ശക്തമായ ചാഞ്ചാട്ടം നേരിടേണ്ടി വരുന്ന വ്യാപാര ആഴ്ചയിലൂടെയാണ് പ്രധാന സൂചിക കടന്നു പോകുന്നത്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അനുനിമിഷം വാര്‍ത്തകള്‍ മാറിമറിയുന്നതാണ് വിപണികളെ ആശങ്കയിലാഴ്ത്തുന്നത്. ഇതിന്റെ സൂചനയെന്നവണ്ണം ആഭ്യന്തര വിപണിയിലെ വിക്സ് (VIX) നിരക്കുകളും കഴിഞ്ഞയാഴ്ചയേക്കാള് 20 ശതമാനത്തിലധികം ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയിലും ബുള്ളിഷ് ട്രെന്‍ഡ് നല്കുന്ന 3 ഓഹരികളില്‍ അടുത്ത 3 ആഴ്ച കാലയളവില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപ്പിറ്റല്‍ രംഗത്തെത്തി.
ഇനിയെന്ത് ?
നിഫ്റ്റി സൂചികയുടെ ടെക്നിക്കല്‍ ചാര്‍ട്ട് പരിശോധിച്ചാല്‍ 'ലോവര്‍ ഹൈ ലോവര്‍ ലോ' പാറ്റേണ്‍ ദൃശ്യമാണ്. ഇത് അടുത്ത വ്യാപാരവേളയിലും ദുര്‍ബലാവസ്ഥ തുടരാമെന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ബോളിഞ്ചര്‍ ബാന്‍ഡിന്റെ മധ്യഭാഗത്തിനും താഴേക്ക് സൂചിക എത്തിച്ചേര്‍ന്നതും ബെയറിഷ് ട്രെന്‍ഡിനെ അടിവരയിടുന്നു. ഇതിനോടൊപ്പം സൂചിക 21-ഡിഎംഎ, 50-ഡിഎംഎ നിലവാരങ്ങള്‍ക്ക് താഴെ വ്യാപാരം ചെയ്യപ്പെടുന്നതും പ്രതികൂല സൂചന നല്കുന്നു. 17,130-ല്‍ നിഫ്റ്റിക്ക് ശക്തമായ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. ഇവിടെ തകര്‍ന്നാല്‍ 17,000 മുതല്‍ 16,800 നിലവാരത്തിലേക്ക് വീഴാം. അതുപോലെ 17,500 നിലവാരത്തിലാണ് തൊട്ടടുത്ത റെസിസ്റ്റന്‍സ് അനുഭവപ്പെടുക.
അദാനി ഗ്രീന്‍
കഴിഞ്ഞ ദിവസം 2,048 രൂപ നിലവാരത്തിലാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,270 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപ്പിറ്റല്‍ നിര്‍ദേശിച്ചു. അടുത്ത 2- 3 ആഴ്ചയ്ക്കകം 11 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,900 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ഓഹരിയുടെ ദീര്‍ഘ കാലയളവിലെ ചാര്‍ട്ട് പരിശോധിച്ചാല്‍ 'ഹയര്‍ ടോപ് ഹയര്‍ ലോ' എന്ന പാറ്റേണിലാണേന്ന് കാണാനാകും. ഒരു മാസത്തോളം നീണ്ട സ്ഥിരതയാര്ജിക്കലിന് ശേഷം അടുത്തിടെ വോളിയത്തോട് കൂടിയുള്ള ബ്രേക്ക് ഔട്ട് സംഭവിച്ചിരുന്നു. ആര്‍എസ്ഐ സൂചകവും ബുള്ളിഷ് ലക്ഷണങ്ങളാണ് നല്‍കുന്നത്.
ടിവിഎസ് മോട്ടോര്‍
വ്യാഴാഴ്ച 671 രൂപ നിലവാരത്തിലാണ് ടിവിഎസ് മോട്ടോറിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 800 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയ്ക്കകം 20 ശതമാനത്തോളം നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 620 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അടുത്തിടെ തിരുത്തല്‍ നേരിട്ടപ്പോഴും 50-എസ്എംഎ നിലവാരം കാത്തുസൂക്ഷിച്ചത് ശ്രദ്ധേയമായി. ഫെബ്രുവരി 14-ന് ഓഹരി കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിലവാരവും ഭേദിച്ചു.
ബിഎസ്ഇ
കഴിഞ്ഞ ദിവസം 2,282.70 രൂപയിലാണ് ബിഎസ്ഇയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 2,600 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ജിഇപിഎല്‍ കാപ്പിറ്റല്‍ സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയ്ക്കകം 15 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,150 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. ഓഹരിയുടെ ദിവസ, ആഴ്ച, മാസ ചാര്‍ട്ടുകളില്‍ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ ദൃശ്യമാണ്. ഇത് ശക്തമായ ബുള്ളിഷ് സൂചനയാണ് നല്‍കുന്നത്. കൂടാതെ 2021 മേയ് മാസം മുതല്‍ ഓഹരിയുടെ ആര്‍എസ്ഐ സൂചകം 60 നിലവാരത്തിന് മുകളിലാണ് തുടരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
