പണം ഇരട്ടിപ്പെന്ന വാഗ്ദാനത്തിൽ വീണവരാണ് പല സാമ്പത്തിക തട്ടിപ്പുകളിലെയും ഇരകളാകുന്നത്. വേഗത്തിൽ പണം ഇരട്ടിപ്പെന്ന മോഹന വാഗ്ദാനത്തിൽ വീഴുന്നതിന് മുൻപ് നിക്ഷേപത്തിൽ നിന്ന് എങ്ങനെ ആദായം ലഭിക്കുന്നു എന്നറിയാൻ പലരും ശ്രമിക്കുന്നില്ല. തട്ടിപ്പുകളിൽ നിന്ന് മാറി, സുരക്ഷിതമായി പണം ഇരട്ടിയാക്കൻ സാധിക്കുന്നൊരു നിക്ഷേപം ലഘു സമ്പാദ്യ പദ്ധതികളുടെ കൂട്ടത്തിലുണ്ട്.
കുറഞ്ഞ റിസ്കില്‍ പണം ഇരട്ടിയാക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് കിസാന്‍ വികാസ് പത്ര ഉപയോഗിക്കാം. കാലാവധി കഴിയുമ്പോള്‍ പണം ഇരട്ടിക്കുന്നു എന്നതാണ് നിക്ഷേപത്തിന്റെ പ്രത്യേകത. വിശദാംശങ്ങൾ നോക്കാം.
അക്കൗണ്ട്, നിക്ഷേപം
ലഘു സമ്പാദ്യ പദ്ധതികളുടെ ഏറ്റവും മികച്ച പ്രത്യേകത പ്രായ പരിധിയില്‍ നിബന്ധനകളില്ലാതെ ആര്‍ക്കും ചേരാം എന്നത് തന്നെയാണ്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം അക്കൗണ്ടെടുത്താം. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടെടുക്കാം. സംയുക്ത അക്കൗണ്ടും ആരംഭിക്കാം. 1,000 രൂപ മുതല്‍ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപം ആരംഭിക്കാം. നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല.
പലിശ നിരക്ക്
2023 ജനുവരി- മാര്‍ച്ച് പാദത്തിലെ കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 7.2 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കുന്നു. നേരത്തെയിത് 7 ശതമാനമായിരുന്നു. വര്‍ഷത്തില്‍ കോമ്പൗണ്ട് ചെയ്താണ് പലിശ കണക്കാക്കുന്നത്. നിക്ഷേപം ആരംഭിച്ച് 120 മാസത്തിനുള്ളില്‍ പണം ഇരട്ടിക്കും. പോസ്റ്റ് ഓഫീസ് വഴി കിസാന്‍ വികാസ് പത്രയില്‍ അക്കൗണ്ട് എടുക്കാം. മാസത്തിലുള്ള ആദായം പ്രതീക്ഷിച്ച് കിസാന്‍ വികാസ് നിധിയില്‍ നിക്ഷേപം ആരംഭിക്കരുത്.
നേരത്തെ അക്കൗണ്ട് അവസാനിപ്പിക്കൽ
രണ്ടര വര്‍ഷത്തെ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്. രണ്ടര വര്‍ഷത്തിന് ശേഷം കിസാന്‍ വികാസ് പത്ര നിക്ഷേപം അവസാനിപ്പിക്കാനും സാധിക്കും. നിക്ഷേപകന്റെ മരണം, ജോയിന്റ് അക്കൗണ്ടില്‍ ഒരു നിക്ഷേപകന്റെ മരണം, കോടതി ഉത്തരവ് തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാണ് രണ്ടര വര്‍ഷത്തിന് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കാന്‍ അനുവദിക്കുന്നത്. നിക്ഷേപം ആരംഭിച്ച പോസ്റ്റ് ഓഫീസില്‍ അപേക്ഷ സമര്‍ച്ച് കിസാന്‍ വികാസ് പത്ര ഈട് നല്‍കാനും സാധിക്കും.
എങ്ങനെ അക്കൗണ്ടെടുക്കാം
പോസ്റ്റ് ഓഫീസില്‍ നേരിട്ടെത്തിയോ പോസ്റ്റ് ഓഫീസ് ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ കിസാന്‍ വികാസ് പത്ര അക്കൗണ്ടെടുക്കാം. ഓണ്‍ലൈനായി എങ്ങനെ അക്കൗണ്ടെടുക്കുമെന്ന് നോക്കാം. ഡിഒപി ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്ന വെബ്സൈറ്റിലാണ് പ്രവേശിക്കേണ്ടത്. ജനറല്‍ സര്‍വീസ്> സര്‍വീസ് റിക്വസ്റ്റ്> ന്യൂ റിക്വസ്റ്റ് എന്ന വഴി തിരഞ്ഞെടുക്കുക. ഇതില്‍ നിന്ന് കിസാന്‍ വികാസ് പത്ര അക്കൗണ്ട് ആരംഭിക്കാം.
കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കേണ്ട തുക രേഖപ്പെടുത്താം. 1000 രൂപ കുറഞ്ഞ നിക്ഷേപം വേണം. 100ന്റെ ഗുണിതങ്ങളായി നി്ഷേപം ഉയര്‍ത്താം. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് വിവരങ്ങള്‍ ഇതോടൊപ്പം നല്‍കണം. ട്രാന്സാക്ഷന് പാസ്വേര്ഡ് കൂടി നല്കിയാല് നടപടികള്‍ പൂര്‍ത്തിയായി.
കാൽക്കുലേറ്റർ
നിക്ഷേപം കാലാവധിയോളം തുടര്‍ന്നാല്‍ നിക്ഷേപിച്ച തുക ഇരട്ടിയാകും. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 120 മാസത്ത (10വർഷം) കാലാവധിക്ക് ശേഷം 10 ലക്ഷം രൂപ ലഭിക്കും. 5 ലക്ഷം രൂപ പലിശയായി നേടാം. 1 കോടി നേടേണ്ട ഒരാള്‍ക്ക് 50 ലക്ഷം രൂപ നിക്ഷേപിക്കണം. എന്നാല്‍ നികുതി ആനുകൂല്യങ്ങളില്ലാത്ത നിക്ഷേപമാണ് കിസാന്‍ വികാസ് പത്രയെന്ന് നിക്ഷേപകര്‍ ഓര്‍മിക്കണം. നിക്ഷേപിക്കുന്ന തുകയ്ക്കും ലഭിക്കുന്ന പലിശയ്ക്കും നികുതിയിളവുകള്‍ ഒന്നും ലഭിക്കില്ല.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications