അടുത്തിടെ നേരിട്ട തിരുത്തലിന് ശേഷം വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. പലവട്ടം ഇടിവ് നേരിട്ടപ്പോഴും ദിവസങ്ങള്‍ക്കുള്ളില്‍ കരകയറുന്നത്, ആഭ്യന്തര വിപണിയുടെ ആഴവും ശക്തിയേയും കുറിക്കുന്നു. വിപണിയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത നിലനില്ക്കുന്നതിന്റെ കൂടി പശ്ചാത്തലത്തില്‍ അടിസ്ഥാനപരമയി മികച്ചതും ഉയര്‍ന്ന തോതില്‍ ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി ദീര്‍ഘ കാലയളവിലേക്ക് നിക്ഷേപിക്കുന്നത് ഗുണകരമാവും. ഇത്തരത്തില്‍ പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
1) ഓറക്കിള്‍ ഫിനാന്‍ഷ്യല്‍
പ്രമുഖ അമേരിക്കന്‍ ബഹുരാഷ്ട്ര ഐടി കമ്പനിയായ ഓറക്കിള്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ ഉപകമ്പനിയാണ് ഓറക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്വയര് ലിമിറ്റഡ് (BSE: 532466, NSE: OFSS). 1989-ല്‍ മുംബൈ കേന്ദ്രീകരിച്ചാണ് തുടക്കം. വലിപ്പത്തില്‍ രാജ്യത്തെ ഒമ്പതാമത്തെ ഐടി കമ്പനിയുമാണിത്. പ്രധാനമായും ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 140 രാജ്യങ്ങളിലായി 1000-ഓളം ധനകാര്യ സ്ഥാപനങ്ങള്‍ കമ്പനിയുടെ ഉപഭോക്താക്കളായിട്ടുണ്ട്. നിശ്ചിത നിയമ വ്യവസ്ഥയാല്‍ സ്ഥാപിതമായതും ആഗോള തലത്തില്‍ നിര്‍ണായകവുമായ 28 സ്ഥാപനങ്ങളില്‍ 24-മായിട്ടും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓറക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.66 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 200 രൂപയാണ് ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് കൈമാറിയത്. നിലിവലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷവും ലാഭക്ഷമതയില്‍ ഇടിവുണ്ടായേക്കില്ല. എങ്കില്‍ മികച്ച ലാഭവിഹിതം ഇത്തവണയും പ്രതീക്ഷിക്കാം. അതേസമയം, ഏറ്റവുമൊടുവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ ഓറക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി മൂല്യം 30,448 കോടിയാണ്. ഐടി വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 37.57 ആയിരിക്കുമ്പോള്‍ ഓറക്കിളിന്റേത് 16.32 നിരക്കിലാണെന്നതും ശ്രദ്ധേയം. വ്യാഴാഴ്ച 3,533 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.
2) കാസ്ട്രോള്‍
ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ (BP) ഉപകമ്പനിയാണ് കാസ്ട്രോള്‍ ഇന്ത്യ ലിമിറ്റഡ് (BSE: 500870, NSE: CASTROLIND). വാഹനങ്ങള്‍ക്കും വ്യാവസായിക രംഗത്തും ആവശ്യമായ വിവിധതരം ഓയില്‍, ഗ്രീസ്, സമാനമായ ലൂബ്രിക്കന്റ് ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. രാജ്യത്തെ ലൂബ്രിക്കന്റ് വിപണിയിലെ ആധിപത്യം കാസ്ട്രോളിനാണ്. കോവിഡ് കാലഘട്ടത്തില്‍ പോലും മുടങ്ങാതെ ഉയര്‍ന്ന ലാഭവിഹിതം നല്കിയ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.60 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം പ്രതിയോഹരി 5.5 വീതം ലാഭവിഹിതമായി കൈമാറി. 107.05 രൂപയിലാണ് ഓഹരി ഇന്ന് ക്ലോസ് ചെയ്തത്. മൂല്യത്തിന്റെ അടിസ്ഥാനത്തിലും ഓഹരി ആകര്‍ഷകമായ നിലവാരത്തിലാണുളളത്.
3) ഗള്‍ഫ് ഓയില്‍
ലൂബ്രിക്കന്റ് വ്യവസായ മേഖലയിലെ മുന്‍നിര കമ്പനികളിലൊന്നണ് ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്സ് ഇന്ത്യ ലിമിറ്റഡ് (BSE: 538567, NSE: GULFOILLUB). ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി. മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. പ്രധാനമായും കാര്‍, വമ്പന്‍ ഡീസല്‍ എന്ജിന്, വാഹനങ്ങളുടെ ഗിയര്‍ബോക്സ്, ട്രാന്സ്മിഷന് ഫ്ലൂയിഡ്, ട്രാക്ടര്‍, കാര്‍ഷികോപകരണങ്ങള്‍, ടര്‍ബൈന്‍, കംമ്പ്രസര്‍, ഗിയര്‍ ഓയില്‍ തുടങ്ങിയവയ്ക്കു വേണ്ട ലൂബ്രിക്കന്റുകളാണ് കമ്പനി നിര്‍മിക്കുന്നത്. അടുത്തിടെ ഇലട്രിക് വാഹനങ്ങള്‍ക്കു വേണ്ടിയുളള ലൂബ്രിക്കന്റുകളും വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭവിഹിതമായി പ്രതിയോഹരി 16 രൂപയാണ് ഗള്‍ഫ് ഓയില്‍ നിക്ഷേപകര്‍ക്ക് വിതരണം ചെയ്തത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.60 ശതമാനമാണ്. കഴിഞ്ഞ 12 മാസക്കാലയളവിലെ പ്രതിയോഹരി വരുമാനം 41.14 നിരക്കിലാണ്. ഇതോടെ ഓഹരിയുടെ പിഇ റേഷ്യോ 10.79 ആണെന്നതും ശ്രദ്ധേയം. ഇത് ദീര്‍ഘകാലയളവിലേക്ക് ഓഹരിയെ പരിഗണിക്കുന്നതിന് പിന്‍ബലമേകുന്നു. അതേസമയം 444 രൂപയിലാണ് ഓഹരി ഇന്ന് ക്ലോസ് ചെയ്തത്. കഴിഞ്ഞ 52 ആഴ്ചയിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 748.75 രൂപയും താഴ്ന്ന നിലവാരം 416.85 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications