പണം ഏറ്റവും സുരക്ഷിതമായ ഇടത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ പദ്ധതികളെ സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുമാണ് റിസ്കെടുക്കാൻ താല്പര്യമില്ലാത്തവരുടെ ഇഷ്ട നിക്ഷേപങ്ങൾ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുരക്ഷിതത്വത്തിൽ നിക്ഷേപിക്കാൻ ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് 2020 എന്ന നിക്ഷേപ പദ്ധതി നോക്കാം. വർഷത്തിൽ 2 തവണ പലിശ വരുമാനം നൽകുന്ന ഈ ബോണ്ടിന്റെ പലിശ നിരക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയരാൻ പോവുകയാണ്. പലിശ 8.05 ശതമാനത്തിലേക്ക് എത്തുന്ന ഈ നിക്ഷേപത്തെ വിശദമായി അറിയാം.
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് 2020
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് 2020 കേന്ദ്ര സർക്കാറിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് അനുവദിക്കുന്നത്. ചെയ്യുന്നു, അതിനാല്‍, ഈ ബോണ്ടുകളിലെ പണം പൂര്‍ണമായും സുരക്ഷിതമാണ്. കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. ശേഷം 1,000 രൂപയുടെ ഗുണിതങ്ങളായി പരിധിയില്ലാതെ നിക്ഷേപിക്കാം.

ഏഴ് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഉള്ള നിക്ഷേപമാണിത്. ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിൽ 70 നും 80 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ലോക്ക്-ഇന്‍ കാലാവധി അഞ്ച് വര്‍ഷമായിരിക്കും. 80 വയസിന് മുകളിലുള്ളവര്‍ക്ക് നിക്ഷേപ തീയതി മുതല്‍ നാല് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം.
പലിശ നിരക്ക്
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് 2020 ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പലിശ നിരക്ക് 8 ശതമാനം കടക്കാന്‍ പോകുന്നത്. നിക്ഷേപത്തിന് നിലവില്‍ 7.35 ശതമാനം പലിശയാണ് നല്‍കുന്നത്. എല്ലാം 6 മാസത്തിലുമാണ് പലിശ നിരക്ക് പുതുക്കുന്നത്. അടുത്ത മാറ്റം ജൂലായ് 1 ന് വരും.
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്ക് സ്ഥിരമായുള്ളതില്ല. നാഷണല്‍ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്കുമായി ഇത് ലിങ്ക് ചെയ്തിട്ടുണ്ട്. ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന് നാഷണല്‍ സേവിംഗ്സ് സ്കീമിനേക്കാള്‍ 0.35 ശതമാനം അധിക പലിശ ലഭിക്കും. നാഷണല്‍ സേവിംഗ്സ് സ്കീം പലിശ എല്ലാ ത്രൈമാസത്തിലും പുതുക്കും.
ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 7.7 ശതമാനമാണ് നാഷണല്‍ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക്. ഇതേ പലിശ നിരക്ക് തുടര്‍ന്നാല്‍ ജൂലായ് ഒന്നിന് പലിശ നിരക്ക് പുതുക്കുമ്പോള്‍ 8.05 ശതമാനം പലിശ ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് നല്‍കും.
ബാങ്ക് നിക്ഷേപവുമായുള്ള വ്യത്യാസങ്ങൾ
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ 7 വർഷ ലോക് ഇൻ പിരിയഡ് മറ്റ് നിക്ഷേപങ്ങളുമായി നോക്കുമ്പോൾ അല്പം കൂടുതലാണ്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന് 5 വർഷമാണ് ലോക്-ഇൻ പിരിയഡ്.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപമാണെങ്കിൽ 5 വർഷമായിരിക്കും. കാലാവധിക്ക് മുൻപ് പിന്‍വലിക്കാൻ അവസരമില്ല.എന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് കുറഞ്ഞ ലോക്ക്-ഇന്‍ കാലയളവിന് ശേഷം പിഴയോടെ പണം പിന്‍വലിക്കാം. ബാങ്കിൽ സ്ഥിരനിക്ഷേപങ്ങള്‍ പിഴയോടെ നേരത്തെ പിൻവലിക്കാൻ അവസരമുണ്ട്.
പലിശയിലെ വ്യത്യാസം
ബാങ്ക് പലിശയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ആർബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് നൽകുന്നത്. 5 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനമാണ് എസ്ബിഐ നല്കുന്ന പലിശ നിരിക്ക. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ 7 ശതമാനം പലിശ 5 വര്‍ഷത്തേക്ക് നല്കുന്നു.
പലിശ പേ ഔട്ടിലെ വ്യത്യാസം
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍ അര്‍ധ വാര്‍ഷികമായാണ് പലിശ നൽകുന്നത്. ബോണ്ടുകളുടെ പലിശ നിരക്ക് എല്ലാ വര്‍ഷവും ജനുവരി, ജൂലായ് 1 തീയതികളില്‍ നല്‍കും. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ പ്രതിമാസ, ത്രൈമാസ, അര്‍ധ വാര്‍ഷിക, വാര്‍ഷിക പേഔട്ടുകൾ നൽകുന്നുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
