ഇന്ന് ബാങ്ക് അക്കൗണ്ട് എല്ലാവര്ക്കും ലഭ്യമായതോടെ ഡെബിറ്റ് കാര്‍ഡുകളും എല്ലാവർക്കും സുപരിചിതമാണ്. ഇതിൽ ഭൂരിഭാഗവും റൂപ്പേ കാർഡുകളായിരിക്കും. എടിഎം ഇടപാടിനും ഓൺലൈൻ ഇടപാടുകൾക്കും മാത്രമാണ് ഡെബിറ്റ് കാർഡ് പലരും ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇതു മാത്രാമാണോ റൂപ്പേ കാർഡിന്റെ നേട്ടം. 10 ലക്ഷത്തിന്റെ ആനുകൂല്യങ്ങൾ നിങ്ങളുടെ റുപ്പേ കാർഡിൽ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.
റുപ്പേ കാർഡിലെ ഇന്‍ഷൂറന്‍സ് പരിരക്ഷയെ പറ്റി പലര്‍ക്കും അറിവുണ്ടാകണമെന്നില്ല. റൂപ്പേ ഡെബിറ്റ് കാര്‍ഡ് ഉടമകൾക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ട്. അപകട ഇൻഷൂറൻസ് പരിരക്ഷയാണ് റുപ്പേ കാർഡ് അനുവദിക്കുന്നത്. അപകടത്തില്‍ മരണപ്പെട്ടാലോ സ്ഥിരാമയ വൈകല്യം സംഭവിച്ചാലോ ആണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നത്. ഇത് 10 ലക്ഷം രൂപ വരെയാണ്.
റൂപ്പേ കാർഡ്
ആഗോള ഭീമന്മാരായ മാസ്റ്റര്‍, വിസ കാര്‍ഡുകള്‍ക്ക് ബദലായി 2012ല്‍ ഇന്ത്യ പുറത്തിറക്കിയ പെയ്മെന്റ് കാര്‍ഡ് സംവിധാനമാണ് റൂപ്പേ. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനാണ് റുപേ കാര്‍ഡ് രാജ്യത്ത് അവതരിപ്പിച്ചത്. റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്. 10 വർഷം കഴിയുമ്പോൾ വിദേശ കാർഡുകളെ പിന്നാലാക്കി രാജ്യത്തെ 60 ശതമാനം വിപണിയും റൂപ്പേ സ്വന്തമാക്കി.
2 തരം കാർഡുകൾ
റൂപ്പേ കാർഡുകൾ രണ്ട് തരത്തിലുള്ളവയാണ്. പ്രീമിയം കാർഡുകളും നോൺ പ്രീമിയം കാർഡുകളും. നോണ്‍ പ്രീമിയം റൂപ്പേ കാര്‍ഡിലെ ഇൻഷൂറൻസുകൾ കൈകാര്യം ചെയ്യുന്നത് ന്യൂ ഇന്ത്യ അഷ്വുറന്‍സ് കമ്പനിയാണ്. പ്രീമിയം കാര്‍ഡ് ഉടമകളുടെ ഇൻഷൂറൻസുകൾ ടാറ്റാ എഐജി ഇന്‍ഷൂറന്‍സ് കമ്പനിയാണ് നൽകുന്നത്. അപകടത്തിൽ മരണം നടന്നാൽ കുടുംബക്കാർക്കാണ് ഇൻഷൂറൻസ് തുക ലഭിക്കുക.
നിങ്ങളുടെ കാർഡിന് ഇൻഷൂറൻസ് ഉണ്ടോ
പ്രീമിയം, നോൺ പ്രീമിയം വിഭാഗത്തിൽ വ്യത്യസ്ത കാർഡുകൾ റൂപ്പേ അവതരിപ്പിച്ചിട്ടുണ്ട്. നോൺ പ്രീമിയം വിഭാഗത്തിൽപ്പെടുന്ന ക്ലാസിക്ക് റൂപ്പേ കാര്‍ഡിന് ഇന്‍ഷൂറന്‍സ് പ്രീമിയം ലഭിക്കില്ല. പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടിന്റെ ഭാഗമായി 2018 ആഗസ്റ്റ് 28 ന് മുൻപായി ലഭിച്ച കാർഡിന് 1 ലക്ഷം രൂപയാണ് ഇൻഷൂറൻസ് പരിരക്ഷ.
28 ആഗസ്റ്റ് 2018ന് ശേഷം ലഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടിന്റെ കാര്‍ഡിന് 2 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് ലഭിക്കും. പ്രീമിയം റൂപ്പേ കാര്‍ഡ് വിഭാഗത്തിൽ പ്രീമിയം കാര്‍ഡിന് 2 ലക്ഷം രൂപയും സെലക്ട് റുപ്പോ കാര്‍ഡില്‍ 10 ലക്ഷം രൂപയും ഇൻഷൂറൻസായി ലഭിക്കും.
യോഗ്യത
ഇൻഷൂറൻസ് ലഭിക്കാൻ എന്തൊക്കെയാണ് യോഗ്യതയെന്ന് നോക്കാം. റൂപ്പേ കാര്‍ഡ് വഴിയുള്ള ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ പ്രീമിയം അടയ്ക്കേണ്ട ആവശ്യമില്ല. കാര്‍ഡ് ഉടമയായാല്‍ തന്നെ ഇന്‍ഷൂറന്‍സിന് യോഗ്യത നേടാം. ഇൻഷൂറൻസ് ലഭിക്കുന്നതിനായി അപകടം നടക്കുന്നതിന് 45-90 ദിവസത്തിനിടെയില്‍ കാര്‍ഡ് ഉപയോഗിക്കണം.. ഇക്കാലയളില്‍ കാര്‍ഡ് ഉപയോഗിക്കാത്തവര്‍ക്ക് അപകടം നടന്നാലും യോഗ്യത ഉണ്ടായിരിക്കില്ല.
മറ്റു വിവരങ്ങൾ
അപകടം നടന്നാൽ ബന്ധപ്പെട്ട ഇൻഷൂറൻസ് കമ്പനിയുമായെയാണ് അറിയിക്കേണ്ടത്. അപകടം നടന്ന് 90 ദിവസത്തിനുള്ളില്‍ ഇൻഷൂറൻസ് കമ്പനിയെ വിവരങ്ങള്‍ അറിയിക്കണം. പോളിസി ലഭ്യമാക്കാന്‍ നോമിനി/ കാര്‍ഡ് ഉടമയുടെ ആധാര്‍ നമ്പര്‍, മരണം സംഭവിച്ചാല്‍ മരണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഡിസ്ചാർജ് റിപ്പോർട്ട്, കാര്‍ഡ് ഇടപട് വിവരങ്ങള്‍, എഫ്ഐആര്‍ കോപ്പി, റുപ്പേ കാര്‍ഡ് നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ സമർപ്പിക്കണം.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications