പെട്ടന്നുള്ള പണ സമാഹരണത്തിന് ഉപയോഗിക്കാവുന്നവയാണ് എന്നുണ്ടെങ്കിലും വലിയ തുകയുടെ ചിട്ടികൾ ചേർന്നാൽ ഇതിന്റെതായ പ്രയാസങ്ങളുണ്ട്. മാസ അടവ് അടയ്ക്കുന്നത് മുതൽ കെഎസ്എഫ്ഇയിൽ നിന്ന് ജാമ്യം നൽകി വലിയ തുക വാങ്ങിച്ചെടുക്കുന്നത് വരെയുണ്ട് പ്രതിസന്ധി. വലിയ തുകയുടെ ചിട്ടിയാകുമ്പോൾ വലിയ തുക മേൽബാധ്യതയായി വരുമ്പോൾ വസ്തു ജാമ്യം ആവശ്യമായി വരാറുണ്ട്.
ഇത് നൽകാൻ സാധിക്കാത്തവർക്ക് ചിട്ടി സ്ഥിര നിക്ഷേപമിടുകയോ ചെയ്യേണ്ടി വരും. ഇതിനാൽ ചെറിയ തുക മാസ അടവുള്ള ചിട്ടികൾ പരിഗണിക്കാം. ഇത്തരത്തിൽ 100 രൂപ ദിവസം കരുതിയാൽ ലക്ഷങ്ങൾ കയ്യിലെത്തുന്ന ചിട്ടകളാണ് ചുവടെ പരിചയപ്പെടുത്തുന്നത്.
1 ലക്ഷത്തിന്റെ ചിട്ടികൾ
കെഎസ്എഫ്ഇ ചിട്ടികളിൽ ചെറിയ തുക മാസ അടവും ഹ്രസ്വകാലയളവിലുള്ളൊരു ചിട്ടിയാണ് 2,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 1 ലക്ഷത്തിന്റെ റെഗുലർ ചിട്ടി. ആദ്യ മാസം 2,000 രൂപയും ചിട്ടി 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങലിൽ 1,500 രൂപയുമാണ് അടയ്ക്കേണ്ടത്.
പരമാവധി 70,000 രൂപ വരെ കുറച്ചു വിളിക്കാം. ഇത്തരം ചിട്ടിയിൽ ദിവസ അടവ് തിരഞ്ഞെടുത്താൽ 100 രൂപ അടച്ചാൽ മതിയാകും. ചിട്ടിയുടെ മാസ അടവ് അനുസരിച്ച് 15-20 ദിവസം വരെ മാത്രമെ തുക അടയ്ക്കേണ്ടതായും വരുന്നുള്ളൂ.
ഇതേ രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ചിട്ടിയാണ് 2,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള ചിട്ടി. 1 ലക്ഷത്തിന്റെ ഈ റെഗുലർ ചിട്ടിയിൽ മാസത്തിൽ 30 ശതമാനം വരെ കിഴിവിൽ ചിട്ടി വിളിക്കാം. ആദ്യ മാസം 2,500 രൂപയും ചിട്ടി പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 1,875 രൂപയുമാണ് അടയ്ക്കേണ്ടി വരുന്നത്.
നിത്യ പിരിവ് തിരഞ്ഞെടുക്കുന്നവർക്ക് 100 രൂപ വെച്ച് പരമാവധി 25 ദിവസമാണ് മാസത്തിൽ അടവ് വരുന്നത്. 1 വര്‍ഷത്തിനുള്ളില്‍ 88,000 രൂപയ്ക്ക് ലേലത്തിൽ ലഭിക്കാൻ സാധ്യതയുള്ള ചിട്ടിയാണിത്.
ചെറിയ ജാമ്യം മതിയാകും
ചിട്ടികളിലെ പ്രധാന പ്രശ്നം ജാമ്യം തന്നെയാണ്. ചിട്ടിയിൽ നിന്ന് തുക കൈപ്പറ്റാൻ മേൽ ബാധ്യതയ്ക്ക് തുല്യമായ ജാമ്യം നൽകേണ്ടതുണ്ട്. വലിയ ചിട്ടികളാണെങ്കിൽ ഉയർന്ന മേൽ ബാധ്യത വരുമ്പോൾ വസ്തു ജാമ്യമോ സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റുകളോ ആവശ്യമായി വരും. എന്നാൽ വസ്തു ജാമ്യമോ സാലറി സർട്ടിഫിക്കറ്റോ ഹാജരാക്കാൻ സാധിക്കാത്ത സാധാരണക്കാർക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണിത്.
ഉദാഹരണത്തിന് 1 ലക്ഷം രൂപയുടെ ചിട്ടി പരമാവധി ലേല കിഴിവിൽ വിളിച്ചെടുത്തൊരാൾക്ക് 70,000 രൂപയാണ് ലഭിക്കുന്നത്. ആദ്യ മാസം ആണെങ്കിൽ തന്നെ 70,000 രൂപയ്ക്കാണ് ജാമ്യം നൽകേണ്ടത്. വളരെ ചെറിയ ജാമ്യം നൽകുന്നത് വഴി ചിട്ടി തുക പിൻവലിക്കാം. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പോളിസി സറണ്ടർ വാല്യു, സ്വർണാഭരണങ്ങളോ, മറ്റു ചിട്ടികളുടെ പാസ് ബുക്കോ ജാമ്യം നൽകി ചിട്ടി തുക പിൻവലിക്കാവുന്നതാണ്.
എവിടെ ലഭിക്കും ചിട്ടി
കെഎസ്എഫ്ഇ ശാഖകളിൽ സാധാരണയായി നടത്തുന്ന ഹ്രസ്വകാല ചിട്ടികളാണ് മുകളിൽ നൽകിയ 1 ലക്ഷത്തിന്റെ ചിട്ടി. പുതിയ ചിട്ടികൾ ഏതൊക്കെ, എവിടെയൊക്കെ ഉണ്ടെന്നറിയാൻ ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഇതിൽ ന്യൂ ചിട്ട്സ് (new chits) എന്ന സെക്ഷനിൽ ജില്ലയും ശാഖയും തിരഞ്ഞെടുത്ത് പരിശോധിച്ചാൽ ലഭ്യമായി ചിട്ടി വിവരങ്ങൾ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
