സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു. അതിനാൽ തന്നെ എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ നിലവിൽ ബാങ്ക് എഫ്ഡികളേക്കാൾ പലിശ നിരക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. വിപണിയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുണ്ടെങ്കിലും സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപം തന്നെയാണ് ഉചിതം.
പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കും. 18 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരൻമാർക്കും ഈ എഫ്ഡിയിൽ നിക്ഷേപിക്കാം. മുകളിൽ പരാമർശിച്ചതു പോലെ ഉയർന്ന പലിശ നിരക്കും ഉറപ്പാക്കാം. അപകട സാധ്യതയില്ലാത്ത ഈ എഫ്ഡി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നും അറിയപ്പെടുന്നു. സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി 4 കാലാവധികളിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.
1,2,3,5 എന്നിങ്ങനെയാണ് ഈ 4 കാലാവധികൾ. അതിനാൽ 4 വ്യത്യസ്ത പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് എത്ര വർഷം വരെ നിക്ഷേപിക്കണം എന്ന് തീരുമാനിക്കാൻ സാധിക്കും. നിക്ഷേപത്തെ കുറിച്ച് കൂടുതൽ അറിയാം.

പോസ്റ്റ് ഓഫീസ് എഫ്ഡി പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് എഫ്ഡി നാല് പലിശ നിരക്കുകൾ നൽകുന്നു. നിങ്ങൾ 1 വർഷത്തെ കാലാവധിയിൽ നിക്ഷേപിച്ചാൽ പലിശ നിരക്ക് 6.9% ലഭിക്കും. എന്നാൽ 2 വർഷത്തെ നിക്ഷേപത്തിന് 7.0 ശതമാനവും, 3 വർഷത്തെ നിക്ഷേപത്തിന് 7.1 ശതമാനവും പലിശ ഉറപ്പാക്കാം. എന്നാൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ നിക്ഷേപകന് പ്രതിവർഷം 7.5% എന്ന ഉയർന്ന വരുമാനം ലഭിക്കും.
പോസ്റ്റ് ഓഫീസ് എഫ്ഡി സ്കീമിലെ നിക്ഷേപ തുക
ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. അതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസ് എഫ്ഡി അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?
നിങ്ങൾക്ക് ഓഫ്‌ലൈനായും ഓൺലൈനായും ഈ എഫ്ഡി അക്കൗണ്ട് തുറക്കാൻ സാധിക്കും. അതിനാൽ പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തിയും അക്കൗണ്ട് ആരംഭിക്കാം.
ഓഫ്‌ലൈനായി എങ്ങനെ അക്കൗണ്ട് തുറക്കാം?
- ആദ്യം അടുത്തുള്ള പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലേക്ക് പോവുക.
- "പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്" എന്ന ഫോം വാങ്ങി അത് പൂരിപ്പിക്കുക.
- പേര്, വിലാസം, കോൺടാക്റ്റ് നമ്പർ, നിക്ഷേപ തുക, കാലാവധി, പണമടയ്ക്കൽ രീതി തുടങ്ങിയ വിവരങ്ങൾ ഈ ഫോമിൽ നൽകുക.
- തിരിച്ചറിയൽ രേഖ, മേൽവിലാസ തെളിവ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയ രേഖകൾ സമർപ്പിക്കുക.
- നിക്ഷേപ തുക പണമായോ ചെക്കായോ നിക്ഷേപിക്കാൻ സാധിക്കും.
- തുടർന്ന് നിങ്ങൾക്ക് ഒരു അക്‌നോളജ്‌മെന്റ് രസീതും ഒരു ടൈം ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റും ലഭിക്കും. ഇതോടെ അക്കൗണ്ട് ആരംഭിച്ചു എന്ന് ഉറപ്പാക്കാം.
ഓൺലൈൻ മാർഗത്തിലൂടെ എങ്ങനെ അക്കൗണ്ട് തുറക്കാം?
- ആദ്യം ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- അതിനു ശേഷം 'പോസ്റ്റ് ഓഫീസ് ടിഡി അക്കൗണ്ട് തുറക്കുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിക്ഷേപിക്കേണ്ട തുക, നിക്ഷേപ കാലാവധി, ഡെബിറ്റ് രീതി എന്നിവ തിരഞ്ഞെടുക്കുക.
- ഇതോടെ അക്കൗണ്ട് തുറക്കും.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം മികച്ച നിക്ഷേപ മാർഗമാണ്. പ്രമുഖ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്ക് പോസ്റ്റ് ഓഫീസ് സ്കീം നൽകുന്നുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications