സ്ഥിര നിക്ഷേപത്തിന് പലിശ 9.26% വരെ; ഉയര്‍ന്ന പലിശ നല്‍കുന്ന 2 ബാങ്കുകള്‍ നോക്കാം

2018 മുതല്‍ ഇങ്ങോട്ടുള്ള റിപ്പോ നിരക്ക് പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴത്തെ 6.25 ശതമാനം. ഡിസംബര്‍ മാസത്തെ പണ നയ അവലോകന യോഗത്തില്‍ കൂടി 35 അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 225 അടിസ്ഥാന നിരക്കിന്റെ വര്‍ധനവ് റിപ്പോ നിരക്കില്‍ വന്നു. റിപ്പോ നിരക്കുയരുന്നതിന് അനുസരിച്ച് നിക്ഷേപകന് സന്തോഷ വേളയാണ്.

ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തുമെന്നത് തന്നെ കാരണം. പണപ്പെരുപ്പം കുറഞ്ഞു വരുന്ന ഘട്ടത്തില്‍ നിക്ഷേപത്തിന് ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത് ലാഭകരമാണ്. ഇത്തരത്തില്‍ പലിശ നിരക്ക് 9 ശതമാനത്തിന് മുകളില്‍ കടന്ന 2 ബാങ്കുകളെ പരിചയപ്പെടാം.

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 9 ശതമാനത്തിന് മുകളില്‍ പലിശ നല്‍കുന്ന ബാങ്കാണ് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ഡിസംബര്‍ 6ന് നിലവില്‍ വന്ന പുതിയ പലിശ നിരക്ക് പ്രകാരം ബാങ്ക് 4 ശതമാനം മുതല്‍ 9 ശതമാനം വരെ പലിശ നല്‍കുന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.26 ശതമാനവും പൊതുവിഭാഗത്തിന് 9.01 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് നല്‍കുന്നത്.  

സ്ഥിര നിക്ഷേപം

ഡിസംബര്‍ 6നും ഡിസംബര്‍ 30നും ഉള്ളില്‍ സ്ഥിര നിക്ഷേപമിടുന്നവര്‍ക്കാണ് ഈ നിരക്ക് ലഭിക്കുക. സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 999 ദിവസത്തേക്ക് 8.51 ശതമാനം പലിശ പൊതു വിഭാഗത്തിന് ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.76 ശതമാനം പലിശയും ലഭിക്കും. 1 വര്‍ഷം 6 മാസം മുതല്‍ 2 വര്‍ഷത്തേക്ക് 8.01 ശതമാനം പലിശയും 8.51 ശതമാനം പലിശയും സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നു.

 

പലിശ നിരക്ക്

* 7 ദിവസം മുതല്‍ 14 ദിവസം- 4%

* 15 ദിവസം മുതല്‍ 45 ദിവസം- 4.25%

* 46 ദിവസം മുതല്‍ 90 ദിവസം- 4.50%

* 91 ദിവസം മുതല്‍ 6 മാസം- 5%

* 6 മാസം മുതല്‍ 9 മാസം- 5.50%

* 9 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ- 6%

* 1 വര്‍ഷം മുതല്‍ 1.6 വര്‍ഷം- 7%

* 2 വര്‍ഷം മുതല്‍ 998 ദിവസം- 7.51%

* 3 വര്‍ഷത്തേക്ക്- 7.25%

* 10 വര്‍ഷത്തേക്ക് 6%

യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

2022 നവംബര്‍ 31നാണ് യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പലിശ നിരക്കുയര്‍ത്തിയത്. പൊതു വിഭാഗത്തിന് 8.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 9 ശതമാനം പലിശയും ലഭിക്കും.

181 ദിവസത്തേക്കും 501 ദിവസത്തേക്കുമുള്ള പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുക. 5 വര്‍ഷത്തേക്ക് 7.65 ശതമാനമാണ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. ംുതിര്‍ന്ന പൗരന്മാര്‍ക്ക് 8.15 ശതമാനം പലിശയും ലഭിക്കും. 3 വര്‍ഷത്തേക്കും ഇത പലിശ നിരക്ക് ലഭിക്കും. 

സുരക്ഷിതത്വം

സുരക്ഷിതത്വം

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലെയും നിക്ഷേപത്തിന് സുരക്ഷിതത്വമുണ്ട്. റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ രണ്ട് ബാങ്കുകള്‍ക്കും ലഭിക്കും. ഇതിനാല്‍ നിക്ഷേപവും പലിശയും അടയ്ക്കം 5 ലക്ഷം രൂപയ്ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ വഴി സുരക്ഷിതമായിരിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X