നാളെയുടെ ഇന്റര്‍നെറ്റ് വകഭേദമാകും മെറ്റാവേഴ്സ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. മെറ്റാവേഴ്സ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്നത്തെ ഓണ്‍ലൈന്‍ സങ്കേതങ്ങളിലെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ നമ്മുടെ സാന്നിധ്യം സാധ്യമാകും. അതായത് ഓണ്‍ലൈന്‍ ഇടപെടലും ത്രിമാന (3D), വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങളും ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവഴ്സ്. ഇന്റര്‍നെറ്റിന്റെ തത്സമയ ത്രിമാന (3D) അനുഭവമെന്നും മെറ്റാവേഴ്സിനെ വ്യാഖ്യാനിക്കാം. ഇതോടെ ഐടി കമ്പനികള്‍ക്കായി തുറക്കപ്പെടുന്നതും അവസരങ്ങളുടെ അക്ഷയഖനിയാണ്. 8 ലക്ഷം കോടി യുഎസ് ഡോളര്‍ മൂല്യമുള്ള വിപണിയാകുമെന്നാണ് വിലയിരുത്തല്‍. ഭാവിയുടെ സാങ്കേതിക വിദ്യയായ മെറ്റാവേഴ്സില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന 4 ഇന്ത്യന്‍ ഐടി കമ്പനികളെയാണ് പരിചയപ്പെടുത്തുന്നത്.
1) ടിസിഎസ്
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസ് (BSE: 532540, NSE: TCS). വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയെന്ന ഖ്യാതിയും ടിസിഎസിന് സ്വന്തമാണ്. ലോകത്തെ ഏറ്റവും നൂതന കമ്പനികളില്‍ 64-ാം സ്ഥാനത്താണ് ടിസിഎസ്. കമ്പനിക്ക് കടബാധ്യതകളില്ലെന്നതും ശ്രദ്ധേയം. മെറ്റ്ാവേഴ്സ് പദ്ധതികള്‍ക്കായി ഗണ്യമായ മുതല്‍മുടക്ക് നടത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷക്കാലയളവ് ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച 3,520.75-ലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 4,043 രൂപയും കുറഞ്ഞ വില 2,880 രൂപയുമാണ്.
2) സെന്‍സാര്‍ ടെക്നോളജീസ്
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയാണ് സെന്‍സാര്‍ ടെക്നോളജീസ് (BSE: 504067, NSE: ZENSARTECH). ഡിജിറ്റല്‍ സപ്ലെ ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍, ക്ലൗഡ് ഇന്‍ഫ്രാ, നോളജ് മാനേജ്മെന്റ് സര്‍വീസസ്, റിമോട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് ആന്‍ഡ് ടെസ്റ്റിംഗ്, സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ പ്ലാനിങ് എന്നീ വിഭാഗങ്ങളിലെ സേവനവും ശ്രദ്ധേയമാണ്. കമ്പനിയുടെ പുതിയ നേതൃത്വത്തിന് കീഴില്‍ മെറ്റാവേഴ്സ് പദ്ധതികള്‍ക്കും ഊന്നല്‍ നല്കുന്നു. വെള്ളിയാഴ്ച 339.70-ലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 587 രൂപയും കുറഞ്ഞ വില 254.70 രൂപയുമാണ്.
3) ഇന്‍ഫോസിസ്
ഇന്ത്യന്‍ ഐടി വ്യവസായ മികവിന്റെ ഖ്യാതി ലോകമാകെ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച കമ്പനിയാണ് ഇന്‍ഫോസിസ് (BSE: 500209, NSE: INFY). രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുമാണിത്. കടബാധ്യതകള്‍ ഒന്നുമില്ലാത്ത കമ്പനിക്ക് റേറ്റിങ് ഏജന്‍സികള്‍ ട്രിപ്പിള്‍-എ നിലവാരമാണ് നല്‍കിയിരിക്കുന്നത്. എല്ലാത്തരം ഐടി സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്‍ഫോസിസ്, വളരെ ഗൗരവതരമായാണ് മെറ്റാവേഴ്സിനെ നോക്കിക്കാണുന്നത്. ഇതുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ചടുല നീക്കങ്ങളാണ് നടത്തുന്നത്. ഇന്നലെ 1,694.60-ലാണ് ഓഹരി ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,953.90 രൂപയും കുറഞ്ഞ വില 1,244.75 രൂപയുമാണ്.
4) ടെക് മഹീന്ദ്ര
ഇന്ത്യയിലെ വന്‍കിട ഐടി കമ്പനികളിലൊന്നാണ് ടെക് മഹീന്ദ്ര (BSE: 532755, NSE: TECHM). ടെലികോം വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 5-ജി സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമാകുന്നതോടെ മെറ്റാവേഴ്സിലുണ്ടാകുന്ന കുതിച്ചുച്ചാട്ടം കണക്കിലെടുത്ത് എക്സ്റ്റഡന്‍ഡ് റിയാല്‍റ്റി (XR apsp) ആപ്പുകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. മികച്ച കരാറുകളും പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയുന്നതും അനുകൂല ഘടകമാണ്. ഇതിലൂടെ ഉപഭോക്തക്കളുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും നേട്ടമാകും. ഇന്നലെ 1,389.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,838 രൂപയും കുറഞ്ഞ വില 915 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications