മാസം ആരംഭിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങളിൽ മാറ്റമുണ്ടാകുന്നത് പോലെയാണ് മാസാവസാനത്തിലും. വിവിധ സ്കീമുകളുടെയും പദ്ധതികളുടെയും അവസാന തീയതിയായി പൊതുവെ മാസാവസാനത്തിലെ തീയതിയാണ് നിശ്ചയിക്കാറുള്ളത്. സെപ്റ്റംബര്‍ മാസം അവസാനിക്കാനിരിക്കെ വിവിധ സാമ്പത്തിക കാര്യങ്ങളുടെ അവസാന തീയതി അടുത്തു വരികയാണ്. സെപ്റ്റംബര്‍ 30 അവസാന തീയതിയായി നിശ്ചയിച്ച 5 സാമ്പത്തിക കാര്യങ്ങളെ ഇവ വിശദമായി നോക്കാം.
ലഘു സമ്പാദ്യ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധം
സെപ്റ്റംബര്‍ 30 തിനുള്ളില് ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഒക്ടോബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുള്ളവര് അതാത് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം.
ആധാർ നമ്പർ സമർപ്പിച്ചില്ലെങ്കിൽ ആധാർ നമ്പർ സമർപ്പിക്കുന്ന സമയം വരെ ലഘു സമ്പാദ്യ പദ്ധതി നിക്ഷേപങ്ങൾ മരവിപ്പിക്കും. അക്കൗണ്ട് മരവിപ്പിച്ചാല്‍ പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവില്ല. പിപിഎഫ്, സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം നടത്താനും സാധിക്കില്ല. ആധാർ നമ്പർ സമർപ്പിച്ചില്ലെങ്കിൽ ആധാർ നമ്പർ സമർപ്പിക്കുന്ന സമയം വരെ ലഘു സമ്പാദ്യ പദ്ധതി നിക്ഷേപങ്ങൾ മരവിപ്പിക്കും

എസ്ബിഐ വീകെയര്‍
എസ്ബിഐ മുതിര്‍ന്ന പൗരന്മാര്ക്കായി അവതരിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധതിയായ എസ്ബിഐ വീകെയര്‍ നിക്ഷേപം നടത്തുന്നതിനുള്ള അവസാന അവസരം സെപ്റ്റംബര്‍ 30 വരെയാണ്. മുതിര്‍ന്ന പൗരന്മാര്ക്കുള്ള 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പം 0.50 ശതമാനത്തിന്റെ അധിക നിരക്ക് നല്കുന്ന സ്ഥിര നിക്ഷേപമാണ് എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം.
റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 1 ശതമാനം അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. കുറഞ്ഞത് 5 വര്‍ഷത്തേക്കും പരമാവധി 10 വര്‍ഷത്തേക്കുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ഏറ്റവും മികച്ച പലിശയായ 7.50 ശതമനം ഈ കാലാവധിയിൽ ലഭിക്കും.
ഐഡിബിഐ അമൃത് മഹോത്സവ് എഫ്ഡി
ഐഡിബിഐ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപമായ ഐഡിബിഐ അമൃത് മഹോത്സവ് എഫ്ഡിയില് നിക്ഷേപിക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 തിന് അവസാനിക്കും. 375 ദിവസത്തേക്ക് 7.10 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനമാണ് പലിശ. 444 ദിവസത്തേക്ക് 7.15 ശതമാനം പലിശ റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. 7.65 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും.
ഡീമാറ്റ്, മ്യൂച്വല്‍ ഫണ്ട് നോമിനേഷന്
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം മ്യൂച്വല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്കുള്ള നോമിനേഷനുള്ള അവസാന തീയതി സെപ്റ്റംബര്റിൽ അവസാനിക്കുകയാണ്. ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾ നോമിനേഷനുകൾ സെപ്റ്റംബർ 30 നകം നൽകണം. അക്കൗണ്ടിൽ നോമിനേഷൻ ചെയ്തില്ലെങ്കിൽ അക്കൗണ്ടിൽ ഇടപാടുകൾ സാധിക്കില്ല.
2,000 രൂപ കറന്‍സി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ നിന്ന് പിൻവലിച്ച 2,000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. ബാങ്കുകളിലെത്തി നോട്ടുകള്‍ മാറ്റിയെടുക്കാം. അതേസമയം ബാങ്കുകളിലെ അവധികൾ പരിശോധിക്കണം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications