സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ സമീപ കാലത്ത് വർധനവ് രേഖപ്പെടുത്തുകയാണ്. പലിശനിരക്കിൽ വർധനവുണ്ടാകുന്നതിനാൽ നിക്ഷേപകരുടെ മനസിൽ നിരവദി സംശയങ്ങളും ഉടലെടുത്തിട്ടുണ്ട്. ഇപ്പോൾ നിക്ഷേപിക്കണോ, നിലവിലുള്ള നിക്ഷേപം പിൻവലിച്ച് ഉയർന്ന നിരക്കിൽ നിക്ഷേപിക്കണമോ, ഏത് കാലയളവിൽ നിക്ഷേപിക്കണം എന്നിങ്ങനെ ആശയകുഴപ്പങ്ങൾ നിരവധിയാണ്. സിംപിളായ നിക്ഷേപമാണെന്ന് കരുതുമ്പോഴും സ്ഥിര നിക്ഷേപങ്ങളുടെ ഇത്തരം ഭാഗങ്ങൾ ആശയകുഴപ്പമുണ്ടാക്കുന്നവയാണ്.
നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ചില ബാങ്കുകൾ നിരക്ക് വർധനവ് തുടരുകയാണ്. ഇതോടൊപ്പം സ്ഥിര നിക്ഷേപത്തിൽ റിട്ടേൺ പരമാവധിയാക്കാൻ നിരവധി ഓപ്ഷനുകളുണ്ട്. ഉദാഹരണത്തിന്, നിക്ഷേപത്തിന് ഉയർന്ന വരുമാനം നൽകുന്നവയാണ് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ. സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് ഇത്തരത്തിലുള്ള നിരവധി ഘടകങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇവ വിശദമായി നോക്കാം.

സാമ്പത്തിക ആവശ്യങ്ങൾ അറിയുക
സ്ഥിര നിക്ഷേപങ്ങൾക്ക് മുന്നോടിയായി സാമ്പത്തിക ലക്ഷ്യങ്ങൾ പുനരവലോകനം ചെയ്യേണ്ടത് നിർണായകമാണ്. വീട് വാങ്ങുക, മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾ, കാർ വാങ്ങൽ, വിരമിക്കൽ ആസൂത്രണം ചെയ്യുക തുടങ്ങിയ ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ പരിഗണിക്കണം. ഇത് അനുസരിച്ചായിരിക്കണം സ്ഥിര നിക്ഷേപത്തിന്റെ കാലയളവ് തീരുമാനിക്കേണ്ടത്.
ലോക്ഇൻ പിരിയഡ് അറിയുക
സ്ഥിര നിക്ഷേപത്തിൽ ശ്രദ്ധിക്കാത്ത കാര്യമാണ് കാലയളവുമായി ബന്ധപ്പെട്ട ലോക്ക്-ഇൻ പിരിയഡുകൾ. ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപങ്ങൾക്ക് 5 വർഷ ലോക്ഇൻ പിരിയഡുണ്ട്. ഉയർന്ന പലിശ നൽകുന്ന നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങൾ കാലാവധിയോളം പിൻവലിക്കൽ അനുവദിക്കുന്നില്ല. പലിശ നിരക്ക് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത് അനുയോജ്യമാണ്. നിലവിലെ സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ ഉയർന്ന നിരക്കിൽ വീണ്ടും നിക്ഷേപിക്കാൻ ഇത് സഹായിക്കും.
പലിശ നിരക്ക് താരതമ്യം ചെയ്യുക
വിവിധ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന പലിശ നിരക്കുകൾ നിക്ഷേപത്തിന് മുൻപ് വിലയിരുത്തണം. പലിശ നിരക്ക് ഉയരുന്ന ഘട്ടത്തിൽ നിരക്കുകൾ താരതമ്യം ചെയ്യുന്നത് കൂടുതൽ നിർണായകമാണ്. ബാങ്കുകലുടെ വിശ്വാസ്യത ഉറപ്പാക്കിക്കൊണ്ട് മികച്ച നിരക്കുകൾ നൽകുന്ന ബാങ്കുകൾ പരിഗണിക്കാം.
പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ
നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബാങ്കുകൾ പലപ്പോഴും ഉയർന്ന നിരക്കിൽ പ്രത്യേക സ്ഥിര നിക്ഷേപ സ്കീമുകൾ അവതരിപ്പിക്കാറുണ്ട്. ഹ്രസ്വകാലത്തേക്കാണ് പൊതുവെ പ്രത്യേക സ്ഥിര നിക്ഷേപങ്ങളുണ്ടാകാറുള്ളത്. നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കിയ ശേഷം ഇവ തിരഞ്ഞെടുക്കാം.
എഫ്ഡി ലാഡറിംഗ്
സ്ഥിര നിക്ഷേപത്തിൽ ലാഡറിംഗ് തന്ത്രം ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതാണ്. വ്യത്യസ്ത കാലയളവുകളുള്ള ഒന്നിലധികം സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപം നടത്തുകയാണ് ഇതിനായി ചെയ്യേണ്ടത്. ഓരോ സ്ഥിര നിക്ഷേപവും കാലാവധി എത്തുമ്പോൾ നിലവിലുള്ള ഉയർന്ന നിരക്കിൽ വീണ്ടും നിക്ഷേപിക്കാം. ലിക്വിഡിറ്റി നിലനിർത്തിക്കൊണ്ടുതന്നെ റിട്ടേൺ പരമാവധിയാക്കാൻ എഫ്ഡി ലാഡറിംഗ് സഹായിക്കും.
പോസ്റ്റ് ടാക്സ് റിട്ടേൺ
സ്ഥിര നിക്ഷേപ പലിശ നികുതി ബാധകമാണ്. ഉയർന്ന് ടാക്സ് ബ്രാക്കറ്റിൽ വരുന്നവർ നികുതിക്ക് ശേഷം ലഭിക്കുന്ന യഥാർഥ റിട്ടേൺ പരിശോധിക്കേണ്ടതുണ്ട്. വ്യത്യസ്ത കാലാവധിയിൽ വ്യത്യസ്ത ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ വ്യത്യസ്തമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.60 ശതമാനം പലിശ നിരക്ക് നൽകുന്നുണ്ട്.
നികുതിക്ക് ശേഷമുള്ള നിരക്ക് 4.62 ശതമാനമാണ്. ഐസിഐസിഐ ബാങ്ക് 6.70 ശതമാനം പലിശ നിരക്കിലാണ് ഒരു വർഷത്തേക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ഇവിടെ പോസ്റ്റ് ടാക്സ് റിട്ടേൺ 4.69 ശതമാനമാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications