പണത്തിന് വളർച്ച ആഗ്രഹിക്കുന്നവരുടെ മികച്ച തിരഞ്ഞെടുപ്പാണ് മ്യൂച്വൽ ഫണ്ടുകൾ. ഇതിൽ തന്നെ നല്ല ആദായം നൽകുന്നവയാണ് ഇക്വിറ്റി ഫണ്ടുകളിലെ സ്മോൾ കാപ് ഫണ്ടുകൾ. നിക്ഷേപകർ അടുത്ത കാലത്ത് കൂടുതലായി തിരഞ്ഞെടുത്തതും സ്മോൾ കാപ് ഫണ്ടുകളെയാണ്. അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ജൂലായ് മാസത്തില്‍ മറ്റ് ഇക്ലിറ്റി ഫണ്ടുകളിലേക്ക് നിക്ഷേപം കുറഞ്ഞപ്പോഴും കരുത്തു കാട്ടിയത് സ്മോള്‍ കാപ് ഫണ്ടുകളാണ്.
ജൂണ്‍ മാസത്തേക്കാള്‍ 10.11 ശതമാനം നിക്ഷേപം വര്‍ധിച്ച് 1,779.45 കോടിയാണ് സ്മോള്‍ കാപ് ഫണ്ടുകളിലേക്ക് ജൂലായ് മാസത്തില്‍ എത്തിയത്. സ്മോള്‍ കാപ് കമ്പനികളുടെ ഓഹരികളിലാണ് സ്മോള്‍ കാപ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ഭാവിയില്‍ മികച്ച കമ്പനികളാകാന്‍ സാധിക്കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങള്‍ ലഭിക്കും. ഇത്തരത്തിൽ 10,000 രൂപയുടെ മാസ എസ്ഐപി മൂന്ന് വർഷം കൊണ്ട് 6 ലക്ഷത്തിലധികം രൂപയാക്കി വളർത്തിയ രണ്ട് സ്മോൾ കാപ് ഫണ്ടുകളാണ് ചുവടെ.
നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട്
2013 ജനുവരി ഒന്നിനാണ് നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാൻ ആരംഭിച്ചത്. 2022 ജൂണ്‍ 30 നുള്ള കണക്ക് പ്രകാരം നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ കൈകാര്യം ചെയ്യുന്ന ആസ്തി 20362.58 കോടി രൂപയാണ്. ആഗസ്റ്റ് 12 പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു 95.19 രൂപയാണ്. 1.04 ശതമാനമാണ് ഫണ്ടിന്റെ എക്സ്പെന്‍സ് നിരക്ക്.
സ്മോള്‍കാപ് ഫണ്ടുകളുടെ ശരാശരി എക്സ്പെന്‍സ് നിരക്കിനെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ടിഐ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡ്, ഗ്രാമീണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കെപിഐടി എൻജിനീയറിംഗ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, നവിന് ഫ്ലൂറിന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നീ കമ്പനികളിലാണ് ഫണ്ടിന്റെ പ്രധാന നിക്ഷേപം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 14.65 ശതമാനമായിരുന്നു ഫണ്ടിന്റെ ആദായ നിരക്ക്. മൂന്ന് വര്‍ഷം മുന്‍പ് മാസം 10,000 രൂപ എസ്ഐപി ആരംഭിച്ചൊരാളുടെ നിക്ഷേപം 6.29 ലക്ഷമായി ഉയര്‍ന്നു. 35.78 ശതമാനം വാര്‍ഷിക ആദായമാണ് മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത്.
10,000 രൂപയുടെ മാസ എസ്ഐപി 5 വര്‍ഷത്തേക്ക് ചെയ്തവര്‍ക്ക് നിക്ഷേപം ഏകദേശം ഇരട്ടിയായി വളര്‍ന്നു. 6 ലക്ഷം രൂപയുടെ നിക്ഷേപം 11.53 ലക്ഷം രൂപയായി. ഫണ്ട് ആരംഭിച്ചത് മുതല്‍ വര്‍ഷത്തില്‍ ശരാശരി 20.82 ശതമാനം ആദായം ഫണ്ട് നല്‍കിയിട്ടുണ്ട്. 9 വര്‍ഷത്തെ എസ്ഐപി നിക്ഷേപം 19.18 രൂപയായി വളർന്നു.
കൊട്ടക് സ്മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍
2013 ജനുവരി 1നാണ് കൊട്ടക് സ്മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ആരംഭിച്ചത്. 2022 ജൂണ്‍ പ്രകാരം ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 7783.8 കോടിയാണ്. 2022 ഓഗസ്റ്റ് 12നുള്ള നെറ്റ് അസറ്റ് വാല്യു 184.49 രൂപയാണ്. 0.59 ശതമാനമാണ് എക്സ്പെന്‍സ് നിരക്ക്. ഇത് മറ്റു സ്മോള്‍ കാപ് ഫണ്ടുകളെ അപേക്ഷിച്ച് വളരെ കുറവാണ്.
സെഞ്ച്വറി പ്ലൈബോര്‍ഡ്സ് (ഇന്ത്യ) ലിമിറ്റഡ്, കാര്‍ബോറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ്, ഷീല ഫോം ലിമിറ്റഡ്, ഗാലക്സി സര്‍ഫക്ടന്റ്സ് ലിമിറ്റഡ്, രത്നമണി മെറ്റല്‍സ് ആന്‍ഡ് ട്യൂബ്സ് ലിമിറ്റഡ് എന്നിവയാണ് ഫണ്ടിന്റെ മികച്ച 5 നിക്ഷേപങ്ങൾ.
ഫണ്ട് ആരംഭിച്ചത് മുതല്‍ വര്‍ഷത്തില്‍ ശരാശരി നല്കിയ ആദായം 20.58 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11.59 ശതമാനമാണ് ആദായം. മാസം 10,000 രൂപ വെച്ച് എസ്ഐപി ചെയ്തൊരാള്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപിച്ച 3.60 ലക്ഷം രൂപ 6.20 ലക്ഷമായി ഉയര്‍ന്നു. 37.68 ശതമാനം ആദായമാണ് മൂന്ന് വര്‍ഷം കൊണ്ട് ഫണ്ട് നല്‍കിയത്. 5 വര്‍ഷം മുന്‍പ് എസ്ഐപി ആരംഭിച്ചൊരാള്‍ക്ക് 11.85 ലക്ഷം രൂപയാണ് നേടാനായത്. 18.07 ശതമാനമാണ് വാര്‍ഷിക ആദായ നിരക്ക്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications