പണം ഇരട്ടിയാകുമെന്നുള്ള വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പലയിടത്തും നിക്ഷേപിച്ചതിന്റെ യഥാർഥ മുഖം പലർക്കും മനസിലായത് തട്ടിപ്പുകൾ പുറത്തു വന്നതോടെയാണ്. അധ്വാനിച്ചുണ്ടാക്കിയ പണത്തിന് സുരക്ഷിതത്വം വേണമെങ്കിൽ സർക്കാർ ഏജൻസികളുടെ കൃത്യമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഉള്ള പദ്ധതികളിൽ നിക്ഷേപിക്കണം. ഇത്തരത്തിലൊന്നാണ് എൽഐസി പോളിസികൾ. നിക്ഷേപിച്ച പണത്തിന് പത്തിരട്ടി നേട്ടം നൽകുന്ന എൽഐസി പോളിസിയുടെ വിശദംശങ്ങളാണ് ചുവടെ.
എൽഐസി ഭീമാ രത്‌ന പ്ലാൻ
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ 2022 മേയിൽ ആരംഭിച്ച പ്ലാനാണ് എൽസി ഭീമാ രത്ന. നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപേറ്റിംഗ് വ്യക്തിഗത , സേവിംഗ്സ്, ലൈഫ് ഇൻഷൂറൻസ് പ്ലാനാണിത്. പോളിസി ഉടമകൾക്ക് കാലാവധിയിൽ ഗ്യാരണ്ടീഡ് അഡീഷനോടൊപ്പം മെച്യൂരിറ്റി തുക ലഭിക്കും. പോളിസി കാലയളവിനുള്ളിൽ മരണപ്പെടുന്നവരുടെ നോമിനിക്ക് മരണാനുകൂല്യവും ലഭിക്കും. സം അഷ്വേഡ് തുകയുടെ പത്തിരട്ടി നേട്ടം പോളിസിയിൽ നിന്ന് ഉണ്ടാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
പോളിസി വിശദാംശം
പോളിസിയിലെ കുറഞ്ഞ സം അഷ്വേഡ് 5 ലക്ഷം രൂപയാണ്. 25,000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് പരിധിയില്ലാതെ ഉയർത്താം. 15 വർഷം, 20 വർഷം, 25 വർഷം എന്നിങ്ങനെ 3 കാലാവധിയിൽ പോളിസി വാങ്ങാം. പോളിസി കാലയളവിനേക്കാൾ 4 വർഷം കുറവായിരിക്കും പോളിസി പ്രീമിയം കാലയളവ്. 25 വർഷ പോളിസിയിൽ 21 വർഷം പ്രീമിയം അടച്ചാൽ മതിയാകും. മാസത്തിലെ ത്രൈമാസത്തിലെ അർധ വർഷത്തിലോ വർഷത്തിലോ്ര്ര പീമിയം അടയ്ക്കാം.
പ്രായ പരിധി
15 വർഷ പോളിസി ചേരാൻ 5 വയസ് പൂർത്തിയാകണം. മറ്റു പോളിസികൾ ചേരാൻ 90 ദിവസമായാൽ മതിയാകും. 15 വർഷ പോളിസിയിൽ 55 വയസാണ് ഉയർന്ന പ്രായ പരിധി. 20 വർഷ പോളിസിയിൽ 50 വയസും 25 വർഷ പോളിസിയിൽ 45 വയസിനുള്ളിലും പോളിസിയിൽ ചേരണം.

ആനുകൂല്യം
പോളിസി കാലയളവ് പൂർത്തിയാക്കുമ്പോൾ മെച്യൂരിറ്റി ബെനഫിറ്റ് തവണകളായി ലഭിക്കുന്നതാണ് എൽഐസി ഭീമാ രത്ന പ്ലാനിന്റെ പ്രത്യേകത. സം അഷ്വേഡിന്റെ 25 ശതമാനം വീതം രണ്ട് തവണയായി ലഭിക്കും.
15 വർഷ പോളിസിയിൽ പ്രീമിയം അടവ് 11 വർഷമാണ് വരുന്നത്. ശേഷം 13, 14 വർഷങ്ങളിൽ പോളിസി ഉടമയ്ക്ക് സം അഷ്വേഡിന്റെ 25 ശതമാനം വീതം റിട്ടേൺ ലഭിക്കും. ബാക്കി 50 ശതമാനം കാലാവധിയിൽ പിൻവലിക്കാം. 20 വർഷത്തെ പോളിസിയിൽ 18, 19 വർഷങ്ങളിലാണ് സം അഷ്വേഡിന്റെ 25 ശതമാനം വീതം ലഭിക്കുന്നത്. 25 വർഷത്തെ പോളിസിയിൽ 23, 24 വർഷങ്ങളിൽ 25 ശതമാനം വീതം ലഭിക്കും.

ഗ്യാരണ്ടീഡ് അഡിഷൻ
എൽഐസി പ്രഖ്യാപിക്കുന്ന ബോണസ് പോളിസി ഉടമകൾക്ക് വർഷത്തിൽ ലഭിക്കും. എൽഐസി ഭീമ രത്ന പോളിസിയിൽ ഇത് താഴെ പറയും പ്രകാരമാണ്. ഒന്നു മുതൽ അഞ്ച് വർഷത്തേക്ക് പോളിസിയിലെ ഓരോ 1000 രൂപയ്ക്കും 50 രൂപ ബോണസാണ് എൽഐസി പ്രഖ്യാപിച്ചിട്ടുള്ളത്.
6- 10 വർഷ പോളിസി കാലയളവിനിടയിൽ 55 രൂപയായിരിക്കും പോളിസിയിൽ നിന്ന് ലഭിക്കുന്ന ബോണസ്. 11 വർഷം മുതൽ 25 വർഷത്തേക്ക് 1000 രൂപയ്ക്ക്് 60 രൂപ തോതിൽ ബോണസ് നേടാം. കാലാവധി കൂടുതലുള്ള പോളിസിക്ക് വലിയ നേട്ടം ഉണ്ടാകുമെന്ന് സാരം.
കാൽക്കുലേറ്റർ
30 -ാം വയസിൽ 5 ലക്ഷം രൂപ സം അഷ്വേഡ് തുകയുള്ള ഭീമാ രത്‌ന പോളിസി 15 വർഷത്തേക്ക് വാങ്ങുന്നൊരാളുടെ ഉദാഹരണമെടുക്കാം. പ്രതിമാസ അടവ് തിരഞ്ഞെടുത്ത വ്യക്തിക്ക് 11 വർഷത്തെ പ്രീമിയം അടവിന് ശേഷം മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കാൻ തുടങ്ങും. പോളിസിയുടെ 13, 14 വർഷങ്ങളിൽ സം അഷ്വേഡ് തുകയുടെ 25 ശതമാനം റിട്ടേൺ ലഭിക്കും.
കൂടാതെ, ആദ്യ അഞ്ച് വർഷത്തേക്ക് ഓരോ 1000 രൂപയ്ക്കും 50 രൂപ ബോണസും ലഭിക്കും. 6- 10 വർഷത്തിനിടയിൽ 55 രൂപയാണ് ലഭിക്കുന്ന ബോണസ്. കാലാവധി പൂർത്തിയാകുന്ന സമയത്ത് ആയിരത്തിന് 60 രൂപ നിരക്കിഷ ബോണസെത്തും. ഈ കണക്ക് പ്രകാരം സം അഷ്വേഡ് തുകയായ 5 ലക്ഷത്തിന്റെ 10 മടങ്ങായ 50 ലക്ഷം രൂപ കാലാവധിയിൽ ലഭിക്കാം.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications