സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാന്യമുള്ള കാര്യമാണ്. സ്വയം സുരക്ഷിതത്വം ലഭിക്കുന്നതിൽ സാമ്പത്തിക സ്വാതന്ത്ര്യം വലിയ പങ്ക് വഹിക്കുന്നു. നിക്ഷേപങ്ങളിലേക്ക് സത്രീകൾ കടന്നു വരേണ്ടതിന്റെ പ്രധാന്യം ഇത് സൂചിപ്പിക്കുന്നു. ഇവിടെ സുരക്ഷിതമായൊരു നിക്ഷേപമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ. സ്ത്രീ നിക്ഷേപകർക്ക് അധിക പലിശ നിരക്ക് നൽകുന്നത് പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കാണ്. ഈയിടെ ബാങ്ക് നിക്ഷേപ പലിശ വർധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ ബാങ്ക് സ്ഥിര നിക്ഷേപം
ഇന്ത്യൻ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കഴിഞ്ഞ വാരത്തിലാണ് പുതുക്കിയത്. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 അടിസ്ഥാന നിരക്കുയർത്തി. നേരത്തെ ലഭിച്ചിരുന്ന 6.50 ശതമാനത്തിൽ നിന്ന് 6.70 ശതമാനത്തിലേക്ക് പലിശ നിരക്കുയർന്നു. മറ്റു കാലാവധിയിലെ നിക്ഷേപങ്ങൾക്ക് പലിശ നിരക്കിൽ മാറ്റമില്ല.
ഇതോടൊപ്പം IND സൂപ്പർ 400 ഡേയ്സ് എന്ന പേരിൽ പുതിയ നിക്ഷേപ പദ്ധതിയും ആരംഭിച്ചു. ഈ പദ്ധതി മാർച്ച് 6 മുതൽ നിക്ഷേപം സ്വീകരിച്ചു തുടങ്ങി.
ബാങ്കിൽ ഉയർന്ന പലിശ ലഭിക്കുന്നൊരു സ്ഥിര നിക്ഷേപമാണ് ശക്തി 555 ഡേയ്സ്. 555 ദിവസ കാലയളവിൽ 5,000 രൂപ മുതൽ 2 കോടി രൂപയിൽ താഴെ വരെ നിക്ഷേപിക്കാം. ഈ സ്കീമിന് കീഴിൽ ഇന്ത്യൻ ബാങ്ക് പൊതുജനങ്ങൾക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയും നൽകും. സ്കീം കാലാവധി 2023 മാർച്ച് 31 വരെയാണ്.
സ്ത്രീകൾക്ക് അധിക നിരക്ക്
ഇന്ത്യൻ ബാങ്ക് പുതുതായി ആരംഭിച്ച IND സൂപ്പർ 400 ഡേയ്സ് നിക്ഷേപത്തിനാണ് സ്ത്രീകൾക്ക് അധിക നിരക്ക് ലഭിക്കുന്നത്. ചുരുങ്ങിയത് 10,000 രൂപ നിക്ഷേപിക്കണം. പരമാവധി 2 കോടി രൂപയിൽ താഴെ വരെയും നിക്ഷേപിക്കാം. 400 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി. സ്ത്രീകൾക്കൊപ്പം മറ്റുള്ള നിക്ഷേപകർക്കും പദ്ധതിയിൽ ചേരാം. വനിതാ നിക്ഷേപകർക്ക് 0.05 ശതമാനം അധിക പലിശ നിരക്ക് നൽകുന്നു. 2023 ഏപ്രിൽ 30 വരെ പദ്ധതിയിൽ ചേരാം.
പലിശ നിരക്ക്
സാധാരണ വനിതാ നിക്ഷേപകര്‍ക്ക് 7.15 ശതമാനം പലിശ നിരക്ക് ലഭിക്കും. 60 വയസ് കഴിഞ്ഞ വനിതകള്‍ക്ക് 7.65 ശതമാനം പലിശയും 80 വയസിന് മുകളില്‍ സ്ത്രീകള്‍ക്ക് 7.90 ശതമാനം പലിശയും ലഭിക്കും. മറ്റുള്ള നിക്ഷേപകര്‍കര്ക് 7.10%, 7.60%, 7.85 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
മുതിർന്ന പൗരന്മാർക്ക് അധിക നിരക്ക്
ഇന്ത്യൻ ബാങ്കിൽ മുതിർന്ന പൗരന്മാർക്ക് 10 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം അധിക നിരക്ക് നൽകുന്നു. 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയിൽ 7.2 ശതമാനമാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്. 5 മുതൽ 10 വർഷ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനം അധിക നിരക്കും മുതിർന്ന പൗരന്മാർക്ക് ലഭിക്കും. ആകെ 0.75 ശതമാനത്തിന്റെ അധിക നിരക്ക് ലഭിക്കും.
60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 5 വർഷത്തിന് മുകളിൽ കാലവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.85 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകർക്ക് 6.1 ശതമാനമാണ് പലിശ നിരക്ക്. 80 വയസിന് മുകളിലുള്ളവരാണെങ്കിൽ 0.25 ശതമാനം പലിശ ലഭിക്കും. ഇത് പ്രകാരം 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് സൂപ്പർ സീനിയർ സിറ്റിസൺസിന് 7.45 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications