മക്കളുടെ ഭാവി എല്ലാ രക്ഷിതാക്കൾക്കും പ്രധാനമാണ്. ഇന്നത്തെ കാലത്ത് വിദ്യാഭ്യാസത്തിന് തന്നെയാണ് എല്ലാ രക്ഷിതാക്കളും പ്രധാന്യം നൽകുന്നത്. സ്കൂൾ വിദ്യാഭ്യാസം തൊട്ട് ഉന്നത വിദ്യാഭ്യാസം വരെ ദിവസേനെ ചെലവേറിയതായി മാറുകയാണ്. ഇതിനാൽ തന്നെ മക്കളുടെ ഭാവിക്കായി നല്ലൊരു തുക സമ്പാദിക്കേണ്ടതുണ്ട്.
ഇതിന് മക്കളുടെ ചെറുപ്രായത്തിൽ തന്നെ നിക്ഷേപം തുടങ്ങണം. റിസ്കെടുക്കാതെ മക്കൾക്കൊപ്പം സമ്പാദ്യവും വളർത്താൻ പറ്റിയ പദ്ധതിയാണ് ലഘു സമ്പാദ്യ പദ്ധതികളിൽ ഉൾപ്പെട്ട സുകന്യ സമൃദ്ധി യോജന. പദ്ധതിയുടെ വിശദാംശങ്ങളും കാൽക്കുലേറ്ററും ചുവടെ കൊടുക്കുന്നു.
സുകന്യ സമൃദ്ധി യോജന
2015 ലാണ് കേന്ദ്രസർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. 10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കുക. മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിൽ നിന്നോ സുകന്യ സമൃദ്ധി യോജനയിൽ ചേരാൻ സാധിക്കും.
നിക്ഷേപകന് ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. രണ്ട് പെണ്‍കുട്ടികള്‍ക്കായാണ് മാത്രമാണ് ഒരു രക്ഷിതാവിന് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. ഇരട്ടക്കുട്ടികളുള്ള കുടുംബത്തിലും ഒരു പ്രസവത്തില്‍ 3 കുട്ടികള്‍ ഉള്ള കുടുബത്തിലും രണ്ട് എസ്എസ്‌വൈ അക്കൗണ്ടുകള്‍ മാത്രമാണ് അനുവദിക്കുക.
നിക്ഷേപം
സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് ആരംഭിക്കാൻ 250 രൂപയാണ് ആവശ്യം. ഇതിന് ശേഷം വർഷത്തിൽ കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. 50 രൂപയുടെ ഗുണിതങ്ങളായി സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒറ്റത്തവണയായോ മാസ തവണകളായോ നിക്ഷേപം നടത്താം.
അക്കൗണ്ട് ആരംഭിച്ചാൽ തുടർച്ചയായ 15 വർഷം മുടക്കില്ലാതെ നിക്ഷേപം നടത്തണം. അക്കൗണ്ടിൽ നിക്ഷേപം നടത്താതിരുന്നാൽ 50 രൂപ പിഴ ഈടാക്കുകയും അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും. എന്നാൽ അക്കൗണ്ട് തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 വർഷത്തിനുള്ളിൽ അവസരമുണ്ട്. 50 രൂപ പിഴയടച്ച് 250 രൂപ നിക്ഷേപിച്ചാൽ അക്കൗണ്ട് തിരികെയെടുക്കാം.

കാലാവധി
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് കാലാവധിയാകാൻ പെൺകുട്ടിക്ക് 21 ആകണം. അല്ലെങ്കിൽ പ്രായപൂർത്തിയായ ശേഷം പെൺകുട്ടിയുടെ വിവാഹം നടന്നാലും അക്കൗണ്ട് കാലാവധിയെത്തിയതായി കണക്കാക്കും. 10ാം തരം പഠനം പൂർത്തിയായ പെൺകുട്ടി 18 വയസ് പൂർത്തിയാക്കിയാൽ അക്കൗണ്ടിലെ 50 ശതമാനം തുക പിൻവലിക്കാൻ സാധിക്കും.
വർഷത്തിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. പിൻവലിച്ച തുക മാസ തവണകളായോ ഒറ്റത്തവണയായോ പിൻവലിക്കാം. അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷമാകുമ്പോഴാണ് അക്കൗണ്ട് കാലാവധിയെത്തുക. അതിന് മുമ്പ് അക്കൗണ്ട് ഉടമയായ പെണ്‍കുട്ടി വിവാഹിതയായാല്‍ അതിന് ശേഷം അക്കൗണ്ട് തുടരുവാന്‍ സാധിക്കുകയില്ല.
പലിശ നിരക്ക്
ലഘു സമ്പാദ്യ പദ്ധതികളിൽ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനഃപരിശോധിക്കാറുണ്ട്. കഴിഞ്ഞ രണ്ട് പാദങ്ങളിലും പലിശ നിരക്കുയർത്തിയിരുന്നെങ്കിലും സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് പുിതുക്കിയിരുന്നില്ല. ഇതിനാൽ ജനുവരി- മാർച്ച് പാദത്തിലും സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനം പലിശയാണ് ലഭിക്കുക.
വർഷത്തിൽ നിക്ഷേപത്തിന്റെ പലിശ കണക്കാക്കി അക്കൗണ്ടിൽ കൂട്ടിചേർക്കും. ഈ പലിശയ്ക്ക് ആദായ നികുതി ഇളവുണ്ട്. ഇതോടൊപ്പം സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്കും ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും.
കാൽക്കുലേറ്റർ
5 വയസുള്ള പെണ്‍കുട്ടിയുടെ പേരില്‍ 2023 ല്‍ ആരംഭിച്ച സുകന്യ സമൃദ്ധി യോജന നിക്ഷേപം കാലാവധി എത്തുന്നത് 2044ല്‍ മാത്രമാണ്. വാര്‍ഷിക വിഹിതം അടച്ച് 15 വര്‍ഷത്തേക്കാണ് പദ്ധതിയില്‍ നിക്ഷേപിക്കണ്ടത്. വര്‍ഷത്തില്‍ 1 ലക്ഷം രൂപ വീതം നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 27.43 ലക്ഷം രൂപ പലിശ ലഭിക്കും. രണ്ടും ചേര്‍ത്ത് 2044 ല്‍ 42.43 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications