തുടര്‍ച്ചയായ അവധികള്‍ ഒത്തുചേര്‍ന്ന് വന്നതിനാല്‍ ഈ വ്യാപാര ആഴ്ച, മൂന്ന് വ്യാപാര ദിനങ്ങളിലേക്ക് ചുരുങ്ങിയിരുന്നു. ഈ മൂന്ന് ദിവസവും നഷ്ടം രേഖപ്പെടുത്തിയാണ് ഏപ്രില്‍ മാസത്തെ രണ്ടാമത്തെ വ്യാപാര ആഴ്ച കടന്നു പോകുന്നത്. പ്രധാന സൂചികയായ നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍, മുന്‍ ആഴ്ചയിലെ താഴ്ന്ന നിലവാരം ഭേദിച്ചതായി കാണാനാവും. എന്നാല്‍ 20-വീക്ക് എസ്എംഎ (Simple Moving Average) നിലവാരം കാത്തുസൂക്ഷിക്കാന്‍ സാധിച്ചത് ശ്രദ്ധേയവുമായി.
അതേസമയം, ദിവസ ചാര്‍ട്ടില്‍ നിഫ്റ്റിക്ക് നിര്‍ണായക സപ്പോര്‍ട്ട് നിലവാരമായ 17,400 പിന്തുണയേകുന്നുണ്ട്. മുകളിലേക്ക് 17,600-ലും 17,900-ലും പ്രതിരോധം പ്രതീക്ഷിക്കാം. പ്രധാന ടെക്നിക്കല്‍ സൂചകങ്ങളിലൊന്നായ ആര്‍എസ്ഐ (Relative Strength Index) ദിവസ, ആഴ്ച ചാര്‍ട്ടുകളില്‍ 50 നിലവാരത്തിന് സമീപത്താണ് തുടരുന്നത്. ഇത് നിക്ഷ്പക്ഷ സൂചനകളാണ് നല്‍കുന്നത്. നിര്‍ണായകമായ 17,000 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം ഇടക്കാലയളവിലേക്കുള്ള സൂചികയുടെ ട്രെന്‍ഡ് പോസിറ്റീവായി തുടരും. എന്നാല്‍ ഹ്രസ്വകാലയളവിലേക്ക് നിഫ്റ്റി 17,300-നും 18,000-നും ഇടയില്‍ വ്യാപാരം ചെയ്യപ്പെടാമെന്നും ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു.
ഐഐഎഫ്എല്‍
രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന കമ്പനികളിലൊന്നാണ് ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റ് (BSE: 542772, NSE: IIFLWAM). ബുധനാഴ്ച ഈ ഓഹരി 366.95 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 440 രൂപയിലേക്ക് കുതിച്ചുയരാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 20 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 330 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
അതേസമയം, 2020 മാര്‍ച്ച് മുതല്‍ ഓഹരി ശക്തമായ കുതിപ്പിലാണ്. കഴിഞ്ഞ 8 മാസത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചിട്ടുണ്ട്. ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും ശ്രദ്ധേയമാണ്. ആര്‍എസ്ഐ സൂചകങ്ങളും ഓഹരിയിലെ ബ്രേക്കൗട്ടിനെ സാധൂകരിക്കുന്നു.
ഗോഡ്ഫ്രേ ഫിലിപ്സ്
രാജ്യത്തെ പ്രമുഖ സിഗരറ്റ് കമ്പനികളിലൊന്നാണ് ഗോഡ്ഫ്രേ ഫിലിപ്സ് (BSE: 500163, NSE: GODFRYPHLP). ഫോര്‍ സ്ക്വയര്‍, റെഡ് & വൈറ്റ്, കാവന്ഡേഴ്സ് തുടങ്ങിയവ മുന്‍നിര ബ്രാന്‍ഡുകളാണ്. മാള്‍ബറോ സിഗരറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനുള്ള കരാറും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 1,292 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,550 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 20 ശതമാനം ലാഭം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,185 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
ഇതിനിടെ ഓഹരി 4 മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. ദിവസ ചാര്‍ട്ടില്‍ 'ഇന്വേഴ്സ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. വോളിയം കൂടുന്നതും അനുകൂലമാണ്.
തെര്‍മാക്സ്
ഊര്‍ജം, പരിസ്ഥിതി, കെമിക്കല്‍ വിഭാഗങ്ങളിലെ വിവിധ ഉപകരണങ്ങളും സേവനങ്ങളും നല്കുന്ന മിഡ് കാപ് കമ്പനിയാണ് തെര്‍മാക്സ് ലിമിറ്റഡ് (BSE: 500411, NSE: THERMAX). ബുധനാഴ്ച 2,230 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 2,550 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയ്്ക്കുള്ളില് 14 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,050 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
ഇതിനിടെ 3 മാസത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം ബ്രേക്കൗട്ട് സംഭവിച്ചിട്ടുണ്ട്. വര്‍ധിക്കുന്ന ഇടപാടുകളുടെ എണ്ണവും ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐ 60 നിലവാരം മറികടന്നതും കുതിപ്പിനുള്ള സൂചന നല്കുന്നു. ചാര്‍ട്ടില്‍ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണും ദൃശ്യമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications