കുറഞ്ഞ കാലം കൊണ്ട് നല്ലൊരു തുക സ്ഥിര നിക്ഷേപത്തിലൂടെ സമ്പാദിക്കണമെങ്കിൽ ഉയർന്ന പലിശ നൽകുന്ന ബാങ്കുകളെ തിരഞ്ഞെടുക്കണം. സാധാരണക്കാരായ നിക്ഷേപകർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ ലഭിക്കുന്ന ബാങ്കുകൾ കുറവാണ്. മുതിർന്ന പൗരന്മാർക്കാണ് പൊതുവെ ഉയർന്ന നിരക്ക് ലഭിക്കുന്നത്. ഇതിനാൽ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ റെഗുലർ നിക്ഷേപകർ നോക്കാവുന്നതാണ്. സാധാരണ നിക്ഷേപകർക്ക് 8.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനവും പലിശ നൽകുന്നൊരു ബാങ്ക് നിക്ഷേപം പരിശോധിക്കാം.
പ്ലാറ്റിന സ്ഥിര നിക്ഷേപം
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്ലാറ്റിന സ്ഥിര നിക്ഷേപ പദ്ധതി പ്രകാരമാണ് സാധാരണ നിക്ഷേപകര്‍ക്ക് ഉയർന്ന പലിശ ലഭിക്കുന്നത്. ആഭ്യന്തര നിക്ഷേപകർക്കും എന്‍ആര്‍ഒ, എന്‍ആര്‍ഇ അക്കൗണ്ട് ഉടമകൾക്കും പ്ലാറ്റിനം സ്ഥിര നിക്ഷേപം ആരംഭിക്കാം.
12 മാസം മുതല്‍ 60 മാസ കാലയളവില്‍ 6.70 ശതമാനം മുതല്‍ 7.40 ശതമാനം പലിശയാണ് ബാങ്ക് പ്ലാറ്റിനം സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. പ്ലാറ്റിന സ്ഥിര നിക്ഷേപ പദ്ധതിപ്രകാരം 80 ആഴ്ചത്തേക്ക് (560 ദിവസം) 8.20 ശതമാനം പലിശ സാധാരണ നിക്ഷേപകർക്ക് ലഭിക്കും.
12 മാസത്തേക്ക് 6.70 ശതമാനം പലിശ ലഭിക്കും. 559 ദിവസത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് 7.70 ശതമാനം പലിശ ലഭിക്കും. 561 ദിവസം മുതല്‍ 989 ദിവസത്തേക്ക് 7.70 ശതമാനം പലിശ നേടാം.
990 ദിവസത്തേക്ക് 7.95 ശതമാനവും 991 ദിവസം മുതല്‍ 60 മാസത്തേക്ക് 7.40 ശതമാനം പലിശയും നേടാം. 15 ലക്ഷത്തിനും 2 കോടിക്കും ഇടയിലുള്ള നിക്ഷേപങ്ങലാണ് പ്ലാറ്റിന സ്ഥിര നിക്ഷേപത്തില്‍ സ്വീകരിക്കുക. മുതിര്‍ന്ന പൗരന്മാര്ക്ക് പ്ലാറ്റിന സ്ഥിര നിക്ഷേപത്തില്‍ നിന്ന് അധിക നിരക്ക് ലഭിക്കില്ല,
സാധാരണ സ്ഥിര നിക്ഷേപം
7 ദിവസം മുതൽ 120 മാസ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 3.75 ശതമാനം മുതല്‍ 6.50 ശതമാനം പലിശയാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. 2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണിത്.
7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.75 ശതമാനം പലിശ ലഭിക്കും. 30 ദിവസം മുതല്‍ 89 ദിവസം വരെ- 4.25%, 179 ദിവസം വരെ 4.75%, 6 മുതല്‍ 9 മാസം വരെ- 5.50%, 12 മാസത്തേക്ക് 6.50%, 12 മാസം മുതല്‍ 559 ദിവസം വരെ- 7.50% എന്നിങ്ങനെ പലിശ ലഭിക്കും.
80 ആഴ്ച കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം പലിശ ലഭിക്കും. 561 ദിവസം മുതല്‍ 989 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനവും 990 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനം പലിശയും ലഭിക്കും. 991 ദിവസം മുതല്‍ 60 മാസം വരെ 7.20 ശതമാനം പലിശയും 120 മാസത്തേക്ക് 6.50 ശതമാനം പലിശയും ലഭിക്കും.
മുതിർന്ന പൗരന്മാർക്ക്
പ്ലാറ്റിനം സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് മാറി സാധാരണ സ്ഥിര നിക്ഷേപത്തിന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഉയർന്ന പലിശ നൽകുന്നുണ്ട്. എല്ലാ കാലയളവിലും മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് 0.75% ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. ഇതുപ്രകാരം 80 ആഴ്ചത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് 8.75 ശതമാനം പലിശ ലഭിക്കും. 989 ദിവസത്തേക്ക് 8.25 ശതമാനവും 990 ദിവസത്തേക്ക് 8.50 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications