സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കോവിഡ് കാലത്ത് വളരെ താഴ്ന്നിരുന്നു. കോവിഡാനന്തരം പണപ്പെരുപ്പം ഉയർന്നതോടെ സ്ഥിര നിക്ഷേപം പൊതുവെ ആകർഷകമല്ലാതായി. എന്നാൽ പണപ്പെരുപ്പം താഴ്ത്തി കൊണ്ടുവരാൻ മേയ് മാസം മുതൽ റിസർവ് ബാങ്ക് പലിശ നിരക്കുയർത്താൻ തുടങ്ങിയതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്കുകൾ ഉയർത്താൻ തുടങ്ങി.
ഇന്ന് മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം മുതൽ 9 ശതമാനം വരെയാണ് ബാങ്കുകൾ നൽകുന്ന പലിശ നിരക്ക്. പൊതുമേഖലാ ബാങ്കുകൾ 7.50 ശതമാനം വരെ പലിശ നൽകുമ്പോൾ സ്വകാര്യ ബാങ്കുകളാണ് പലിശ നിരക്കിൽ മുന്നിൽ. ഇത്തരത്തിൽ ഉയർന്ന പലിശ നൽകുന്ന ചില ബാങ്കുകൾ പരിചയപ്പെടാം.
പ്രത്യേക ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ
സാധാരണയുള്ള സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് പരിമിത കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളാണ് ഇപ്പോൾ ബാങ്കുകൾ അവതരിപ്പിക്കുന്നത്. ഇവയ്ക്കാണ് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നതും. ഉദാഹരണത്തിന് എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ എന്നിവ കുറഞ്ഞ കാലത്തേക്ക് പ്രത്യേക സ്ഥിര നിക്ഷേപ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ, കാത്തലിക് സിറിയൻ, ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക് എന്നി സ്വകാര്യ ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
750 ദിവസത്തേക്ക് 7.50 ശതമാനം പലിശയാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക് നല്‍കുന്നത്. 777 ദിവസത്തേക്ക് 7.25 ശതമാനമാണ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം. 725 ദിവസത്തേക്ക് ആര്‍ബിഎല്‍ ബാങ്കിലും ഇതേ നിരക്ക് ലഭിക്കും. സിറ്റി യൂണിയന്‍ ബാങ്കില്‍ 700 ദിവസത്തേക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.40 ശതമാനം പലിശയും ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് പ്രത്യേക സ്ഥിര നിക്ഷേപ സ്കീമിൽ 7.50 ശതമാനം പലിശ ലഭിക്കുന്ന മറ്റ് ബാങ്കുകൾ കാനറ ബാങ്ക് (666 ദിവസം), ബന്ധൻ ബാങ്ക് (600 ദിവസം), ഫെഡറൽ ബാങ്ക് (700 ദിവസം), ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (700 ദിവസം), പഞ്ചാബ് നാഷണൽ ബാങ്ക് (600 ദിവസം), പഞ്ചാബ് & സിൻഡ് ബാങ്ക് (601 ദിവസം), യൂണിയൻ ബാങ്ക് (599 ദിവസം) എന്നിവയാണ്.
മുതിർന്ന പൗരന്മാർക്ക് മികച്ച പലിശ
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നൽകുന്നൊരു സ്വകാര്യ ബാങ്കാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസിബി ബാങ്ക്. 36 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ഡിസിബി ബാങ്ക് മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശയാണ് നൽകുന്നത്.
700 ദിവസത്തിന് മുകളിൽ 36 മാസത്തിൽ കുറവ് കാലാവധിയുള്ള നിക്ഷേപങ്ങൾക്കും ഇതേ പലിശ നിരക്ക് ബാങ്ക് നൽകുന്നുണ്ട്. പൊതുവിഭാഗത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുന്നത്. മറ്റു കാലാവധിയുള്ള നിക്ഷേപങ്ങൾക്കും ബാങ്ക് മികച്ച പലിശ നൽകുന്നുണ്ട്.
700 ദിവസത്തേക്ക് 7.60 ശതമാനം പലിശ ലഭിക്കും. 36 മാസം മുതൽ 60 മാസത്തേക്ക് 7.75 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. ഡിസിബി ബാങ്കിൽ 36 മാസത്തേക്കുള്ള (3 വർഷം) സ്ഥിര നിക്ഷേപമിടുന്നൊരാൾക്ക് ലഭിക്കുന്ന പലിശ നിരക്കുകൾ നോക്കാം. 1 ലക്ഷം രൂപ 36 മാസത്തേക്ക് നിക്ഷേപിച്ചാൽ 27,760 രൂപയാണ് പലിശയായി ലഭിക്കുന്നത്. 3 വർഷത്തിന് ശേഷം പലിശയും മുതലും ചേർത്ത് 1,27,760 രൂപ ലഭിക്കും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications