ഏത് പ്രതികൂല കാലാവസ്ഥയിലും സുരക്ഷിത നിക്ഷേപമാണ് സ്വര്‍ണം. പണപ്പെരുപ്പത്തിനെതിരെയുള്ള നിക്ഷേപമെന്ന നിലയ്ക്കും വിപണി ചാഞ്ചാട്ടങ്ങളില്‍ നഷ്ടം കുറയ്ക്കാന്‍ സാധിക്കുന്ന നിക്ഷേപമായും സ്വര്‍ണത്തിന് പ്രവര്‍ത്തിക്കാനാകും. ഉയര്‍ന്ന ലിക്വിഡിറ്റിയുമുള്ള കുറഞ്ഞ ക്രെഡിറ്റ് റിസ്‌കുള്ള സ്വര്‍ണത്തിൽ നിക്ഷേപിക്കുന്നത് വഴി പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണം സാധ്യമാകും. ആഭരണം മുതല്‍ മ്യൂച്വല്‍ ഫണ്ട് വരെ വിവിധ മാര്‍ഗങ്ങളില്‍ ഇന്ന് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാകും. ഇത്തരത്തിലുള്ള 6 നിക്ഷേപ മാർഗങ്ങളാണ് ചുവടെ പരിചയപ്പെടുത്തുന്നത്.
സ്വർണ വില
2023 ജനുവരിയുടെ അവസാന വാരവും ഫെബ്രുവരി ആദ്യ ആഴ്ചയും കേരളത്തിലെ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. ഫെബ്രുവരി 2 ന് 5,360 രൂപയായിരുന്നു ഗ്രാമിന്റെ വില. 2020 ഓഗസ്റ്റിലെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 5,100 രൂപ എന്ന റെക്കോഡ് ഫെബ്രുവരിയിൽ പലതവണ മറികടന്നു. ഫെബ്രുവരി മൂന്നിന് 5,310 രൂപയും ഫെബ്രുവരി 1ന് 5,300 രൂപയിലുമായിരുന്നു സ്വര്‍ണ വില.
ഇവിടെ നിന്നാണ് ചെറിയ ഇടിവിലേക്ക് സ്വര്‍ണം വീണത്. നിലവിൽ ഗ്രാമിന് 5,220 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ദിവസങ്ങളായി കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില ഫെബ്രുവരി 18നാണ് 40 രൂപ വര്‍ധിച്ചാണ് 5,220 രൂപയിലെത്തിയത്.
ആഭരണങ്ങൾ
ഭൗതികമായി സ്വർണത്തിൽ നിക്ഷേപിക്കാൻ പ്രാഥമികമായി തിരഞ്ഞെടുക്കുന്ന മാർഗമാണ് ആഭരണങ്ങൾ. ധരിക്കാനായി ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം നിക്ഷേപമായും ഇവയെ ഉപയോഗപ്പെടുത്താനാകുന്നു. എന്നാൽ ആഭരണത്തെ നിക്ഷേപമായി പരിഗണിക്കുമ്പോൾ വലിയ അപകട സാധ്യതയുണ്ട്. പണിക്കൂലി തന്നെയാണ് ഇതിൽ പ്രധാനം. 5 ശതമാനം മുതൽ പണിക്കൂലി സ്വർണ വിലയോടൊപ്പം നൽകേണ്ടി വരുന്നു. ഇവ വില്പന സമയത്ത് തിരികെ ലഭിക്കില്ല. ഇതോടൊപ്പം സൂക്ഷിക്കാനുള്ള അസൗകര്യം, മോഷണ സാധ്യത, കാലഹരണപ്പെടുന്ന ഡിസൈൻ എന്നി അപകട സാധ്യതകളും ആഭരണങ്ങളിലുണ്ട്.
സ്വർണ നാണയങ്ങൾ
ഭൗതികമായി തന്നെ സ്വർണത്തിൽ നിക്ഷേപിക്കണമെങ്കിൽ സ്വർണ നാണയങ്ങൾ വാങ്ങാം. ജുവലറികൾ, ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സ്വർണ നാണയങ്ങൾ ലഭിക്കും. ഹാൾമാർക്ക് ചെയ്യുപ്പെട്ട നാണയങ്ങളാണ് ലഭിക്കുക. ഭൗതിക സ്വർണത്തിലുള്ള മോഷണ സാധ്യത നാണയങ്ങളായി സൂക്ഷിക്കുമ്പോഴും നിലനിൽക്കുന്നുണ്ട്. പണിക്കൂലിയിലുള്ള ചെലവുകൾ കുറവാണ്.
സ്വർണ ഇടിഎഫുകൾ
ഭൗതിക സ്വർണത്തിന് പകരമായി നിക്ഷേപിക്കാൻ തിരഞ്ഞെടുക്കാവുന്ന പേപ്പർ സ്വർണ നിക്ഷേപ രീതിയാണ് സ്വർണ ഇടിഎഫുകൾ അഥവ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ. ഇവിയിൽ നിക്ഷേപിക്കുന്നത് മ്യൂച്വൽ ഫണ്ട് സ്കീമിന്റെ യൂണിറ്റുകൾ വാങ്ങുന്നതിന് തുല്യമാണ്. ഇടിഎഫുകൾക്ക് സാധാരണയായി 1 ഗ്രാം സ്വർണത്തിന്റെ നിക്ഷേപം ആവശ്യമാണ്. എസ്ഐപി വഴിയുള്ള നിക്ഷേപം സാധ്യമല്ല. വിപണിയിൽ സ്വർണ വിലയുമായി ബന്ധപ്പെട്ട ചാഞ്ചാട്ടങ്ങൾ ഇടിഎഫിനെ ബാധിക്കും.
സോവറിൻ ഗോൾഡ് ബോണ്ട്
സ്വർണത്തിൽ നിക്ഷേപിക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയൊരു നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്. കേന്ദ്ര സർക്കാറിനായി റിസർവ് ബാങ്കാണ് ഇവ പുറത്തിറക്കുന്നത്. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ സര്‍ട്ടിഫിക്കറ്റായോ ഡീമാറ്റ് അക്കൗണ്ടിലോ സൂക്ഷിക്കാനാകും. 1 ഗ്രാമെങ്കിലും കുറഞ്ഞത് നിക്ഷേപിക്കണം. ബോണ്ട് പുറത്തിറക്കുന്ന സമയത്ത് ഗ്രാമിന് നിശ്ചയിക്കുന്ന വിലയിലാണ് ബോണ്ടുകൾ വാങ്ങാനാവുക. നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ശതമാനം വാർഷിക പലിശയും ലഭിക്കും.
സ്വർണ സമ്പാദ്യ പദ്ധതികൾ
സ്വർണം വാങ്ങാനുള്ള പണം ചിട്ടയായ നിക്ഷേപത്തിലൂടെ സ്വന്തമാക്കാൻ ജുവലറികൾ സ്വർണ സമ്പാദ്യ പദ്ധതികൾ ആരംഭിക്കാറുണ്ട്. മാസത്തിൽ നിശ്ചിത തുക വീതം സ്വർണ സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ച് കാലയളവിന് ശേഷം നിക്ഷേപിച്ച തുകയ്ക്ക് ജുവലറിയിൽ നിന്ന് സ്വർണം വാങ്ങാനാകും. ഇത്തരം പദ്ധതികൾ വഴി സ്വർണം വാങ്ങുന്നവർക്ക് ജുവലറികൾ പണിക്കൂലിയിൽ ഇളവ് അനുവദിക്കാറുണ്ട്. സ്വർണ വിലയിലെ ചാഞ്ചാട്ടം ഇവിടെയുള്ള റിസ്കാണ്.
ഡിജിറ്റൽ ഗോൾഡ്
ഡിജിറ്റൽ ചാനൽ വഴി സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് ഡിജിറ്റൽ ഗോൾഡ്. ഇവിടെ ഭൗതിക സ്വർണം നിക്ഷേപകൻ കൈവശം വെയ്ക്കേണ്ടതില്ല. ഓണ്‍ലൈന്‍ പേയ്മെന്റ് വഴിയോ യുപിഐ വഴിയോ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം, ഇടപാടിന് വില്പ്പനക്കാരന്‍ ഡിജിറ്റല്‍ ഇന്‍വോയ്‌സ് നല്‍കും. ഡിജിറ്റല്‍ സ്വര്‍ണത്തിൽ 1 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കും.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?



Click it and Unblock the Notifications