വ്യക്തിഗത വായ്പക്ക് അപേക്ഷിച്ചാൽ നിമിഷ നേരം കൊണ്ട് അതുറപ്പാക്കാം. പ്രത്യേകിച്ച് ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകളുടെ വരവോടെയാണ് ഈ മാറ്റം സംഭവിച്ചത്. പണ്ട് നിരവധി രേഖകൾ സമർപ്പിച്ചാൽ മാത്രമേ ഒരു വായ്പ ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ കഥ മാറി. നിങ്ങളുടെ പക്കൽ പാൻകാർഡ് ഉണ്ടെങ്കിൽ ഇൻസ്റ്റൻ്റായി പണം നേടാം. പാൻ കാർഡ് ഉപയോഗിച്ച് 5 ലക്ഷം വരെ പെട്ടെന്ന് നേടാം.
ഇന്ത്യയിൽ സാമ്പത്തിക ഇടപാടുകൾക്ക് ഒരു സുപ്രധാന രേഖയായി പാൻ കാർഡ് പ്രവർത്തിക്കുന്നു. എന്നാൽ വെറും ആധാർ കാർഡ് ഉപയോഗിച്ച് 5 ലക്ഷം വരെ എങ്ങനെ സ്വന്തമാക്കാം? പാൻ കാർഡ് വായ്പക്ക് അപേക്ഷിക്കുന്നതിനു മുന്നേ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. ക്രെഡിറ്റ് സ്കോർ പരിശോധിക്കുക
പാൻ കാർഡ് വായ്പകൾക്ക് അപേക്ഷിക്കുന്നതിനു മുന്നേ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് അറിഞ്ഞിരിക്കണം. അതായത് 700ഉം അതിനു മുകളിലും ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ വായ്പ ലഭിക്കാൻ കൂടുതൽ എളുപ്പമായിരിക്കും. അതിനാൽ ക്രെഡിറ്റ് സ്കോർ പരിശോധിക്കുക. മെച്ചപ്പെടുത്താൻ ഉണ്ടെങ്കിൽ അതിനു ശ്രമിക്കുക.
2. വായ്പാദാതാക്കളെ താരതമ്യം ചെയ്യുക
ഓരോ ബാങ്കും എൻബിഎഫ്സികളും വ്യത്യസ്ത പലിശ നിരക്കുകൾ, വായ്പാ കാലാവധി, യോഗ്യത എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിൽ നിങ്ങൾക്ക് അനുയോജ്യമായ കാര്യങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. വായ്പക്ക് അപേക്ഷിക്കുമ്പോൾ ഈ സ്ഥാപനങ്ങൾ നല്ലതാണോ എന്നും, അവർ നൽകുന്ന പലിശ നിരക്ക് കുറവാണോ എന്നും അറിഞ്ഞിരിക്കണം.

പാൻ കാർഡ് വായ്പക്ക് എങ്ങനെ അപേക്ഷിക്കാം?
- വായ്പക്ക് അപേക്ഷിക്കേണ്ട വെബ്‌സൈറ്റോ മൊബൈൽ ആപ്പോ ഓപ്പൺ ചെയ്യുക.
- 5 ലക്ഷം വായ്പയുടെ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുക. 60 മാസം വരെ ഈ കാലാവധി ഉയർന്നേക്കാം.
- നിങ്ങളുടെ പേര്, ഫോൺ നമ്പർ, തൊഴിൽ, ശമ്പളം, പാൻ തുടങ്ങിയ വിവരങ്ങൾ നൽകുക.
- നിങ്ങൾ പാൻ സമർപ്പിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് സ്വയമേവ ലഭ്യമാകും.
- ഇനി വായ്പാ അംഗീകാരം കൂടുതൽ വേഗത്തിൽ ഉറപ്പാക്കാം.
ആവശ്യമായ രേഖകൾ
- പാൻ കാർഡ്
- ആധാർ കാർഡ്, മൂന്ന് മാസത്തെ ശമ്പള സ്ലിപ്പ് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ
- സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ ആദായനികുതി റിട്ടേണുകളോ ബിസിനസ് പേപ്പറുകളോ സമർപ്പിക്കേണ്ടി വരും.
മണിക്കൂറുകൾക്കുള്ളിൽ 5 ലക്ഷം
വിവരങ്ങളെല്ലാം സമർപ്പിച്ചുകഴിഞ്ഞാൽ അവ പരിശോധിച്ച ശേഷം വായ്പ അംഗീകരിക്കും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അപേക്ഷിച്ച തുക ഉറപ്പാക്കാം. വായ്പാ തുക ലഭിക്കാൻ ചിലപ്പോൾ 48 മണിക്കൂർ വരെ നീണ്ടേക്കാം. എങ്കിലും പരമാവധി വേഗത്തിൽ പൂർത്തിയാവും.
എപ്പോഴും ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഇഎംഐ തുകയെ കുറിച്ചാണ്. ഏതെങ്കിലും മാസം അത് മുടങ്ങിയാൽ പിന്നീട് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിച്ചേക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
