മികച്ച പലിശ, സുരക്ഷിതത്വം, മികച്ച റിട്ടേൺ എന്നിവ ഒരു നിക്ഷേപം തിരഞ്ഞെടുക്കുമ്പോഴുള്ള പ്രാഥമിക കാര്യങ്ങളാണ്. സ്ഥിര നിക്ഷേപത്തിന് സാധാരണക്കാരായ ജനങ്ങൾ നൽകുന്ന പ്രധാന്യത്തിന് കാരണം ഈ മൂന്ന് ഘടകങ്ങൾ തന്നെയാണ്. ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തെ സമീപിക്കുന്നവർ തിരഞ്ഞെടുക്കുന്ന കാലാവധി 5 വർഷമാണ്. ഈ കാലാവധിയിൽ സാധാരണ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ പലിശ നൽകുന്നൊരു നിക്ഷേപമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്
ലഘു സമ്പാദ്യ പദ്ധതികളിൽ ഉൾപ്പെടുന്നതിനാൽ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റും റിസ്‌കില്ലാത്ത സമ്പാദ്യ പദ്ധതിയാണ്. കേന്ദ്ര സർക്കാർ പദ്ധതിയുടെ സുരക്ഷിത്വം നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന് ലഭിക്കും. അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപം നടത്തുന്നവര്‍ക്ക് ബാങ്കിനേക്കാൾ മികച്ച റിട്ടേൺ നൽകാൻ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് വഴി സാധിക്കും. ഇതിനൊപ്പം നികുതി ഇളവുകളും ലഭിക്കും. ബാങ്ക് എഫ്ഡികളില്‍ നിക്ഷേപിക്കാനൊരുങ്ങുന്നവര്‍ക്ക് സ്വീകരിക്കാവുന്ന നിക്ഷേപമാണ് ഇത്.

പലിശ നിരക്ക്
മുൻനിര ബാങ്കുകൾ 5 വർഷത്തേക്ക് 6.50 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നല്‍കുമ്പോള്‍ 7.70 ശതമാനമാണ് നാഷണല്‍ സേവിംഗ്‌സ് സ്‌ർട്ടിഫിക്കറ്റിലെ പലിശ നിരക്ക്. വര്‍ഷത്തില്‍ കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. സ്ഥിര നിക്ഷേപത്തോളും സുരക്ഷയും പലിശയും പദ്ധതി നല്‍കുന്നുണ്ട്. ഓരോ പാദത്തിലും നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കും പുനഃപരിശോധിക്കും.
2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിലാണ് ധനമന്ത്രാലയം നാഷണൽ സേവിംഗ്‌സ് സ്കീം പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് 7.7 ശതമാനമാക്കി ഉയർത്തിയത്.
ജൂലായ്-സെപ്റ്റംബർ പാദത്തിൽ പലിശ നിരക്കിൽ മാറ്റമില്ല. മറ്റ് ലഘു സമ്പാദ്യ പദ്ധതികളെ പരിഗണിച്ചാലും പലിശ നിരക്കിൽ മൂന്നാമതാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം- 8.2 ശതമാനം, സുകന്യ സമൃദ്ധി യോജന- 8 ശതമാനം എന്നിവയാണ് അധിക പലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ.
എത്ര രൂപ ലഭിക്കും
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ കാലാവധി 5 വർഷത്തിൽ അവസാനിക്കും. കുറഞ്ഞത് 1,000 രൂപ മുതൽ നിക്ഷേപം. 100 രൂപ ഗുണിതങ്ങളായി നാഷണൽ സേവിംഗ്‌സ് അക്കൗണ്ടിൽ പരിധിയില്ലാതെ നിക്ഷേപിക്കാം. നിലവിലെ 7.7 ശതമാനം പലിശയിൽ 10,000 രൂപ 5 വർഷ കാലാവധിയിൽ നിക്ഷേപിക്കുമ്പോൾ 14,490 രൂപയായി വളരും. ഇതേ നിരക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുമ്പോൾ 1,44,900 രൂപ ലഭിക്കും.
ബാങ്കിനേക്കാൾ പലിശ
നാഷണൽ സേവിംഗ്‌സ് സ്കീമിലെ നിക്ഷേപത്തിൽ നിന്ന് പ്രതിവർഷം 1.5 ലക്ഷം രൂപ വരെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവ് ലഭിക്കും. അതോടൊപ്പം പലിശ നിരക്ക് പരിശോധിച്ചാൽ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന 5 വർഷത്തെ ടാക്സ് സേവിംഗ് സ്ഥിരനിക്ഷേപങ്ങളെക്കാൾ മികച്ചതാതാണ്. എസ്ബിഐയിൽ 5 വർഷത്തേക്ക് റെഗുലർ നിക്ഷേപകർക്ക് 6.50 ശതമാനം പലിശ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ 7 ശതമാനവും ഐസിഐസിഐ ബാങ്കിൽ 6.90 ശതമാനവുമാണ് പലിശ നിരക്ക്. കാനറ ബാങ്ക് 6.80 ശതമാനം പലിശ നല്‍കുമ്പോള്‍ യെസ് ബാങ്ക് 7 ശതമാനം, ആര്‍ബിഎല്‍ ബാങ്ക് 7.10 ശതമാനം, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ശതമാനം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 7.25 ശതമാനം എന്നിങ്ങനെയാണ് 5 വർഷ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications