മൾട്ടി ഡിവിഷൻ ചിട്ടികളിൽ കെഎസ്എഫ്ഇ മാറ്റങ്ങൾ കൊണ്ടു വന്നതോടെ ഹ്രസ്വകാല ചിട്ടികൾക്കാണ് ഇപ്പോൾ താൽപര്യം. 2023 മുതൽ 20,000 രൂപയിൽ കൂടുതൽ മാസ അടവ് വരുന്നതും 60 മാസത്തിൽ കൂടുതൽ കാലാവധിയുള്ളതുമായി ചിട്ടികൾ കെഎസ്എഫ്ഇ നടത്താറില്ല. ഇതിനാൽ ചെറിയ മാസ അടവിലുള്ള ഹ്രസ്വകാല ചിട്ടികളാണ് കെഎസ്എഫ്ഇ ആരംഭിക്കുന്നത്.
ചെറിയ മാസ അടവ് സാധിക്കുന്നവർക്ക് വലിയ തുക നേടാൻ ഇതിലൂടെ സാധിക്കും. ഇത്തരത്തിൽ ആദ്യ മാസം 3.75 ലക്ഷം രൂപ നേടാൻ സാധിക്കുന്ന ചിട്ടിയാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.
ചിട്ടി വിശദാംശം
4 വര്‍ഷവും 2 മാസവും കാലാവധിയുള്ള 50 മാസത്തെ ഹ്രസ്വകാല മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. 8,000 രൂപയിലാണ് മാസ അടവ് തുടങ്ങുന്നത്. ചിട്ടി 30 ശതമാനം ലേല കിഴിവില്‍ പോകുന്ന മാസങ്ങളില്‍ 6500 രൂപയാണ് മാസ അടവ് വരുന്നത്. ചിട്ടവരിക്കാര്‍ക്ക് മാസത്തില്‍ ചിട്ടി പണം ലഭിക്കാന്‍ നാല് അവസരങ്ങള്‍ ലഭിക്കും.

മൾട്ടി ഡിവിഷൻ ചിട്ടി
റെഗുലർ ചിട്ടിയിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം ഡിവിഷനുള്ള ചിട്ടികളാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ. മൾട്ടിഡിവിഷൻ ചിട്ടിയുടെ കാര്യത്തിൽ, ഓരോ മാസവും നറുക്ക് ലഭിക്കുന്ന വ്യക്തിയുടെ എണ്ണം ഡിവിഷനുകളുടെ എണ്ണത്തിന് തുല്യമായിരിക്കും. സാധാരണയായി നാല് ഡിവിഷനുള്ള ചിട്ടികളാണ് നടത്തി വരുന്നത്.
മൂന്ന് ലേലം വിളിയും ഒരു നറുക്കുമായി നാല് അവസരങ്ങളാണ് ഒരു മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്നത്. നറുക്ക് ലഭിച്ചയാൾക്ക് ചിട്ടി തുകയിൽ നിന്ന് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കുകയും ചെയ്യും. ചിട്ടിയുടെ 95 ശതമാനം തുകയും ലഭിക്കും
നറുക്ക് ലഭിച്ചാൽ
ഒരാള്‍ക്ക് മാസത്തില്‍ മുഴുവന്‍ ചിട്ടി തുകയും നറുക്കിലൂടെ ലഭിക്കും. നറുക്ക് ലഭിക്കുന്ന വ്യക്തിക്ക് 3,76,164 രൂപ ലഭിക്കും. ബാക്കി 3 പേര്‍ക്ക് 30 ശതമാനം വരെ കിഴിവില്‍ ചിട്ടി ലേലത്തില്‍ വിളിക്കാം. പരമാവധി ലേല കിഴിവില്‍ ചിട്ടി വിളിക്കുമ്പോള്‍ 2.80 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നിന്ന് ഫോര്‍മാന്‍ കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയും ഡോക്യുമെന്റേഷന്‍ ചാര്‍ജും നല്‍കണം.
സ്ഥിര നിക്ഷേപമിടാനും സൗകര്യം
1 വര്‍ഷം വരെ ചിട്ടി 30 ശതമാനം താഴ്ന്ന് ലേലം നടക്കാനുള്ള സാധ്യതയുണ്ട്. ആവശ്യക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ 30 ശതമാനം ലേല കിഴിവില്‍ ചിട്ടി സ്വന്തമാ്കാം. 15-ാം മാസത്തില്‍ 3.15 ലക്ഷം രൂപയ്ക്ക് ചിട്ടി ലഭിച്ചാല്‍ സ്ഥിര നിക്ഷേപമിട്ട് മികച്ച വരുമാനം ഉണ്ടാക്കാം. നിലവില്‍ 8 ശതമാനം ചിട്ടി സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്നുണ്ട്. ചിട്ടി സ്ഥിര നിക്ഷേപമിട്ടാല്‍ കാലാവധിയില്‍ പിന്‍വലിക്കാനോ ആവശ്യമുള്ള സമയത്ത് ജാമ്യം നല്‍കി പിന്‍വലിക്കാനോ സാധിക്കും.
ജാമ്യങ്ങൾ
മേൽ ബാധ്യതയ്ക്കാണ് കെഎസ്എഫ്ഇ ജാമ്യം ആവശ്യപ്പെടുന്നത്. ചിട്ടിയിൽ അതുവരെ അടച്ച തുക പിൻവലിക്കാൻ ജാമ്യം നൽകേണ്ടതില്ല. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങൾ നൽകിയോ തുക പിൻവലിക്കാനാകും. സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക്, വ്യക്തിഗത ജാമ്യമായ ശമ്പള സർട്ടിഫിക്കറ്റ്, വസ്തു ജാമ്യം, സ്വർണ ജാമ്യം എന്നിവ സ്വീകരിക്കും. ചിട്ടിയിലെ മേൽ ബാധ്യത അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുത്താം.
എവിടെ ലഭിക്കും
എറണാകുളം ജില്ലയിലെ കല്ലൂര്‍കാട്, പുത്തന്‍വേലിക്കര എന്നി കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ ഉടന്‍ ഈ ചിട്ടി ആരംഭിക്കുന്നുണ്ട്. കൊല്ലത്ത് പത്തനാപുരം, രാമന്‍കുളങ്ങര എന്നിവിടങ്ങളിലും ഉടന്‍ ആരംഭിക്കുന്ന ചിട്ടികളുടെ കൂട്ടത്തില്‍ 8000 രൂപ മാസ അടവുള്ള 4 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയുണ്ട്.


Click it and Unblock the Notifications