പാൻകാർഡ് വെറുമൊരു തിരിച്ചറിയൽ കാർഡ് മാത്രമല്ല, നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്കുള്ള പ്രധാന രേഖയാണ് ഇത്. ഇന്ത്യാ ഗവൺമെന്റിന്റെ ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് തിരിച്ചറിയൽ നമ്പറാണ് പാൻ നമ്പറായി ഉപയോഗിക്കുന്നത്. ഈ നമ്പറുകളിലൂടെയാണ് പണമിടപാടുകൾ കണക്കാക്കുന്നത്. അതിനാൽ തന്നെ സാമ്പത്തികപരമായ എല്ലാ ആവശ്യങ്ങൾക്കും പാൻകാർഡ് അത്യാവശ്യമാണ്.
ബാങ്ക് അക്കൗണ്ടും, ആധാർ കാർഡുമെല്ലാം പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതും നിർബന്ധമാക്കിയതാണ്. ബാങ്ക് വഴി ഒരു വായ്പ എടുക്കുമ്പോൾ പോലും പാൻ കാർഡ് ഉപയോഗിച്ച് എളുപ്പത്തിൽ കെവൈസി പരിശോധിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ നിങ്ങൾക്ക് വെറും പാൻ കാർഡുണ്ടെങ്കിൽ 5 ലക്ഷം വരെ എളുപ്പത്തിൽ വായ്പയായി ലഭിക്കുമല്ലോ?
പാൻ കാർഡ് വായ്പ
ഇത് വളരെ എളുപ്പത്തിൽ അപേക്ഷിക്കാവുന്ന വ്യക്തിഗത വായ്പയാണ്. ഓൺലൈൻ വഴി നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ നൽകി ഈ വായ്പക്ക് അപേക്ഷിക്കാം. ഇൻസ്റ്റൻ്റ് വായ്പയായതിനാൽ നിങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ പോലും പെട്ടെന്ന് സാമ്പത്തിക ഉറപ്പ് നൽകുന്നു എന്നതാണ് പാൻ കാർഡ് വായ്പയുടെ പ്രത്യേകത. മാത്രമല്ല ഈ വായ്പക്ക് അപേക്ഷിക്കുമ്പോൾ വളരെ കുറവ് രേഖകൾ മാത്രമേ ആവശ്യമായി വരികയുള്ളൂ.

പാൻ കാർഡ് വായ്പക്ക് ആവശ്യമായ രേഖകൾ
- തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ ഐഡി എന്നിവയുടെ പകർപ്പ് നൽകണം.
- ഈ രേഖകളിൽ ഒന്ന് മേൽവിലാസ തെളിവായി സമർപ്പിക്കാം.
- കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ നൽകേണം.
- ഫോം 16, അല്ലെങ്കിൽ രണ്ട് മാസത്തെ ശമ്പള സ്ലിപ്പ്.
പാൻ കാർഡ് വായ്പക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
പാൻ കാർഡ് ഉപയോഗിച്ച് 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പ എടുക്കുന്നതിനു മുന്നേ നിങ്ങളുടെ ആധാറും പാനും പരസ്പരം ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. ഇല്ലെങ്കിൽ, വായ്പാ പ്രക്രിയ വൈകിയേക്കാം. രണ്ട് രേഖകളും ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ വായ്പ അംഗീകരിച്ച് 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തും.
പാൻ കാർഡ് വായ്പക്ക് അപേക്ഷിക്കാം
1. ആദ്യം പാൻ കാർഡിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനം തിരഞ്ഞെടുക്കണം.
2. പലിശ നിരക്ക്, വായ്പ തുക, തിരിച്ചടവ് നിബന്ധനകൾ, സ്ഥാപനത്തിന്റെ വിശ്വാസ്യത എന്നിവ പരിഗണിക്കണം.
3. അതിനു ശേഷം തിരഞ്ഞെടുത്ത ബാങ്കിന്റെ വെബ്‌സൈറ്റിൽ 'ഇപ്പോൾ അപേക്ഷിക്കുക' എന്നതിൽ ക്ലിക്കുചെയ്യുക.
4. മൊബൈൽ നമ്പറും ഒടിപിയും നൽകിയ ശേഷം അപേക്ഷാ ഫോമിൽ നിങ്ങളുടെ പേര്, പാൻ നമ്പർ, ജനനത്തീയതി, പിൻ കോഡ് എന്നിവ പൂരിപ്പിക്കുക.
5. ഇത്രയും പൂർത്തിയായാൽ "തുടരുക" എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
6. വായ്പ തുകയും തരവും വായ്പാ കാലാവധിയും തിരഞ്ഞെടുക്കുക
7. കെവൈസി വിശദാംശങ്ങൾ പൂരിപ്പിച്ച് ഫോം സമർപ്പിക്കുക.
വായ്പയുടെ യോഗ്യത
- പാൻ കാർഡ് വായ്പക്ക് അപേക്ഷിക്കുന്നയാൾ ഇന്ത്യൻ പൗരനായിരിക്കണം.
- പ്രായം 21 നും 60 നും ഇടയിൽ ഉണ്ടാവണ.
- പാൻ കാർഡും, മികച്ച ക്രെഡിറ്റ് സ്കോറും ഉണ്ടായിരിക്കണം.
- വ്യക്തി ജോലിക്കാരനോ സ്വയം തൊഴിൽ ചെയ്യുന്നവനോ ആയാലും സ്ഥിരവുമായ വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം.
- നിങ്ങളുടെ കടം-വരുമാന (DTI) അനുപാതം കുറവായിരിക്കണം.
പാൻകാർഡ് വായ്പയിലൂടെ 5 ലക്ഷം ഉറപ്പായും നേടാം. നിങ്ങൾ മുകളിൽ പറഞ്ഞ യോഗ്യതയുള്ള വ്യക്തിയാണെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പണം ഉറപ്പാക്കാം.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications