കെഎസ്എഫ്ഇയുടെ വിവിധ ശാഖകളിൽ വ്യത്യസ്തങ്ങളായ നിരവധി ചിട്ടികളുള്ളതിനാൽ ഇതിൽ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കുക എന്നത് പലർക്കും പ്രയോസാമുള്ള കാര്യമാണ്. പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിനും കൂടുതൽ ലാഭം പ്രതീക്ഷിക്കുന്നവർക്കും വ്യത്യസ്തങ്ങളായ ചിട്ടികളുണ്ട്. ഇതോടൊപ്പം സാധാരണ ചിട്ടി, മൾട്ടിഡിവിഷൻ ചിട്ടി എന്നിങ്ങനെയുള്ള രണ്ട് തരം ചിട്ടികളും ഹ്രസ്വകാലം, ദീർഘകാലത്തേക്കുള്ള ചിട്ടികളും കെഎസ്എഫ്ഇയിൽ നിന്ന് ലഭിക്കും.
ഇതിൽ ചിട്ടിയിൽ ചേരുന്നൊരാൾക്ക് വലിയ ലാഭം നേടാൻ പറ്റിയൊരു കോമ്പോയാണ് ഹ്രസ്വകാലത്തേക്കുള്ള മൾട്ടിഡിവിഷൻ ചിട്ടികൾ. വേഗത്തിൽ ലക്ഷങ്ങൾ കയ്യിലെത്തും എന്നത് തന്നെയാണ് ഈ ഹ്രസ്വകാല മൾട്ടിഡിവിഷൻ ചിട്ടിയുടെ ഗുണം. ഒറ്റ മാസത്തിൽ 4.75 ലക്ഷം നേടി തരുന്നൊരു ചിട്ടി പരിചയപ്പെടാം.
ചിട്ടി വിശദാംശം
12,500രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള 5 ലക്ഷത്തിന്റെ മള്‍ട്ടിഡിവിഷന്‍ ചിട്ടിയാണിത്. 3 വർഷവും നാല് മാസവും കാലാവധിയുള്ള ഹ്രസ്വകാല ചിട്ടിയാണിത് .ഓരോ മാസവും 3 പേർക്ക് 30 ശതമാനം താഴ്ത്തി വിളിക്കാനും ഒരാള്‍ക്ക് നറുക്കിലൂടെ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവന്‍ തുകയും ലഭിക്കുന്ന ചിട്ടിയാണിത്.
160 പേരാണ് ചിട്ടിയിൽ ഉള്ളത് ഇതിൽ ഭാഗ്യവാന്മാരായ 40 പേർക്ക് ഓരോ മാസത്തിലുമായി ഫോർമാൻസ് കമ്മീഷനായ 5 ശതമാനം കിഴിച്ച് 4.75 ലക്ഷം രൂപ ലഭിക്കും. നറുക്ക് ലഭിക്കാത്തവർക്ക് 30 ശതമാനം വരെ താഴ്ത്തി വിളിക്കാൻ സാധിക്കും. കുറഞ്ഞത് 3.50 ലക്ഷം രൂപയും ഈ ചിട്ടിയിൽ നിന്ന് ലഭിക്കും.
ഹ്രസ്വകാല ചിട്ടിയായതിനാൽ 5- 6 മാസത്തിനുള്ളിൽ ചിട്ടിയിൽ ലേലം ആരംഭിക്കും. 1 വര്‍ഷം കാത്തിരിുന്നാൽ 4- 4.25 ലക്ഷം രൂപ ലേലത്തിലൂടെ നേടാൻ സാധിക്കും എന്നത് മറ്റൊരു ഗുണമാണ്. മാസത്തിൽ 12,500 രൂപയാണ് പരമാവധി അടവ് വരുന്നത്. ഇതിൽ 30 ശതമാനം ലേലത്തിൽ പോകുന്ന മാസത്തിൽ 10,157 രൂപയാണ് അടയ്ക്കേണ്ടത്.
അതായത് 10,157 രൂപയ്ക്കും 12,500 രൂപയ്ക്കും ഇടയിലുള്ള തുകയാണ് അടയ്ക്കേണ്ടി വരുന്നത്. ഡോര്‍ കളക്ഷന്‍ സൗകര്യം ഉപയോഗപ്പെടുത്തിയാൽ ദിവസം പണം നൽകാനും സാധിക്കും.
എവിടെ ലഭിക്കും ഈ ചിട്ടി
കേരളത്തിലെ ഏത് ശാഖയിലും ചിട്ടികള്‍ ആരംഭിക്കാന്‍ സാധിക്കും. ഓരോ ജില്ലയിലെ ശാഖകളിലും ആരംഭിക്കുന്ന ചിട്ടികളെ പറ്റി അറിയാന്‍ നിലവില്‍ ഓണ്‍ലൈന്‍ സംവിധാനം കെഎസ്എഫ്ഇയിലുണ്ട്. കെഎസ്എഫ്ഇയുടെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്ന ksfeonline.com എന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ ചിട്ടി സംബന്ധിച്ച വിവരങ്ങളും അറിയാൻ സാധിക്കുന്നത്. വെബ്സൈറ്റിലുള്ള new chits എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ജില്ല, ശാഖ വിവരങ്ങൾ നൽകിയാൽ ചിട്ടിയുടെ വിവിരങ്ങൾ ലഭിക്കും.
ഇപ്പോൾ ചേർന്നാൽ അധിക നേട്ടം
കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി 2022ന്റെ ഭാഗമായി ഇപ്പോൾ ചിട്ടി ചേരുന്നൊരാൾക്ക് അധിക നേട്ടം സ്വന്തമാക്കാം. 2022 ജൂലായ് 23 മുതല്‍ 2023 ജനുവരി 1 വരെയുള്ള കാലയളവിൽ ചിട്ടിയിൽ ചേരുന്നവരിൽ നിന്ന് നറുക് ലഭിക്കുന്നൊരാൾക്ക് ബംബർ സമ്മാനമായി 1 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റാണ് ലഭിക്കുക. അല്ലെങ്കിൽ 1 കോടി രൂപ പണമായി ലഭിക്കും.
മേഖലാ തലത്തിൽ 70 പേർക്കും സമ്മാനങ്ങൾ ലഭിക്കും. ഒന്നാം സമ്മാനമായി ഇലക്ട്രിക് കാറുകളോ പരമാവധി 15.5 ലക്ഷം രൂപയോ ലഭിക്കും. രണ്ടാം സമ്മാനം ഇലക്ട്രിക് സ്കൂട്ടറുകളാണ്. ഇത് 100 പേർക്ക് ലഭിക്കും. ഇല്ലെങ്കിൽ 75,000 രൂപ വരെ സമ്മാനമായി ലഭിക്കും
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications