അറിഞ്ഞോ, ചുരുങ്ങിയ സമയം കൊണ്ട് ലാഭം വേണമെന്നുള്ളവര്‍ക്ക് ഗെയിലില്‍ എത്തിനോക്കാന്‍ പറ്റിയ അവസരമാണിത്. കാരണം ഓഹരികള്‍ തിരിച്ചുവാങ്ങാനുള്ള പുറപ്പാടിലാണ് ഈ പൊതുമേഖലാ സ്ഥാപനം. വിപണിയില്‍ നിന്നും 5.7 കോടി ഓഹരികള്‍ ഗെയില്‍ മടക്കിവാങ്ങും. ഇതിനായി 1,083 കോടി രൂപ കമ്പനി വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യകരമായ ബാലന്‍സ് ഷീറ്റ് മുന്‍നിര്‍ത്തിയാണ് പ്രകൃതി വാതകങ്ങളുടെ ബിസിനസില്‍ ഏര്‍പ്പെടുന്ന ഗെയിലിന്റെ പുതിയ തീരുമാനം. പ്രതിയോഹരിക്ക് 190 രൂപ വീതം നല്കി ഓഹരികള്‍ ഗെയില്‍ തിരിച്ചെടുക്കും.
രണ്ടാം തവണയാണ് ഓഹരി തിരിച്ചുവാങ്ങലിന് കമ്പനി തയ്യാറെടുക്കുന്നത്. തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഓഹരി വില പുത്തനുണര്‍വ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച്ച മാത്രം 4 ശതമാനം നേട്ടമുണ്ടാക്കാന്‍ ഗെയില്‍ ഓഹരികള്‍ക്ക് സാധിച്ചു. 157 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 162 രൂപയിലാണ് വാരാന്ത്യം തിരശ്ശീലയിട്ടത്. കഴിഞ്ഞവാരമാകട്ടെ, 7 ശതമാനം ഉയര്‍ച്ചയും സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്.
ഓഹരി തിരിച്ചുവാങ്ങാന്‍ കമ്പനി ഇറങ്ങിപ്പുറപ്പെട്ട സ്ഥിതിക്ക് നിക്ഷേപകര്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബ്രോക്കറേജുകളുടെ നിരീക്ഷണം.
'ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 190 രൂപ നിരക്കിലുള്ള ഗെയിലിന്റെ ഓഹരി തിരിച്ചുവാങ്ങല്‍ ഏറെ ആകര്‍ഷകമാണ്. തിരിച്ചുവാങ്ങല്‍ പൂര്‍ത്തിയാവുന്നതോടെ കുടിശ്ശികയുള്ള ഓഹരികളുടെ എണ്ണത്തില്‍ 1.5 ശതമാനം കുറവ് സംഭവിക്കും. മാത്രമല്ല, ഭാവിയില്‍ പ്രതിയോഹരി വരുമാനത്തിലും നേരിയ വളര്‍ച്ച കുറിക്കപ്പെടും', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിലെ അനലിസ്റ്റ് സേതുമാധവന് കെഎസ് പറയുന്നു.
നിലവില്‍ 6.1x / EV / EBITDA 1 Yr Fwd എന്ന നിരക്കിലാണ് ഗെയില്‍ ഓഹരികളിലെ വ്യാപാരം. പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരിയിലും താഴെയാണിത് (7.1x). പ്രകൃതി വാതക സെക്ടര്‍ നേരിടുന്ന തിരിച്ചടികള്‍ ഗെയിലിന്റെ ഉയര്‍ച്ചയ്ക്ക് ക്ഷീണം ചെയ്യുന്നുണ്ട്. എന്തായാലും നിലവിലെ മാര്‍ക്കറ്റ് വിലയും സ്വീകാര്യതാ അനുപാതവും (50 ശതമാനം മുതല്‍ 100 ശതമാനം വരെ) അടിസ്ഥാനപ്പെടുത്തി ഹ്രസ്വകാലം കൊണ്ട് നിക്ഷേപകര്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ നേട്ടം നല്കാന് ഓഹരി തിരിച്ചുവാങ്ങലിന് സാധിക്കും, സേതുമാധവന് സൂചിപ്പിക്കുന്നു.
ഓഹരിയൊന്നിന് 190 രൂപയെന്ന നിരക്കില്‍ 5.70 കോടി ഓഹരികള്‍ മടക്കിവാങ്ങാനാണ് ഗെയിലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ളത്. നികുതി കൂട്ടാതെ 1,083 കോടി രൂപയോളം കമ്പനിക്ക് ഇതിനായി ചിലവ് വരും. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഗെയില്‍ ഓഹരികള്‍ മാര്‍ച്ച് 30 -ന് ക്ലോസ് ചെയ്ത വിലയേക്കാള്‍ 24 ശതമാനം പ്രീമിയത്തിലാണ് 'ബൈബാക്ക്' വില. 2020-21 കാലഘട്ടത്തിലും സമാനമായ ഓഹരി തിരിച്ചുവാങ്ങല്‍ ഗെയില്‍ നടത്തിയിരുന്നു. അന്ന് 1,406 കോടി രൂപയാണ് കമ്പനിക്ക് ചിലവായത്.
എന്താണ് ഓഹരി തിരിച്ചുവാങ്ങല്‍
പൊതുവിപണിയില്‍ ലഭ്യമായ ഓഹരികളുടെ എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ട് കുടിശ്ശികയുള്ള ഓഹരികള്‍ മടക്കിവാങ്ങുന്ന കോര്‍പ്പറേറ്റ് നടപടിയാണ് 'ബൈബാക്ക്' അഥവാ തിരിച്ചുവാങ്ങല്‍. വിതരണം കുറച്ചുകൊണ്ട് ലഭ്യമായ ശേഷിക്കുന്ന ഓഹരികളുടെ മൂല്യം കൂട്ടാന്‍ ഈ നടപടിക്ക് കഴിയും. ഇതുവഴി പ്രതിയോഹരി വരുമാനവും (ഇപിഎസ്) വര്‍ധിക്കും.
മാര്‍ക്കറ്റ് വിലയെക്കാള്‍ പ്രീമിയം നിരക്കിലാണ് ഓഹരി തിരിച്ചുവാങ്ങല്‍ നടക്കാറ്. ഗെയിലിന്റെ ഓഹരി തിരിച്ചുവാങ്ങലിനുള്ള റെക്കോര്‍ഡ് തീയതി 2022 ഏപ്രില്‍ 22 ആണ്. 2021 മാര്‍ച്ചിലും സമാനമായ ഓഹരി തിരിച്ചെടുക്കല്‍ കമ്പനി നടത്തിയിരുന്നു. അന്ന് ഓരോ ഓഹരിക്കും 150 രൂപ വീതമാണ് ഗെയില്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.
നിലവില്‍ ഇന്ത്യയിലെ മുന്‍നിര പ്രകൃതി വാതക കമ്പനിയാണ് ഗെയില്‍. പ്രകൃതി വാതകങ്ങള്‍ക്ക് പുറമെ ദ്രവീകരിച്ച പ്രകൃതി വാതകങ്ങളും (എല്‍എന്‍ജി) ഗെയില്‍ വിതരണം ചെയ്യുന്നുണ്ട്. രാസവള മേഖലയില്‍ ഉപയോഗിക്കുന്ന വാതകങ്ങളില്‍ 67 ശതമാനവും ഗെയില്‍ വഴിയാണ് എത്തുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച വാതക വിതരണത്തിലും കമ്പനിക്ക് ശക്തമായ സ്വാധീനമുണ്ട്.
മുകളില്‍
കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications