നിക്ഷേപത്തിലൂടെ 30 ലക്ഷം രൂപ സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് ഇന്ന് നിലവിലുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപിയായി നിക്ഷേപിക്കുകയാണ്. നിക്ഷേപത്തിന് പിന്നാലെ കോമ്പൗണ്ടിംഗിലൂടെ വേഗത്തില്‍ സമ്പാദ്യം വര്‍ധിക്കുമെന്നതാണ് എസ്ഐപിയുടെ ഗുണം. എസ്ഐപിയിലൂടെ തന്നെ വേഗം ലക്ഷ്യത്തിലെത്താന്‍ ചില നുറുക്ക് വഴികളുണ്ട്.
വരുമാനത്തിന് ക്രമാനുസൃതമായി എസ്ഐപി തുക ഉയര്‍ത്തുക എന്നത് ആദ്യത്തെ വഴി. മറ്റൊന്ന് നിക്ഷേപത്തില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ കാത്തിരിക്കുക എന്നതാണ്. ഇതില്‍ ആദ്യത്തെ ഓപ്ഷനാണ് നിക്ഷേപകര്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കുന്നത്. രണ്ടാമത്തെ ഘടകം വിപണി സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണ്. ഇതിനാല്‍ വര്‍ഷത്തില്‍ 5 ശതമാനമോ, 10 ശതമാനമോ എസ്ഐപി തുകയില്‍ വര്‍ധനവ് വരുത്തിയാല്‍ പോലും ലക്ഷ്യത്തിലെത്താനുള്ള വേഗം കുറയ്ക്കാനാകും.
ഫണ്ട്സ് ഇന്ത്യയുടെ വെല്‍ത്ത് കോണ്‍വര്‍സേഷന്‍ റിപ്പോര്‍ട്ട് 1 കോടി രൂപ രൂപ കണ്ടെത്താനുള്ള നിക്ഷേപങ്ങളെ പറ്റി വിശദമാക്കുന്നുണ്ട്. 12 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിക്കുന്നൊരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് എസ്ഐപിയില്‍ വാര്‍ഷിക വര്‍ധനവും വരുത്തിയാല്‍ എത്ര തുക നിക്ഷേപിച്ച് എത്ര കാലം കൊണ്ട് 30 ലക്ഷം രൂപയിലെത്താമെന്ന് പരിശോധിക്കാം.
10,000 രൂപ
പ്രതിമാസം 10,000 രൂപയുടെ എസ്ഐപി ചെയ്യുന്നൊരാള്‍ക്ക് മ്യൂച്വല്‍ ഫണ്ടിലൂടെ 30 ലക്ഷം രൂപ നേടാന്‍ 11 വര്‍ഷവും 7 മാസവും ആവശ്യമാണ്. വര്‍ഷത്തില്‍ 5% എസ്ഐപി തുക ഉയര്‍ത്തിയാല്‍ കാലയളവ് 10 വര്‍ഷവും 5 മാസവുമായി ചുരുങ്ങും. 10 ശതമാനം വര്‍ധനവ് വരുത്തിയാല്‍ 9 വര്‍ഷവും 6 മാസവും കൊണ്ട് 30 ലക്ഷം രൂപ നേടാന്‍ സാധിക്കും.
20,000 രൂപ
എസ്ഐപി തുക 20,000 രൂപയായി വര്‍ധിക്കുമ്പോള്‍ 12 ശതമാനം വാര്‍ഷിക വളര്‍ച്ചയുള്ളൊരു ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ലഭിക്കാന്‍ 7 വര്‍ഷവും 8 മാസവും കാത്തിരുന്നാല്‍ മതി. 5 ശതമാനം എസ്ഐപി വര്‍ധിപ്പിച്ചാല്‍ 7 വര്‍ഷവും 1 മാസവും മതിയാകും. 10 ശതമാനം എസ്ഐപി തുക വര്‍ധിപ്പിച്ചാല്‍ 6.6 വര്‍ഷം കൊണ്ട് ലക്ഷ്യത്തിലെത്താം.
25,000 രൂപ
പ്രതിമാസ എസ്ഐപി തുക 25,000 രൂപയിലെത്തുമ്പോള്‍ 30 ലക്ഷം രൂപ നേടാനുള്ള സമയം 6 വര്‍ഷവും 7 മാസവുമായി ചുരുങ്ങും. 5 ശതമാനം എസ്ഐപി വര്‍ധിപ്പിച്ചാല്‍ 6 വര്‍ഷവും 1 മാസവുമാണ് കാലാവധി. 10 ശതമാനം വര്‍ധിപ്പിച്ചാല്‍ 30 ലക്ഷം നേടാനുള്ള സമയം 5 വര്‍ഷവും 8 മാസവുമായി ചുരുങ്ങും.
30,000 രൂപ
30,000 രൂപ മാസത്തില്‍ നിക്ഷേപത്തിനായി മാറ്റാന്‍ സാധിക്കുന്നൊരാള്‍ക്ക് മ്യൂച്വല്‍ ഫണ്ട് എസ്ഐപി വഴി 5 വര്‍ഷവും 10 മാസവും കൊണ്ട് 30 ലക്ഷം രൂപ നേടാനാകും. 5 വര്‍ഷവും 5 മാസവും കൊണ്ട് 30 ലക്ഷം രൂപ നേടാന്‍ 30,000 രൂപയുടെ എസ്ഐപി വര്‍ഷത്തില്‍ 5 ശതമനം വര്‍ധിപ്പിച്ചാല്‍ മതി.
40,000 രൂപ
എസ്ഐപി തുക വര്‍ധിക്കുന്തോറും കാലയളവ് കുറഞ്ഞു വരികയാണ്. മാസത്തില്‍ 40,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 4.8 വര്‍ഷം കൊണ്ട് 30 ലക്ഷം നേടാം. 6 വര്‍ഷവും 9 മാസവും കാത്തിരുന്നാല്‍ 50 ലക്ഷം രൂപ സ്വന്തമാക്കാം. 5 ശതമാനം എസ്ഐപി തുക വര്‍ധിപ്പിച്ചാല്‍ 4.5 വര്‍ഷവും കൊണ്ട് ലക്ഷ്യത്തിലെത്താം. 10 ശതമാനം വര്‍ധനവ് വരുത്തിയാല്‍ 4 വര്‍ഷം 2 മാസമായി കാലയളവ് കുറയും.
50,000 രൂപ
മാസത്തില്‍ അരലക്ഷം രൂപ എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 3 വര്‍ഷവും 11 മാസവും കൊണ്ട് 30 ലക്ഷം രൂപ നേടാം. 5 ശതമാനം എസ്ഐപിയില്‍ വാര്‍ഷിക വര്‍ധനവ് വരുത്തിയാല്‍ 3 വര്‍ഷവും 9 മാസവുമായി ചുരുങ്ങും. 10 ശതമാനം എസ്ഐപി വര്‍ധിപ്പിച്ചാല്‍ 3 വര്‍ഷവും 7 മാസവും കൊണ്ട് 30 ലക്ഷം രൂപ നേടാനാകും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
