കയ്യിലൊരു തരി പൊന്നുണ്ടെങ്കില്‍ അത്യാവശ്യ സമയത്ത് അതിന്റെ ഗുണം അറിയാനുണ്ടാകും.നിമിഷങ്ങള്‍ കൊണ്ട് സ്വര്‍ണത്തെ പണമാക്കി മാറ്റാന്‍ സാധിക്കുമെന്നതിനാല്‍ അത്യാവശ്യ സമയത്ത് പണം ആവശ്യമുള്ളവര്‍ക്ക് സ്വര്‍ണം നല്ലൊരു സഹായിയാണ്.
ഇന്നത്തെ കാലത്ത് സ്വര്‍ണ വില ഉയര്‍ന്ന് നില്ക്കുന്നതിനാല് മികച്ച നേട്ടം തന്നെ സ്വര്‍ണം പണയം വെച്ചാല്‍ ലഭിക്കും. ഇതിനോടൊപ്പം കുറഞ്ഞ സ്വര്‍ണ പണയ വായ്പകളും കണ്ടെത്തിയാല്‍ ഇരട്ടി നേട്ടമുണ്ടാക്കാം. കുറഞ്ഞ പലിശ നല്കുന്ന ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ പട്ടികപ്പെടുത്താം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാങ്കിനെയോ സ്വര്‍ണ പണയവായ്പകള്‍ നല്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയോ സ്വർണം ഈട് നൽകി വായ്പയെടുക്കാൻ സമീപിക്കാം. ഈടായി നല്കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് വിപണി മൂല്യം കണക്കാക്കിയാണ് വായ്പ അനുവദിക്കുക. സ്വര്‍ണ വായ്പ ലഭിക്കാന്‍ പാന്‍, ആധാര്‍, ഫോട്ടോ തുടങ്ങിയ രേഖള്‍ ആവശ്യമാണ്.

വായ്പ നൽകുന്നയാള് സ്വര്‍ണത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഭാരം കണക്കാക്കിയ ശേഷമാണ് വിപണി മൂല്യം നിർണയിക്കുക. പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം ആണ് വായ്പ ലഭിക്കുക
എത്ര തുക വരെ വായ്പ ലഭിക്കും
സ്വർണത്തിന്റെ മൂല്യം കണക്കാക്കിയാൽ ഇതിന്റെ നിശ്ചിത ശതമാനമാണ് വായ്പയായി ലഭിക്കുക. സ്വർണ വായ്പയുടെ ലോൺ ടു വാല്യൂ (എൽടിവി) അടിസ്ഥാനമാക്കിയാണ് വായ്പ തുക അനുവദിക്കുക. വായ്പയ്ക്ക് ഈടായി കൊടുക്കുന്ന സ്വർണത്തിന്റെ മൂല്യത്തിൽ എത്ര ശതമാനം വരെ വായ്പ നൽകാം എന്നത് സംബന്ധിച്ച് ആർബിഐ നിശ്ചയിക്കുന്ന പരിധിയാണ് എൽടിവി.
നിലവിൽ 75% ആണ് എൽടിവി. 1 ലക്ഷം രൂപയുടെ സ്വർണമാണ് ഈട് നൽകുന്നതെങ്കിൽ 75,000 രൂപ വരെ വായ്പലഭിക്കും. വായ്പ തുകയിൽ സ്വർണത്തിന്റെ പരിശുദ്ധിയും വലിയ ഘടകമാണ്. 5 ലക്ഷം രൂപ വായ്പ ലഭിക്കാൻ 5 ലക്ഷത്തിനേക്കാൾ മൂല്യമുള്ള സ്വർണം ഈടായി നൽകണം. ബാങ്കിന് റിസ്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽടിവി നിരക്ക് നിശ്ചയിക്കുന്നത്.
പലിശ നിരക്കുകൾ
പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 8.45 ശതമാനമാണ് 5 ലക്ഷം രൂപയുടെ സ്വര്‍ണ പണയത്തിനുള്ള പലിശ നിരക്ക്. 2 വര്‍ഷ കാലത്തേക്കുള്ള വായ്പയ്ക്ക് മാസത്തില്‍ അടവ് വരുന്നത് 22,716 രൂപയാണ്. മറ്റൊരു പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്കില്‍ 8.65 ശതമാനമാണ് പലിശ നിരക്ക്. 5 ലക്ഷത്തിന്റെ സ്വര്‍ണ പണയ വായ്പ 2 വര്‍ഷത്തേക്ക് എടുത്താല്‍ 22,762 രൂപ ഇഎംഐ വരും.
യൂകോ ബാങ്കില്‍ 8.8 ശതമാനം പലിശയ്ക്ക് സ്വര്‍ണ പണയ വായ്പ ലഭിക്കും. 5 ലക്ഷം രൂപ വായ്പയായി കൈപ്പറ്റിയ വ്യക്തിക്ക് മാസത്തില്‍ 22,797 രൂപ ഇംഎംഐ അടയ്ക്കണം. പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് 8.85 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ സ്വര്‍ണ വായ്പ നല്‍കും. 2 വര്‍ഷത്തേക്ക് 22,808 രൂപയാണ് ഇഎംഐ വരുന്നത്. 8.95 ശതമാനം പലിശയ്ക്ക് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സ്വർണ വായ്പ ലഭിക്കും. ഇവിടെ 22,381 രൂപയാകും ഇഎംഐ.
ബാങ്ക് ഓഫ് ബറോഡ 9.15 ശതമാനം പലിശ നിരക്കില്‍ വായ്പ നല്കുന്നു. 5 ലക്ഷം രൂപ സ്വന്തമാക്കുമ്പോൾ 22,877രൂപ ഇഎംഐ അടയ്ക്കണം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 9.25 ശതമാനവും ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 9.3 ശതമാനവും ആണ് പലിശ. ഇഎംഐ യഥാക്രമം 22,900 രൂപയും 22,911 രൂപയും വരും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
