ക്രെഡിറ്റ് കാർഡുകളിലെ പ്രധാന ആകർഷണം റിവാർഡുകളും ക്യാഷ് ബാക്കുകളും തന്നെയാണ്. കുറഞ്ഞ ചെലവിൽ മികച്ച ഓഫറുകൾ ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകളാണ് ഉപഭോക്താക്കൾ തേടുന്നത്. ചെലവ് കുറയ്ക്കാമെന്നതിനൊപ്പം ക്യാഷ് ബാക്ക്, റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് അധിക പർച്ചേസ് നടത്താമെന്നതു ക്രെഡിറ്റ് കാർഡിന്റെ ഗുണമാണ്. മാസത്തിൽ വീട്ടാവശ്യങ്ങൾക്കായി വരുന്ന ചെലവുകളിൽ നിന്ന് ക്യാഷ് ബാക്കുകളും റിവാർഡുകളും നൽകുന്ന 5 മികച്ച ക്രെഡിറ്റ് കാർഡുകളാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.
ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാര്‍ഡ്
മാസത്തില്‍ വീട്ടുചെലവില്‍ നല്ലൊരു തുക പോകുന്നത് യൂട്ടിലിറ്റി ബില്ലടയ്ക്കാനാണ്. ഈ ചെലവുകള്‍ക്ക് ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാര്‍ഡാണ് ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാര്‍ഡ്. ഗൂഗിള്‍ പേയുമായി സഹകരിച്ചാണ് ഈ കാര്‍ഡ് പുറത്തിറക്കിയത്. ഗൂഗിള്‍ പേ വഴി യൂട്ടിലിറ്റി ബില്ലടയ്ക്കുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ നല്കുന്നു. ഉപയോഗിക്കുന്ന പരിധിക്കോ ക്യാഷ് ബാക്കിനോ പരിധിയില്ല.
വെള്ളം, ഇലക്ട്രിക്, ഗ്യാസ്, കേബിള്‍ ടിവി, ഇന്റര്‍നെറ്റ്, മൊബൈല്‍ ബില്ലുകള്‍ക്ക് ക്യാഷ് ബാക്ക് ലഭിക്കും. ഒല, സോമാറ്റോ, സ്വിഗ്ഗി എന്നിവയില്‍ 4 ശതമാനം ക്യാഷ് ബാക്കും മറ്റു പേയ്മെന്റുകള്‍ക്ക് 2 ശതമാനം ക്യാഷ് ബാക്കും ഈ കാര്‍ഡില്‍ ലഭിക്കും. 499 രൂപയാണ് വാര്‍ഷിക ഫീസ്.
ബിപിസിഎല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്
സ്വന്തമായി വാഹനം ഉള്ളവരാണെങ്കില്‍ ഏറ്റവും വലിയ ചെലവ് ഇന്ധനത്തിനുള്ള തുകയാണ്. ഇതിനായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാര്‍ഡാണ് ബിപിസിഎല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്. ഈ കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുമ്പോള്‍ 4.25 ശതമാനത്തിന് തുല്യമായ റിവാര്‍ഡ് പോയിന്റ് ലഭിക്കും.
പലചരക്ക് സാധനങ്ങള്‍, സിനിമാ ടിക്കറ്റ്, ഡൈനിംഗ് എന്നീ ചെലവുകള്‍ക്ക് കാര്‍ഡ് ഉപയോഗിച്ചാല്‍ ഓരോ 100 രൂപയ്ക്കും 5 റിവാര്‍ഡ് പോയിന്റ് ലഭിക്കും. 100 രൂപ ചെലവാക്കുമ്പോള്‍ 2.50 രൂപയ്ക്ക് തുല്യമായ റിവാര്‍ഡ് ലഭിക്കും. 499 രൂപ വാര്‍ഷിക ഫീസ് മാത്രമാണ് കാര്‍ഡിനായി ഈടാക്കുന്നത്.
ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്
കേരളത്തില്‍ നിന്നുള്ള ഈ ബാങ്കിന് മികച്ച ഓഫറുകളുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ ഒരു ശ്രേണി തന്നെയുണ്ട്. ഇവയില്‍ ഒന്നാണ് ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്. ജോയിനിംഗ് ഫീസോ വാര്‍ഷിക ചാര്‍ജുകളോ ഇല്ലാത്ത സൗജന്യ കാര്‍ഡാണിത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഡിപ്പോര്ട്ട്മെന്റല് സ്റ്റോറുകളില്‍ നിന്നുമുള്ള ചെലവാക്കലുകള്‍ക്ക് 5 ശതമാനം ക്യാഷ് ബാക്ക് കാര്‍ഡ് നല്കുന്നു.
1 ലക്ഷം രൂപയുടെ ക്രെഡിറ്റ് ഷീല്‍ഡും പര്‍ച്ചേസ് പ്രൊട്ടക്ഷന്‍ പരിരക്ഷയും കാര്‍ഡ് നല്കുന്നു. വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയുള്ളവര്‍ക്ക് ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.
അമേരിക്കന്‍ എക്സ്പ്രസ് സ്മാര്ട്ട്എണ് ക്രെഡിറ്റ് കാര്‍ഡ്
കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഓഫര്‍ ലഭിക്കുന്ന കാര്‍ഡുകളിലൊന്നാണ് അമേരിക്കന്‍ എക്സ്പ്രസ് സ്മാര്ട്ട്എണ് ക്രെഡിറ്റ് കാര്‍ഡ (American Express SmartEarnTM Credit Card). ദൈന്യംദിന ഓണ്‍ലൈന്‍- ഓഫ്ലൈന് ചെലവാക്കലുകള്‍ക്ക് പരിഗണിക്കാവുന്ന ഈ കാര്‍ഡിന് 495 രൂപ മാത്രമാണ് വാര്‍ഷിക ഫീസ് വരുന്നത്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, യൂബര്‍ എന്നിവയിലെ ഓരോ 50 രൂപ ചെലവാക്കലുകള്‍ക്കും 10 റിവാര്‍ഡ് പോയിന്റ് ലഭിക്കും.
പേടിഎം വാലറ്റ്, സ്വിഗ്ഗി, ബുക്ക്മൈഷോ, പി.വി.ആര്, മിന്ത്ര, ജബോംഗ്, ഗ്രോഫര്മാര്, ബിഗ് ബസാര്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഓരോ 50 രൂപയ്ക്കും 5 റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.
എസ്ബിഐ സിപ്ലിസേവ് ക്രെഡിറ്റ് കാര്‍ഡ് (റൂപേ വേര്‍ഷന്‍)
ഓൺലൈൻ ഷോപ്പിംഗിന് ശ്രദ്ധകേന്ദ്രീകരിക്കുന്നവർക്കായി എസ്ബിഐ ആരംഭിച്ച കാർഡാണ് എസ്ബിഐ സിപ്ലിസേവ് ക്രെഡിറ്റ് കാര്‍ഡ്. ഓഫ്ലൈൻ ഷോപ്പിംഗിന് ഈ കാര്‍ഡിന്റെ റൂപേ പതിപ്പ് ഉപയോഗിക്കാം (SBI SimplySAVE Credit Card (RuPay version)). ഡൈനിംഗ്, മൂവിസ്, ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോര്‍, ഗ്രോസറി എന്നിവയ്ക്ക് 100 രൂപ ചെലവാക്കുമ്പോള്‍ 10 റിവാര്‍ഡ് പോയിന്റ് ലഭിക്കും. മറ്റു ചെലവക്കലുകള്ക്ക് 100 രൂപയ്ക്ക് 1 റിവാര്‍ഡ് പോയിന്റ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
