സുരക്ഷിതത്വം, പലിശ നിരക്ക് എന്നിവ പരിശോധിച്ച് നിക്ഷേപിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കാം. പലിശ നിരക്ക് പരിശോധിക്കുമ്പോൾ രാജ്യത്തെ മുൻനിര ബാങ്കുകളേക്കാൾ പലിശ നൽകുന്ന നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിൽ നിരവധിയാണ്.
കേന്ദ്ര സർക്കാറിന്റെ പൂർണ സുരക്ഷിതത്വത്തിലുള്ള പദ്ധതികളായതിനാൽ പണം നഷ്ടപ്പെടുമെന്ന ആശങ്ക നിക്ഷേപകർക്ക് വേണ്ട. രാജ്യത്തെ മുൻനിര ബാങ്കുകളെ അപേക്ഷിച്ച് മികച്ച പലിശ നൽകുന്നൊരു നിക്ഷേപമാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
2023 ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിര്മലാസീതാരാന് മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എന്ന പുതിയ ലഘു സമ്പാദ്യ പദ്ധതി അവതിരിപ്പിച്ചത്. പെണ്‍കുട്ടികളുടെ പേരിലോ സ്ത്രീകളുടെ പേരിലോ മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാം.

2 വര്‍ഷ കാലയളവുള്ള നിക്ഷേപ പദ്ധതിയില്‍ ഒറ്റത്തവണ വഴിയാണ് നിക്ഷേപിക്കേണ്ടത്. 2023 മുതല്‍ 2025 വരെയാണ് നിക്ഷേപ കാലാവധി. 1,000 രൂപയുടെ നിക്ഷേപം മുതല്‍ മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാം. പരമാവധി നിക്ഷേപം 2 ലക്ഷം രൂപയാണ്.
മികച്ച പലിശ നിരക്ക്
ത്രൈമാസത്തില്‍ കോമ്പൗണ്ട് ചെയ്യുന്ന പലിശ കാലാവധിയിലാണ് തിരികെ നല്‍കുന്നത്. 7.50 ശതമാനം പലിശ നിരക്കാണ് 2 വര്‍ഷത്തേക്ക് നല്‍കുന്നത്. രാജ്യത്തെ മുന്‍നിര ബാങ്കുകളുടെ പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നിരക്കാണിത്.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ 7-8 ശതമാനം പലിശയാണ് നല്‍കുന്നത്. എസ്ബിഐ 2 വര്‍ഷത്തേക്ക് 6.8 ശതമാനം പലിശയാണ് നല്‍കുന്നത്.
ഐസിഐസിഐ ബാങ്കില്‍ 7.1 ശതമാനം പലിശ ലഭിക്കം. കൊട്ടക് മഹീന്ദ്ര ബാങ്ക് 7.2 ശതമാനവും 2 വര്‍ഷത്തേക്ക് പലിശ ലഭിക്കും. മുന്‍നിര ബാങ്കുകളുടെ പലിശ നിരക്ക് പരിശോധിക്കുമ്പോള്‍ 2 വര്‍ഷ കാലയളവില്‍ മഹിള സമ്മാന്‍ സേവിംഗ്സ് സ്കീം മികച്ച പലിശ നേടാം.
ആർക്കൊക്കെ അനുയോജ്യം
ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീം തിരഞ്ഞെടുക്കാം. 1-2 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ഈ നിക്ഷേപം തിരഞ്ഞെടുക്കാം. 2 ലക്ഷം രൂപ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് നിക്ഷേപത്തിന്റെ പോരായ്മ.
നേരത്തെ പിൻവലിക്കാം
നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ 40 ശതമാനം തുക പിന്‍വലിക്കാന്‍ സാധിക്കും. അക്കൗണ്ട് ഉടമ മരണപ്പെട്ടാലോ ഗുരുതര രോഗം ബാധിച്ചാലോ രക്ഷിതാവിന്റെ മരണം എന്നീ ഘട്ടങ്ങളില്‍ പിഴയില്ലാതെ നിക്ഷേപം പിന്‍വലിക്കാം. നിക്ഷേപം ആരംഭിച്ച് 6 മാസത്തിനകം പിഴയില്ലാതെ പണം പിന്‍വലിക്കാം. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ പലിശ 2 ശതമാനം കുറച്ച് 5.5 ശതമാനത്തില്‍ കണക്കാക്കിയാണ് തുക അനുവദിക്കുക.
നികുതി ഇളവുകളുണ്ടോ
നിക്ഷേപത്തിന് നികുതി ഇളവുകള്‍ ലഭിക്കുന്നില്ല. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കില്ല. കാലാവധിയില്‍ ലഭിക്കുന്ന പലിശ ആദായ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.
കാൽക്കുലേറ്റർ
ബാങ്കിലെ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന് സമാനമായാണ് മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ കണക്കാക്കുന്നത്. ത്രൈമാസത്തില്‍ പലിശ കണക്കാക്കി നിക്ഷേപിച്ച തുകയോടൊപ്പം ചേര്ക്കു(കോമ്പൗണ്ടിംഗ്)ന്നതാണ് രീതി. പരമാവധി നിക്ഷേപമായ 2 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ആദ്യ പാദത്തില്‍ ലഭിക്കുന്ന പലിശ നിരക്ക് 3,750 രൂപയാണ്. രണ്ടാം പാദത്തില്‍ 3,820 രൂപ പലിശ ലഭിക്കും. ഇത്തരത്തില്‍ കാലാവധിയില്‍ 2,32,044 രൂപ ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications