ചിരിക്കും.

സ്വർണ്ണ വായ്പകളുടെ കാര്യത്തിൽ, വായ്പ തുക പ്രാഥമികമായി പണയമായി നിക്ഷേപിച്ച സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയത്തെയും കടം കൊടുക്കുന്നയാൾ നിശ്ചയിച്ചിട്ടുള്ള ലോൺ-ടു-വാല്യൂ അനുപാതത്തെയും ആശ്രയിച്ചിരിക്കും. സാധാരണയായി എത്ര രൂപയ്ക്കുള്ള സ്വർണ്ണമാണോ ഈടായി നൽകുന്നത്, അതിന്റെ 90 ശതമാനം വരെ തുക വായ്പ ലഭിക്കും.

ലോൺ കാലാവധി

പേഴ്സണൽ ലോൺ കാലാവധികൾ സാധാരണയായി ഒന്ന് മുതൽ അഞ്ച് വർഷം വരെയാണ്. ചില ധനകാര്യ സ്ഥാപനങ്ങൾ എട്ട് വർഷം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നു. സ്വർണ്ണവായ്പകളുടെ തിരിച്ചടവ് കാലാവധി സാധാരണയായി ചെറുതായിരിക്കും, മിക്ക വായ്പക്കാരും പരമാവധി മൂന്ന് വർഷത്തെ കാലാവധിയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, ചില സ്വർണ്ണ വായ്പാ ദാതാക്കൾ നാലോ അഞ്ചോ വർഷം വരെ അൽപ്പം ദൈർഘ്യമേറിയ കാലയളവ് വാഗ്ദാനം ചെയ്യുന്നു.

വായ്പ വിതരണത്തിനുള്ള സമയം

ഏറ്റവും എളുപ്പം വായ്പ ലഭിക്കുന്ന പദ്ധതി സ്വർണ്ണ വായ്പയാണ്. അപേക്ഷ നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കടം കൊടുക്കുന്നവർ സാധാരണയായി സ്വർണ്ണ വായ്പകൾ വിതരണം ചെയ്യും. വായ്പ നൽകുന്നവർ സ്വർണ്ണ വായ്പ അപേക്ഷകരെ പ്രാഥമികമായി അവരുടെ ഈടിന്റെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്നു. വ്യക്തിഗത വായ്പകളിൽ നിന്ന് വ്യത്യസ്തമായി, ലോൺ മൂല്യനിർണ്ണയ പ്രക്രിയയിൽ അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈലിൽ കടം കൊടുക്കുന്നവർ കൂടുതൽ ഊന്നൽ നൽകുന്നില്ല, ഇത് അവർക്ക് വേഗത്തിൽ വായ്പ നടപടികൾ പൂർത്തീകരിക്കാൻ സഹായിക്കും.

വ്യക്തിഗത വായ്പകളുടെ കാര്യത്തിൽ, മിക്ക വായ്പക്കാരും വ്യക്തിഗത വായ്പകൾ വിതരണം ചെയ്യാൻ സാധാരണയായി രണ്ട് മുതൽ ഏഴ് പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും. നല്ല ക്രെഡിറ്റ് പ്രൊഫൈലുകളുള്ള അവരുടെ തിരഞ്ഞെടുത്ത നിലവിലുള്ള ഉപഭോക്താക്കൾക്ക് പല ധനകാര്യ സ്ഥാപനങ്ങളും പ്രീ-അംഗീകൃത വ്യക്തിഗത വായ്പകൾ, അതേ ദിവസം തന്നെ നൽകുന്നുണ്ട്.

തിരിച്ചടവ്

സ്വർണ്ണ വായ്പകളുടെ കാര്യത്തിൽ വായ്പ നൽകുന്നവർ തിരിച്ചടവിന് നിരവധി വഴികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇഎംഐ, പലിശ എല്ലാ മാസവും നൽകാനുള്ള ഓപ്ഷൻ തുടങ്ങിയവയിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. വ്യക്തിഗത വായ്പകൾ സാധാരണയായി ഇഎംഐകളുടെ രൂപത്തിലാണ് തിരിച്ചടയ്ക്കുന്നത്. അതിൽ പലിശയും ഉൾപ്പെടുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X