പണപ്പെരുപ്പം വീണ്ടും ഉയര്‍ന്ന് 6 ശതമാനത്തിന് മുകളിലെത്തിയത് നിക്ഷേപകരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ആദായം പരിഗണിക്കുമ്പോള്‍ മിക്ക നിക്ഷേപങ്ങളും പണപ്പെരുപ്പത്തിന് മുന്നില്‍ പിടിച്ചു നില്ക്കാന് ബുദ്ധിമുട്ടുകയാണ്. പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളായ സ്ഥിര നിക്ഷേപത്തിന്റെയും ആവര്‍ത്തന നിക്ഷേപത്തിനും പലിശ നിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും ഈ നിരക്ക് വര്‍ധനവ് പണപ്പെരുപ്പത്തെ മറികടക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
രാജ്യം വളര്‍ച്ചയുടെ പാതയിലായതിനാല്‍ പണപ്പെരുപ്പവും ഉയരുമെന്നാണ് സാമ്പത്തിക വിഗദ്ധരുടെ അഭിപ്രായം. സമ്പദ്വ്യവസ്ഥയില് വളര്‍ച്ച എപ്പോഴും പണപ്പെരുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. വളര്‍ച്ചയനുസരിച്ച് പണപ്പെരുപ്പം വര്‍ധിക്കും. ഇതിനാല്‍ പണപ്പെരുപ്പത്തെ പഴിക്കുന്നതിന് പകരം മികച്ച ആദായം എവിടെ നിന്ന് ലഭിക്കുമെന്ന് അറിയണം. ഈ കാലാവസ്ഥയില്‍ കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കുന്ന പണപ്പെരുപ്പത്തെ മറികടക്കുന്ന മികച്ചതെന്ന് പരിശോധിക്കാം.
കുറഞ്ഞ റിസ്ക്
റിസ്കെടുക്കാന്‍ താല്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്നത് സ്ഥിര നിക്ഷേപവും ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളുമാണ്. ഇവയിൽ ഏതാണ് മികച്ചു നിൽക്കുന്നതെന്ന് നോക്കാം. മിക്ക ഡെബ്റ്റ് ഫണ്ടുകളും ഓപ്പണ്‍ എന്‍ഡഡ് സ്കീമുകളായതിനാല് എക്സിറ്റ് ലോഡില്ല. നേരത്തെ പിന്‍വലിക്കുന്നതിന് പെനാള്‍ട്ടി ഈടാക്കും. പലിശ നിരക്കുകള്‍ താഴാന്‍ തുടങ്ങുമ്പോള്‍ ഡൈബ്റ്റ് ഫണ്ടുകള്‍ വലിയ നേട്ടം നല്‍കും. കാലാവധിയോളം ഒരേ നിരക്കാണ് സ്ഥിര നിക്ഷേപം നൽകുന്നത്.
റിസ്ക് പരിശോധിക്കുമ്പോള്‍, സ്ഥിര നിക്ഷേപം കുറഞ്ഞ റിസ്ക് പ്രൊഫൈല്‍ ഉള്ള നിക്ഷേപമാണ്. ഡിഐസിജിസി പരിക്ഷയുണ്ട്. ഡെബ്റ്റ് ഫണ്ടകളില്‍, ക്രെഡിറ്റ് റേറ്റ് റിസ്ക്, പലിശ നിരക്കുമായി ബന്ധപ്പെട്ട റിസക്, റീഇന്‍വെസ്റ്റ്മെന്റ് റിസ്ക് എന്നിവയുണ്ട്. നികുതി പരിഗണിക്കുമ്പോള്‍, സ്ഥിര നിക്ഷേപത്തേക്കാള്‍ നേട്ടം ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ട് നല്കുന്നു.
നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തെ 2 രീതിയിലാണ് ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ പരിഗണിക്കുന്നത്. സ്ഥിര നിക്ഷേപത്തിൽ നികുതി ബാധകമായ വരുമാനത്തിനൊപ്പം പലിശ ചേർത്ത് നികുതി നൽകേണ്ടി വരും.
ഡെബ്റ്റ് ഫണ്ട്
പണപ്പെരുപ്പത്തിന് തുല്യമായി ഓട്ടോമാറ്റിക് കോമ്പൗണ്ടിംഗ് സാധിക്കുന്നൊരു നിക്ഷേപ ഉപകരമാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളെന്ന് ജെആർഎൽ മണി ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വിജയ് മന്ത്രി പറയുന്നു. സ്ഥിര നിക്ഷേപങ്ങളിലോ നികുതി രഹിത ബോണ്ടുകളിലോ കടപത്രങ്ങളിലോ ഇത്തരത്തിലുള്ള ഓട്ടോമേറ്റിക് കോമ്പൗണ്ടിംഗ് ലഭിക്കില്ല. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിലെ കോമ്പൗണ്ടിംഗ് സ്വഭാവം ഉപയോഗിച്ച് പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനമുണ്ടാക്കാൻ ഇവയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
അൾട്ര ഷോർട്ട് ടേം ഫണ്ട്
ഒരു നിശ്ചിത കാലയളവിലെ ആദായം പരിശോധിച്ചല്ല പൊതുവെ സ്ഥിര നിക്ഷേപമിടുന്നത്. എന്നാൽ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ മുൻകാല പ്രകടനം പരിശോധിക്കുന്നുണ്ട്. എന്നാൽ ഒരു നിശ്ചിത കാലയളവിലെ സ്ഥിര നിക്ഷേപത്തിലെ ആദായവും ഡെബ്റ്റ് ഫണ്ടുകളിലെ ആദായവും പരിശോധിച്ചാൽ ഡെബ്റ്റ് ഫണ്ടാണ് ഉയർന്ന ആദായം നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സ്ഥിര നിക്ഷേപം വർഷത്തിൽ 6 ശതമാനം ആദായം നൽകുന്നുവെങ്കിൽ മണി മാർക്കറ്റ് ഫണ്ടുകളോ അൾട്രാ ഷോർട്ട് ടേം ഫണ്ടുകളോ 7 ശതമാനത്തിൽ കൂടുതൽ ആദായം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നികുതി
സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം നിക്ഷേപകന്റെ ടാക്സ് സ്ലാബിന് അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. സ്ഥിര നിക്ഷേപത്തിൽ കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്ക് മുകളിൽ നികുതി ചുമത്തില്ല. എന്നാല്‍ നിക്ഷേപകന് ലഭിക്കുന്ന പലിശ വരുമാനം നിശ്ചിത പരിധി കടന്നാല്‍ 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും.
ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടിലെ ആദായം ഹ്രസ്വകാല മൂലധന നേട്ടം, ദീര്‍ഘകാല മൂലധന നേട്ടം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. ദീർഘകാല മൂലധന നേട്ടത്തിന് ഇൻഡക്സേഷൻ ആനുകൂല്യവും ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications