റിസ്‌കെടുക്കാതെ നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യമായ ഇടമാണ് പോസ്റ്റ് ഓഫീസ്. നിരവധിയായ സമ്പാദ്യ പദ്ധതികല്‍ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിട്ടുണ്ട്. മാന്യമായ ആദായവും വ്യത്യസ്ത കാലയളവുമുള്ള ധാരാളം പദ്ധതികൾ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും. ഇതോടൊപ്പം പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിന്ന് ലഭിക്കുന്ന സർക്കാർ ഗ്യാരണ്ടി കാരണം നിക്ഷേപകര്‍ക്കിടയില്‍ വലിയ സ്വാധീനം പോസ്റ്റ് ഓഫീസ് പദ്ധതികള്‍ക്കുണ്ട്.
ഈ ഗുണങ്ങളെല്ലാം ചേരുന്നൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്‌കീം. 1995 ല്‍ ഗ്രാമീണ ഇന്ത്യക്കാര്‍ക്കായി ആരംഭിച്ച പദ്ധതിയാണിത്. റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിക്ക് കീഴിലാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീം. മാസത്തില്‍ 1500 രൂപ മാറ്റിവെയ്ക്കുന്നവര്‍ക്ക് 31-35 ലക്ഷം രൂപ വരെ നേടാന്‍ സാധിക്കുന്നൊരു പദ്ധതിയാണിത്. വിശദാംശങ്ങള്‍ ചുവടെ.
പദ്ധതി വിശദാംശം
19 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പോസ്റ്റ് ഓഫീസ് ഗ്രാംസുരക്ഷ സ്‌കീമില്‍ ചേരാന്‍ സാധിക്കും. ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ഇന്‍ഷൂറന്‍സ് 10,000 രൂപയും പരമാവധി ഇന്‍ഷൂറന്‍സ് 10 ലക്ഷം രൂപയുമാണ്. മാസത്തിലെ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ തവണകളടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് ലഭിക്കും.
കാലയളവ്
പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീമിന്റെ കാലാവധി മൂന്ന് തരത്തിൽ ക്രമീകരിക്കാം. പോളിസി ഉടമയ്ക്ക് 55, 58, 60 വയസ് പൂർത്തിയാകുമ്പോൾ വരെ പോളിസി കാലാവധിയെത്തും. പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ പദ്ധതി ഈടായി ഉപയോഗിച്ച് വായ്പ എടുക്കാനാകും. ഇതിന് പോളിസിയിൽ ചേർന്ന് നാല് വര്‍ഷം പൂർത്തിയാകണം. കൂടാതെ പദ്ധതിയിൽ അംഗമായി മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി റദ്ദാക്കാം.
സറണ്ടർ ചെയ്യുന്ന സമയത്ത് യാതൊരു ലാഭവും ലഭിക്കില്ല. അഞ്ച് വര്‍ഷത്തിന് ശേഷം പോളിസി അവസാനിപ്പിക്കുകയാണെങ്കില്‍ ബോണസിന് യോഗ്യതയുണ്ടായിരിക്കില്ല. പോളിസി സറണ്ടര്‍ ചെയ്താല്‍ കുറഞ്ഞ അഷ്വേര്‍ഡ് തുകയ്ക്ക് ആനുപാതികമായ ബോണസ് ലഭിക്കും.
എവിടെ നിന്ന് ലഭിക്കും
റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിക്ക് കീഴിൽ വരുന്നൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീം. രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ വഴിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീം നടപ്പിലാക്കുന്നത്. പദ്ധതിയിൽ ചേരാനും മറ്റു വിവരങ്ങളും തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും.
കാൽക്കുലേറ്റർ
19ാം വയസിൽ 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയുള്ള ഗ്രാം സുരക്ഷ യോജനയില്‍ ചേരുന്നൊരാൾക്ക് 55 വയസ് കാലാവധി തിരഞ്ഞെടുത്താൽ മാസത്തിൽ അടയ്ക്കേണ്ടി വരുന്നത് 1,515 രൂപയാണ്. ഇത് കാലാവധി പൂർത്തിയായാൽ 31.60 ലക്ഷം രൂപ ലഭിക്കും. ഇതേ പോളിസി 58 വയസുവരെ അടച്ചാൽ പ്രീമിയം തുക വരുന്നത് 1,463 രൂപയാണ്.
കാലാവധിയിൽ 33.40 ലക്ഷം രൂപ ലഭിക്കും. 60 വയസ് വരെ പ്രീമിയം അടയ്ക്കാൻ തിരഞ്ഞെടുക്കുന്നൊരാൾക്ക് മാസത്തിൽ 1,411 രൂപയാണ് അടയ്ക്കേണ്ടത്. കാലാവധിയിൽ 34.60 ലക്ഷം രൂപ ലഭിക്കും. ഗ്രാം സുരക്ഷാ സ്കീമിൽ ബോണസാണ് നിക്ഷേപിക്കുന്നയാൾക്ക് ലഭിക്കുക. അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
