പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിൽ മികച്ച പലിശ നൽകുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. 2023 ഏപ്രില്‍ - ജൂണ്‍ പാദത്തിൽ 8 ശതമാനം പലിശയാണ് സുകന്യ സമൃദ്ധി യോജനയ്ക്ക് ലഭിക്കുന്നത്. കേന്ദ്രസർക്കാർ സുരക്ഷയിൽ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതിയിൽ ആർക്കൊക്കെ, എത്ര രൂപ നിക്ഷേപിക്കാമെന്നും കാലാവധിയിൽ എത്ര രൂപ നേടാം എന്നും പരിശോധിക്കാം.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. പെണ്‍കുട്ടിക്ക് 10 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് അക്കൗണ്ട് ആരംഭിക്കണം. പോസ്റ്റ് ഓഫീസിലോ തിരഞ്ഞെടുത്ത ബാങ്കുകളില്‍ നിന്നോ അക്കൗണ്ടെടുക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു കുടുംബത്തില്‍ 2 പെണ്‍കുട്ടികള്‍ക്ക് അക്കൗണ്ടെടുക്കാം.
നിക്ഷേപം
വര്‍ഷത്തില്‍ ഒറ്റത്തവണയോ മാസത്തവണ വഴിയോ സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപം വര്‍ഷത്തില്‍ 250 രൂപയാണ്. പരമാവധി 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. വര്‍ഷത്തില്‍ കുറഞ്ഞ നിക്ഷേപമായ 250 രൂപ നിക്ഷേപിച്ചില്ലെങ്കില്‍ 50 രൂപ വര്‍ഷത്തില്‍ പിഴ ഈടാക്കും. ഈ പിഴ ഒടുക്കിയ ശേഷം മാത്രമെ അടുത്ത നിക്ഷേപം സ്വീകരിക്കുകയുള്ളൂ. അക്കൗണ്ട് ആരംഭിച്ചാൽ 15 വർഷം നിക്ഷേപം നടത്തണം.

പലിശ നിരക്ക്
സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് പുതുക്കും. നിലവിലെ ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 8 ശതമാനം പലിശ സുകന്യ സമൃദ്ധി യോജനയ്ക്ക് നല്‍കുന്നുണ്ട്. മാസത്തില്‍ അഞ്ചാം തീയതിക്കും അവസാന തീയതിക്കും ഇടയിലെ ഏറ്റവും കുറഞ്ഞ ക്ലോസിംഗ് ബാലന്‍സിന് മുകളിന് മുകളിലാണ് പലിശ കണക്കാക്കുക. സാമ്പത്തിക വര്‍ഷാവസാനം പലിശ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.
പിൻവലിക്കൽ/ കാലാവധി
പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുന്നത് വരെ രക്ഷിതാവാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കുറഞ്ഞത് 18 വയസ് പൂര്‍ത്തിയാകണം. പിന്‍വലിക്കുന്ന സാമ്പത്തിക വര്‍ഷത്തിന് തൊട്ട് മുന്പിലെ സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം 18 വയസ് പൂര്‍ത്തിയായാല്‍ പിന്‍വലിക്കാം. ഒറ്റത്തവണയായോ തവണകളായോ പിന്‍വലിക്കാം.
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് കാലാവധി എത്തുന്നത് അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷത്തിന് ശേഷമാണ്. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായി വിവാഹം നടക്കുമ്പോഴും അക്കൗണ്ട് അവസാനിപ്പിക്കാം.
നികുതി ഇളവ്
വര്‍ഷത്തില്‍ നിക്ഷേപിക്കുന്ന തുക മുഴുവനും നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവാണ് ലഭിക്കുന്നത്. EEE കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. നിക്ഷേപിക്കുന്ന തുകയോടൊപ്പം പലിശ, കാലവധിയില്‍ പിന്‍വലിക്കുന്ന തുക എന്നിവയ്ക്കും നികുതി നല്‍കേണ്ടതില്ല.
കാൽക്കുലേറ്റർ
സുകന്യ സമൃദ്ധി യോജനയിൽ വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 8 ശതമാനം പലിശ നിരക്കില്‍ എത്ര രൂപ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് നോക്കാം. 2022 ല്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിച്ചവരാണെങ്കില്‍ 2043 ലാണ് അക്കൗണ്ടിന് കാലാവധി എത്തുക. ഇതില്‍ 15 വര്‍ഷം നിക്ഷേപിക്കണം.
വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ 22.50 ലക്ഷം രൂപയുടെ ആകെ നിക്ഷേപത്തില്‍ നിന്ന് 47.3 ലക്ഷം രൂപ പലിശ നേടാന്‍ സാധിക്കും. കാലാവധിയില്‍ 69.8 ലക്ഷം രൂപ നേടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
