അടുത്ത 10 മാസത്തിനുള്ളിൽ വരുന്ന സാമ്പത്തിക ചെലവുകൾക്കായി പണം കണ്ടെത്താൻ ശ്രമിക്കുന്നൊരാളാണെങ്കിൽ മുന്നിലുള്ള ഒരു വഴി ചിട്ടി തന്നെയാണ്. വീടിന്റെ അറ്റകുറ്റപണിക്കോ വാഹനം വാങ്ങുന്നതിനോ വിവാഹ ആവശ്യങ്ങൾക്കോ ഉപയോഗിക്കാനുള്ള പണം വായ്പയിലൂടെ കണ്ടെത്തുന്നതിന് പകരം ചിട്ടിയെ ആശ്രയിക്കാം.
എന്നാൽ ചേർന്ന ചിട്ടിയിൽ നിന്ന് ആവശ്യ സമയത്ത് പണം ലഭിക്കുക എന്നതും പ്രധാനമാണ്. ഇതിന് ഹ്രസ്വകാല ചിട്ടികളാണ് തിരഞ്ഞെടുക്കേണ്ടത്. 20 മാസം മുതൽ 60 മാസം വരെയുള്ള കാലയളവിൽ വ്യത്യസ്ത ഹ്രസ്വ കാല ചിട്ടികൾ കെഎസ്എഫ്ഇയിൽ ലഭിക്കും. മാസ അടവ് കൊണ്ടും സല കൊണ്ടും കാലാവധി കൊണ്ടും വ്യത്യാസതമായ 3 ചിട്ടികൾ പരിചയപ്പെടാം.
5 ലക്ഷത്തിന്റെ ചിട്ടി
20,000 രൂപ മാസ അടവും 25 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ഹ്രസ്വകാല തിട്ടിയാണിത്. മാസത്തിൽ പരവമാധി 20,000 രൂപയുടെ 30 ശതമാനം താഴ്ന്ന് പോകുന്ന മാസങ്ങളിൽ 10,000 രൂപയുമാണ് മാസ അടവ് വരുന്നത്. പെട്ടന്ന് പണം സമാഹരിക്കാന്‍ തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണിത്. 2 വര്‍ഷവും 1 മാസവുമാണ് ചിട്ടിയുടെ ആകെ കാലാവധി.
ഹ്രസ്വകാല ചിട്ടിയായതിനാൽ പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങൾ കുറവായതിനാൽ ചിട്ടിയിൽ നിന്നുള്ള ലേല കിഴിവ് കുറവായിരിക്കും. ചിട്ടി ആരംഭിച്ച് 2,3 മാസത്തിനുള്ളിൽ 4.30 ലക്ഷം രൂപയ്ക്കും 4.50 ലക്ഷം രൂപയ്ക്കും ഇടയിൽ ചിട്ടി ലേലം വിളിച്ചെടുക്കാൻ സാധിക്കും.
10 ലക്ഷത്തിന്റെ ചിട്ടി
25,000 രൂപ മാസ അടവും 40 മാസത്തെ കാലാവധിയമുഉള്ള 10 ലക്ഷത്തിന്റെ ചിട്ടിയാണിത്. 3 വർഷവും നാല് മാസവും കാലാവധിയുള്ള ചിട്ടി ഇടത്തരം കാലാവധിയിൽ കണക്കാക്കാം. പരമാവധി മാസ അടവ് 25,000 രൂപയാണ്.
ചിട്ടി ലേലം ആരംഭിച്ചാൽ 18,750 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലുള്ള സംഖ്യ മാസ അടവ് മാത്രമെ ചിട്ടിയിൽ വരുന്നുള്ളൂ. അത്യാവശ്യം ലേല കിഴിവും ലഭിക്കുന്ന ചിട്ടിയാണിത്. 12 മാസത്തിന് ശേഷം 8.50 ലക്ഷം രൂപയ്ക്കും 8.75 ലക്ഷം രൂപയ്ക്കും ഇടയിൽ ലേലം വിളിച്ചെടുക്കാൻ സാധിക്കുന്ന ചിട്ടിയാണിത്.
15 ലക്ഷത്തിന്റെ ചിട്ടി
ഹ്രസ്വകാലത്തേക്ക് വലിയ തുക ആവശ്യമായി വരുന്ന ബിസിനസുകാർക്കും മറ്റ് അത്യാവശ്യക്കാർക്കുമായുള്ള ചിട്ടിയാണിത്. 50,000 രൂപ മാസ അടവുള്ള 30 മാസം കാലാവധിയുള്ള 15 ലക്ഷത്തിന്റെ ചിട്ടിയാണിത്. വലിയ തുകയുടെ മാസ അടവ് ഇത്തരം ചിട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യമാണ്.
പരമാവധി മാസ അടവ് 50,000 രൂപയും കുറഞ്ഞ മാസ അടവ് 37,500 രൂപയുമാണ്. 2 വര്‍ഷ 6 മാസമാണ് ചിട്ടിയുടെ കാലാവധി. 2 മുതൽ 3 മാസത്തിനിടെ ലേലം ആരംഭിക്കും, 5,6 മാസത്തിൽ 13 ലക്ഷം രൂപ ലേലത്തിൽ ചിട്ടി വിളിച്ചെടുക്കാൻ പറ്റും.
എവിടെ കിട്ടും ചിട്ടി
കെഎസ്എഫ്ഇ വിവിധ ശാഖകളിൽ ആരംഭിക്കുന്ന ചിട്ടികളുടെ വിശദാംശങ്ങൾ ksfeonline.com/chitty/newchits എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. ജില്ല തിരിച്ച് ഓരോ ശാഖയിലും ലഭിക്കുന്ന ചിട്ടികൾ ഈ വെബ്സൈറ്റിൽ കാണാനാകും. സാധിക്കുന്ന മാസ അടവ് അനുസരിച്ചും കാലാവധി അനുസരിച്ചും ചിട്ടി തിരയാം. മുകളിൽ വിശദമാക്കിയ മൂന്ന് ചിട്ടികളും കെഎസ്എഫ്ഇ തൃശൂർ വടക്കാഞ്ചേരി ശാഖയിലാണ് ആരംഭിക്കുന്നത്. ഏപ്രിൽ മാസത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications