അടുത്ത കാലത്തായി നിർത്താതെയുള്ള കുതിപ്പിലാണ് സ്വർണ വില. അന്താരാഷ്ട്ര സാമ്പത്തിക വിഷയങ്ങളിൽ നിന്ന് ഊർജമെടുത്താണ് സ്വർണ വില പറക്കാൻ തുടങ്ങിയത്. ഡോളറിനെതിരെ രൂപ ദുർബലമായി തുടരുന്നതോടെ സ്വർണ വില ഇന്ത്യയിൽ ഉയരാൻ തുടങ്ങി.
വിവാഹം സീസൺ, അക്ഷയ തൃതീയ ആഘോഷങ്ങൾ എന്നിവ അടുത്തിരിക്കെ പോലും വിപണിയിൽ അത്ര ആവേശം പൊതുവെയില്ല. കയ്യെത്തി പിടിക്കാൻ സാധിക്കാത്ത നിലയിൽ വില എത്തിയതിനാൽ വാങ്ങാൻ ഉദ്യേശിക്കുന്നവർ പോലും അളവ് കുറയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ മലയാളിക്ക് കുറഞ്ഞ നിരക്കിൽ സ്വർണ ലഭിക്കുന്ന വിപണികൾ അറിയുന്നത് ഗുണകരമാകും.
കേരളത്തിലെ സ്വർണ വില
ഏപ്രിൽ 17 തിങ്കളാഴ്ച കേരളത്തിലെ സ്വര്‍ണ വില പവന് 44,760 രൂപയാണ്. ഗ്രാമിന് 5,595 രൂപയും കൊടുക്കണം. 22 കാരറ്റിന്റെ വിലയാണിത്. ശനിയാഴ്ച രേഖപ്പെടുത്തിയ വില മാറ്റമില്ലാതെ തുടരുകയാണ്. 24 കാരറ്റിന് ഗ്രാമിന് 6,103 രൂപയും പവന് 48,824 രൂപയുമാണ് തിങ്കളാഴ്ചത്തെ വില. കേരളത്തിലെ സ്വർണ വില സർവകാല റെക്കോർഡിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. 45,320 രൂപയായിരുന്നു അന്നത്തെ വില.
ഈ നിലവാരത്തിൽ നിന്ന് 560 രൂപയാണ് കുറഞ്ഞത്. ഏപ്രിൽ അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായ 45,000 രൂപയിലും പവന്റെ വില എത്തിയിരുന്നു. അതേ സമയം ഈ മാസം മൂന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 5,470 രൂപയും പവന് 43,760 രൂപയുമാണ് ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഹോങ്കോങ്
ലോകത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം ലഭിക്കുന്നത് ഹോങ്കോങ്കിലാണ്. 2023 ഏപ്രില്‍ 16 നുള്ള കണക്ക് പ്രകാരം 24 കാരറ്റ് 1 ഗ്രാമിന് 507.60 ഹോങ്കോങ് ഡോളറാണ് വില. രൂപയിൽ കണക്കാക്കിയാൽ ഇത് 4,464.69 രൂപ വരും. പവന് 35,717.52 രൂപ മതിയാകും. പത്ത് ഗ്രാമിന് 44,646.89 രൂപ നല്‍കണം. കേരളത്തിൽ 24 കാരറ്റ് ഒരു പവന് 48,824 രൂപയാണ് വില. ഹോങ്കോങിൽ നിന്ന് സ്വർണം വാങ്ങുന്നൊരാൾക്ക് 13,000 രൂപയോളം വിലയിൽ കുറവുണ്ട്.
കേരളത്തില്‍ സാധാരണയായി ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,092.59 രൂപയാണ് ഹോംങ്കേങ്കിലെ വില. പവന് 32,740.72 രൂപ നൽകണം. തിങ്കാളാഴ്ചത്തെ വിലയായ 44,760 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 12,019 രൂപുടെ വ്യത്യാസം വിലയിലുണ്ട്.
ദുബായ്
മലയാളികളെ സംബന്ധിച്ച് ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് പുതുമയുള്ള കാര്യമല്ല. 24 കാരറ്റ് ഗ്രാമിന് 5,416.65 രൂപയാണ് ദുബായിലെ വില. പവന് 43,333.21 രൂപ വരും. കേരളത്തിൽ 24 കാരറ്റ് ഒരു പവന് 48,824 രൂപയാണ് വില. 24 കാരറ്റ് ഒരു പവന്റെ വിലയിൽ കേരളത്തിലും ദുബായ് സ്വർണത്തിനും 5,490 രൂപയുടെ വ്യത്യാസം തിങ്കാഴ്ചയുണ്ട്.
22കാരറ്റിന് 5,015 രൂപയാണ് ദുബായിൽ ഗ്രാമിന് ഈടാക്കുന്ന വില. പവവ് 40,120 രൂപ മതിയാകും. കേരളത്തിൽ പവന് 44,760 രൂപയാണ്താ വില. ഇവിടെ ഒരു പവന്റെ വിലയിൽ 4,640 രൂപയുടെ വ്യത്യാസം കാണാം.
സൗദി അറേബ്യ
ദുബായ് പോലെ മലയാളികൾ കൂടുതലുള്ള മറ്റൊരു രാജ്യമാണ് സൗദി അറേബ്യ. കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് ഇവിടെ നിന്ന് സ്വർണം വാങ്ങാം. 22 കാരറ്റ് ഗ്രാമിന് 5,069.18 രൂപയാണ് സൗദിയിലെ വില. പവന് 40,553.41 രൂപയ്ക്ക് ലഭിക്കും. കേരളത്തിലെ ഇന്നത്തെ 22 കാരറ്റ് പവന്റെ വില 44,760 രൂപയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 4,206.59 രൂപയുടെ കുറവുണ്ട്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 5,440.63 രൂപയാണ് ഇന്ന് സൗദി അറേബ്യയിലെ വില. 43,525രൂപയാണ് പവന്റെ വില. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്താൽ 5,299 രൂപ വ്യത്യാസം വിലയിലുണ്ട്.
എത്ര സ്വർണം വിദേശത്ത് നിന്ന് കൊണ്ടു വരാം
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പരിധിയില്ലാതെ സ്വർണം കൊണ്ടു വരാൻ നികുതി നൽകേണ്ടി വരും. നികുതിയില്ലാതെ കൊണ്ടുവരാവുന്ന സ്വർണത്തിന്റെ അളവ് അറിഞ്ഞിരിക്കണം. ബാഗേജ് റൂള്‍ പ്രകാരം നിശ്ചിത അളവ് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടു വരുന്നത് ഡ്യൂട്ടി ഫ്രീയാണ്. മടങ്ങിയെത്തുന്ന പുരുഷ യാത്രക്കാര്‍ക്ക് 50,000 രൂപയില്‍ കൂടാത്ത 20 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാം.
യാത്രക്കാർ സ്ത്രീകളാണെങ്കിൽ 1 ലക്ഷം രൂപയുടെ ആഭരണങ്ങളോ 40 ഗ്രാം വരെയോ കൊണ്ടുവരാം. ദമ്പതികള്‍ക്ക് മൊത്തത്തില്‍ 60 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
