നിരവധി സമ്പാദ്യ രീതികളാണ് പോസ്റ്റല്‍ വകുപ്പ് രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളത്. സ്ഥിര നിക്ഷേപമായും ആവര്‍ത്തന നിക്ഷേപമായും പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ രാജ്യത്തെ വലിയൊരു വിഭാഗം നിക്ഷേപിക്കുന്നുണ്ട്. സര്‍ക്കാറിന്റെ പിന്തുണയും മികച്ച പലിശ നിരക്കും പോസ്റ്റ് ഓഫീസ് നല്കുന്നു. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എൻ.എസ്.ഇ.), സുകന്യ സമൃദ്ധി യോജന, കിസാന്‍ വികാസ് പത്ര, സേവിഗംസ് ഡെപ്പോസിറ്റ്, ടേം ഡെപ്പോസിറ്റുകൾ, ആവര്‍ത്തന നിക്ഷേപം , സീനിയര്‍ സിറ്റസണ്‍ സ്കീം, മന്ത്ലി ഇന്‍കം അക്കൗണ്ട് എന്നിവയാണ് പ്രധാനമായും പോസ്റ്റ് ഓഫീസ് വഴി ചെയ്യാവുന്ന സമ്പാദ്യ പദ്ധതികൾ. ഇതോടൊപ്പം ചുരുങ്ങിയ ചെലവില്‍ സ്ഥിര വരുമാനം തരുന്ന പദ്ധതി കൂടി പോസ്റ്റ് ഓഫീസിന്റെതായുണ്ട്. 5,000 രൂപ നിക്ഷേപിച്ചാൽ പോസ്റ്റ് ഓഫീസ് സേവനം ജനങ്ങളിലെത്തിക്കാൻ ഫ്രാന്‍ഞ്ചൈസികള്‍ തപാൽ വകുപ്പ് അനുവദിക്കും. കമ്മീഷനിലൂടെ മികച്ച വരുമാനം നേടാം.
രാജ്യത്തെ 1.56 ലക്ഷം പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകളുണ്ടെങ്കിലും തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതാണ് ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നതിന് കാരണം. ഗ്രാമങ്ങളിലും നഗരങ്ങളിലും ഫ്രാഞ്ചൈസികൾ തുടങ്ങാം. ഫ്രാഞ്ചൈസി സ്കീമും പോസ്റ്റൽ ഏജന്റ് എന്നിങ്ങനെ രണ്ട് തരത്തിൽ ഫ്രാഞ്ചൈസികൾ അനുവദിക്കുന്നുണ്ട്. 5,000 രൂപയാണ് ഫ്രാഞ്ചൈസിക്ക് ചുരുങ്ങിയ സെക്യൂരിറ്റി നിക്ഷേപമായി വേണ്ടത്. കൗണ്ടര്‍ സേവനങ്ങള്‍ ആവശ്യമുള്ളിടത്ത് ഫ്രാഞ്ചൈസികള്‍ ആരംഭിക്കാം. തപാല്സ്റ്റാമ്പുകളും റവന്യു സ്റ്റാബ്, മറ്റ് സ്റ്റേഷനറി വില്പനകളാണ് പോസ്റ്റൽ ഏജന്റ് വഴി നടക്കുക.
ഏങ്ങനെ ആരംഭിക്കാം
18 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് അപേക്ഷ സമർപ്പിക്കാം. ഫ്രാഞ്ചൈസിക്ക് എട്ടാം ക്ലാസ് യോഗ്യത വേണം. തപാൽ വകുപ്പിൽ നിന്ന് വിരമിച്ചവർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും മുൻഗണനയുണ്ട്. പോസ്റ്റൽ ഏജന്റിന് വിദ്യാഭ്യാസ യോഗ്യത നിർബന്ധമില്ല. തപാല്‍ വകുപ്പില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഫ്രാഞ്ചൈസിയാകാനോ പോസ്റ്റൽ ഏജന്റാകാനോ സാധിക്കില്ല. പോസ്റ്റ് ഓഫീസില്‍ നിന്നും തപാല്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും.
ചെറിയ കടകള്‍ നടത്തുന്നവര്‍ക്ക് ഫ്രാഞ്ചൈസിനേടാന് സാധിക്കും. ഫ്രാഞ്ചൈസി തുടങ്ങാനൊരുങ്ങുന്നവർ ബിസിനസ് പ്ലാന്‍ ഉണ്ടാക്കി തപാൽ വകുപ്പിന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തപാല്‍ വകുപ്പ് ഫ്രാഞ്ചൈസി ഉടമയുമായി ധാരണ പത്രം ഒപ്പിട്ടും. തപാല്‍ വകുപ്പ് ഡിവിഷണല്‍ തലവന്മാരാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുക. അപേക്ഷ സമര്‍പ്പിച്ച് 14 ദിവസം കൊണ്ട് ഇത് പൂർത്തിയാകും. പോസ്റ്റൽ ഏജൻ്റുമാർക്ക് ധാരണ പത്രത്തിന്റെ ആവശ്യമില്ല.
ഫ്രാഞ്ചൈസി
കമ്മീഷനാണ് ഫ്രാഞ്ചൈസികളുടെ വരുമാന മാർഗം. രജിസ്ട്രേഡ് അയക്കുന്നവയിൽ മൂന്ന് രൂപയാണ് കമ്മീഷന് ലഭിക്കുക. സ്പീഡ് പോസ്റ്റിന് 5 രൂപയും ലഭിക്കും. 100 നും 200 നും ഇടയിലുള്ള മണി ഓര്‍ഡറുകള്‍ക്ക് 3.50 രൂപ കമ്മീഷന് ലഭിക്കും. 200ന് മുകളിലുള്ളതിന് 5 രൂപയാണ് കമ്മീഷൻ. 100ന് താഴെ മണി ഓര്‍ഡറുകള്‍ ഫ്രാഞ്ചൈസി വഴി ചെയ്യാൻ അനുമതിയില്ല. മാസത്തില്‍ 1000 സ്പീഡ് പോസ്റ്റും രജിസ്ട്രേഡും നേടിയാല്‍ 20 ശതമാനം അധിക കമ്മിഷൻ ലഭിക്കും. പോസ്റ്റല്‍ സ്റ്റാബ് മറ്റു സാധനങ്ങള്‍ എന്നിവയ്ക്ക് വില്പനയുടെ 5 ശതമാനം കമ്മീഷൻ ലഭിക്കും. ഫ്രാഞ്ചൈസികളിൽ ലഭിക്കുന്ന സ്പീഡ് പോസ്റ്റ് മുതലായവ പോസ്റ്റ് ഓഫീസ് വഴിയാണ് അയക്കുക. 5,000 രൂപ സെക്യൂരിറ്റി നിക്ഷേപമാണ് ഫ്രാഞ്ചൈസിക്കാര്‍ നടത്തേണ്ടത്. നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് വഴിയാണ് നിക്ഷേപം നടത്തേണ്ടത്. ദിവസേനെയുള്ള വരുമാനം കണക്കാക്കി സെക്യൂരിറ്റി നിക്ഷേപ തുക ഉയരും.
പോസ്റ്റൽ ഏജന്റ്
പോസ്റ്റല്‍ ഏജന്റ് വഴി സ്റ്റാബ് വില്പനയും സ്റ്റേഷനറി വില്പനുമാണ നടക്കുക. വിദ്യാഭ്യാസ യോഗ്യതയില്ല. സെക്യൂരിറ്റി ഡെപ്പോസിറ്റോ ധാരണ പത്രമോ നൽകേണ്ടതില്ല. പോസ്റ്റല്‍ ഏജന്റുമായി ഒരു പോസ്റ്റ് ഓഫീസ് ലിങ്ക് ചെയ്തിരിക്കും. ഇവിടെ നിന്ന് തപാൽ സ്റ്റാബ്, റവന്യു സ്റ്റാബ് എന്നിവ വാങ്ങാം. കുറഞ്ഞത് 300 രൂപയില്‍ കൂടിയ സ്റ്റാമ്പുകൾ വാങ്ങണം. ഇത്തരത്തിൽ വാങ്ങുമ്പോൾ വിലയിൽ അഞ്ച് ശതമാനം കുറച്ച് നൽകും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications