മുൻകാലങ്ങളിലേത് പോലെ അപൂർവ രോഗമല്ല ഇന്ന് ക്യാൻസർ. രോഗികളുടെ എണ്ണത്തിൽ കാലത്തിനൊത്ത് വർധനവുണ്ടാകുന്നത്. ഇതുപോലെ തന്നെയാണ് ഹൃദ്രോഗത്തിന്റെ കാര്യത്തിലും. ജീവിത ശൈലികളിലടക്കം വന്ന മാറ്റങ്ങൾ കൂടുതൽ പേരെ ഹൃദ്രോഗികളാക്കി മാറ്റുകയും ചെയ്യുന്നു. രോഗികൾ കൂടുമ്പോഴും ചികിത്സാ ചെലവുകളിൽ ഉയർന്നു നിൽക്കുന്നവയാണ് ഇരു രോഗങ്ങളും. കുടുംബത്തിലൊരാൾക്ക് ഇത്തരം രോഗം വന്നാൽ മാനസിക പ്രയാസത്തിനൊപ്പം കുടുംബത്തിനുണ്ടായ സാമ്പത്തിക ചെലവ് വളരെ വലുതാണ്.
ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യം രോഗിയുടെ അവസ്ഥയെയും കുടുംബത്തിൻെറ മുന്നോട്ട് പോക്കിനെയും ബാധിക്കും. സാധാരണ ഗതിയിൽ ആശുപത്രി ചെലവുകളെ നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രയാസമുള്ള കാലത്ത് ഇൻഷൂറൻസുകളാണ് കുടുംബത്തിന് സഹായകമാകുന്നത്. എന്നാൽ എല്ലാ മെഡിക്കൽ ഇൻഷൂറൻസുകളും ഹൃദ്രോഗം, ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കവറേജ് നൽകുന്നവയല്ല. ഈയൊരു അവസ്ഥയിൽ എങ്ങനെ സാമ്പത്തികമായി എങ്ങനെ സുരക്ഷിതമാകാം എന്ന് നോക്കാം.
ക്രിട്ടിക്കല്‍ ഇല്‍നൈസ് പോളിസി
ആരോഗ്യ ഇൻഷൂറൻസുകൾ ആശുപത്രി ബില്ലുകളെയാണ് കവർ ചെയ്യുന്നത്. ഇതിനൊപ്പം 30 ലധികം രോഗങ്ങളെ കവർ ചെയ്യുന്ന ക്രിട്ടിക്കൽ ഇൽനെസ് പോളിസി എടുക്കുന്നത് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് ഗുണകരമാകും. വലിയ ചെലവ് വരുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സിലെ തുക പോരാതെ വരും. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ആശുപത്രി ബില്ലിന് മാത്രമാണ് ലഭിക്കുക.
ഇവിടെ ക്രിട്ടിക്കൽ ഇൽനൈസ് പോളിസിയെടുക്കുന്നൊരാൾക്ക് രോഗം കണ്ടെത്തുമ്പോൾ തന്നെ എത്ര തുകയ്ക്കാണോ പോളിസി എടുത്തത് അത്രയും തുക ലഭിക്കും. രോഗത്തെ തുടർന്ന് ജോലിയില്‍ നിന്ന് മാറി നില്‍ക്കുക, മറ്റൊരിടത്ത് ചികിത്സയ്ക്കായി മാറേണ്ടി വരിക എന്നീ സാഹചര്യങ്ങളിൽ ക്രിട്ടിക്കൽ ഇൻനെസ് പോളിസി ഉപകാരപ്പെട്ടും.
സാധാരണ ഇന്‍ഷൂറന്‍സ് പോളിസിയോടൊപ്പം അധിക പ്രീമിയം അടച്ചാണ് ക്രിട്ടിക്കൽ ഇൽനെസ് പോളിസിയെടുക്കേണ്ടത്. വരുമാനം കുറവായത് കൊണ്ടോ പ്രീമിയം തുക കൂടുന്നതിനാലോ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസി തിരഞ്ഞെടുക്കാൻ സാധിക്കാത്തവർക്കുള്ള പോളിസികളാണ് ഹാര്‍ട്ട് ആന്‍ഡ് ക്യാന്‍സര്‍ പോളിസി.
ഹാര്‍ട്ട് ആന്‍ഡ് ക്യാന്‍സര്‍ പോളിസി
മെഡിക്കല്‍ ചെക്കപ്പില്ലാതെ കുറഞ്ഞ പ്രീമിയത്തില്‍ വാങ്ങിക്കാവുന്ന പോളിസികളാണിവ. രണ്ട് രോഗത്തിനും പ്രത്യേകമായാണ് പോളിസി എടുക്കേണ്ടത്. ഹൃദ്രോഗത്തിന് 25 ലക്ഷം രൂപ വരെയും ക്യാന്‍സറിന് 50 ലക്ഷം രൂപ വരെയും ഇൻഷൂറൻസ് ലഭിക്കും. രോഗം കണ്ടെത്തിയ ഉടനെ രോഗത്തിന്റെ തുടക്ക ഘട്ടമാണെങ്കിൽ പോളിസി തുകയുടെ 25 ശതമാനം ലഭിക്കും.
10 ലക്ഷം രൂപയ്ക്ക് ക്യാൻസർ ഇൻഷൂറൻസ് എടുത്തൊരാൾക്ക് തുടക്കത്തിൽ 2.5 ലക്ഷം രൂപ ലഭിക്കും. രോഗം ഗുരുതരാവസ്ഥയിലേക്ക് പോവുകയാണെങ്കില്‍ അത് അനുസരിച്ച് ബാക്കി തുകയും കൂടെ ലഭിക്കും. ബാക്കി വരുന്ന 75 ശതമാനം ഗുരുതരാവസ്ഥയിലുള്ള ചികിത്സയ്ക്കാണ് ലഭിക്കുക.
20 വർഷത്തോളം കാലയളവുള്ള പോളിസിയാണിത്. 5,000-10,000 രൂപവരെ വര്‍ഷിക പ്രീമിയം ഉള്ളവയാണ് ഈ പോളിസികൾ. പ്രായം കുറയുന്നതിന് അനുസരിച്ച് പോളിസി തുകയിലും കുറവ് വരാം. 50 വയസിന് താഴെയുള്ളവര്‍ക്ക് പോളിസി എടുക്കാൻ സാധിക്കും മാസത്തില്‍ 500, 1000 രൂപ മിച്ചം പിടിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമ്പോൾ സാമ്പത്തിക സഹായകമാകും.
വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും ഇതിനൊപ്പം ഉയരുന്ന ആശുപത്രി ചെലവുകളും നേരിടാൻ ആരോഗ്യ ഇൻഷൂറൻസ് അനിവാര്യമാണ്. ഇതിൽ ഹൃദയ, കാൻസർ ഇൻഷുറൻസ് പോളിസികൾക്ക് പ്രത്യേത പരിഗണന നൽകാം. ആരോഗ്യ ഇൻഷൂറൻസ് പോളിസികൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80D പ്രകാരം നികുതി ആനുകൂല്യവും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
