കടന്നു പോയ 2021, ഇത്തിരിക്കുഞ്ഞന് ഓഹരികളായ പെന്നി സ്റ്റോക്കുകളുടെയും അതുല്യ വര്‍ഷമായിരുന്നു. മികച്ച സാമ്പത്തികാടിത്തറയും ബിസിനസും ഉള്ള മികച്ച പെന്നി സ്റ്റോക്കുകള്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അടിസ്ഥാന ഭദ്രതയുള്ള നിരവധി പെന്നി സ്റ്റോക്കുകളാണ് മള്‍ട്ടിബാഗറുകളായി വളര്‍ന്നത്. വിപണിയില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വന്‍ തോതില്‍ ഉയര്‍ന്നതോടെ മികച്ച പെന്നി സ്റ്റോക്കുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. പുതുവര്ഷമാ 2022-ല്‍ നിക്ഷേപത്തിനായി പരിഗണിക്കാവുന്ന ഒരു മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് നിര്‍ദേശിച്ച് ജിസിഎല്‍ സെക്യൂരിറ്റീസ് രംഗത്തെത്തി.
പെന്നി സ്റ്റോക്ക്
തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ 10-20 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈക്രോ കാപ് സ്റ്റോക്കുകള്‍ എന്നും അറിയപ്പെടുന്നു. പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാനുള്ള സാധ്യതയെറായാണ്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്.
പില് ഇറ്റാലിക്ക
1992-ല്‍ പീകോക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധതരം പ്ലാസ്റ്റിക് ഉത്പന്നങ്ങളും കസേര, മേശ തുടങ്ങിയ വീട്ടിലുപയോഗിക്കുന്നതും ഡസ്റ്റ് ബിന്‍ പോലെ വ്യാവസായിക രംഗത്ത് ആവശ്യമായ പ്ലാസ്റ്റിക് ഫര്ണീച്ചറുകളുമാണ് കമ്പനി നിര്‍മിക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് കമ്പനിയുടെ നിര്മാണശാലയുള്ളത്. 2015-ലാണ് പില് ഇറ്റാലിക്ക ലൈഫ്സ്റ്റൈല്‍ എന്ന് പുനര്‍നാമകരണം ചെയ്തത്.
ഓഹരി പങ്കാളിത്തം
പില് ഇറ്റാലിക്കയുടെ ഓഹരികളില്‍ 50.09 ശതമാനവും പ്രമോട്ടര്‍മാരുടെ കൈവശമാണ്. എന്നാല്‍ 2020 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരി വിഹിതത്തില്‍ 16 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഓഹരികളൊന്നും പ്ലഡ്ജ് ചെയ്തിട്ടില്ല. നിലവില്‍ 49.26 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.65 ശതമാനം പങ്കാളിത്തവുമുണ്ട്.
സാമ്പത്തികം
2018-നു ശേഷം പില് ഇറ്റാലിക്കയുടെ (BSE : 500327, NSE: PILITA) വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 54 കോടി രൂപയാണ് വരുമാനവും 3 കോടി രൂപ അറ്റാദായവും നേടിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ 14 കോടി രൂപ വരുമാനവും ഒരു കോടി രൂപ അറ്റാദായവും നേടി. 2008-നു ശേഷം ഡിവിഡന്റ് നല്‍കിയിട്ടില്ല.
ഓഹരി വില
വെള്ളിയാഴ്ച 11.05 രൂപയിലാണ് പില് ഇറ്റാലിക്കയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 26 ശതമാനവും ഒരു മാസത്തിനിടെ 46 ശതമാനവും ഓഹരി വില വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 259 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 19.20 രൂപയും കുറഞ്ഞ വില 5.90 രൂപയുമാണ്.
ലക്ഷ്യ വില 50
ഏപ്രില്‍ മുതല്‍ പില് ഇറ്റാലിക്ക ഓഹരിയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായി ഓഹരിയില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇടാപടുകള്ക്കായി ഓഹരി ദൗര്‍ലഭ്യമുള്ള (ലിക്വിഡിറ്റി) ഈ സ്മോള്‍ കാപ് കമ്പനി 19- 20 രൂപ നിലവാരത്തില്‍ താമസിയാതെ എത്താം. 52 ആഴ്ചയിലെ ഈ ഉയര്‍ന്ന നിലവാരം ഭേദിച്ച് നിലനില്ക്കാനായാല് ആറുമാസത്തിനുള്ളില്‍ 35- 38 രൂപ വരെയെത്താം. ദീര്‍ഘകാലയളവില്‍ ഈ സ്റ്റോക്ക് 50 രൂപ വരെയെത്താമെന്നും ജിസിഎല്‍ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിസിഎല്‍ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications