പെട്ടന്ന് പണത്തിന് ആവശ്യം വന്നാൽ സ്ഥിര നിക്ഷേപം പിൻവലിക്കുക എന്നത് നിക്ഷേപകനെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നിക്ഷേപം വളരാനുള്ള സമയത്തിന് മുൻപ് പിൻവലിക്കേണ്ടി വരുന്നതും പിഴ നൽകേണ്ടി വരുന്നതും തന്നെ കാരണം. ഇതിന് ബദലായി പലരും സേവിംഗ്സ് അക്കൗണ്ടുകളിലാണ് പണം സൂക്ഷിക്കുക. 2-3 ശതമാനം പലിശയാണ് സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയ്ക്കാണ് സ്വീപ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റ് ബാങ്കുകൾ അവതരിപ്പിച്ചിട്ടുള്ളത്.
സ്വീപ് ഇന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നത് സേവിംഗ്‌സ് അക്കൗണ്ടിന്റെയും സ്ഥിര നിക്ഷേപത്തിന്റെയും ഗുണങ്ങളുള്ള അക്കൗണ്ടാണ്. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ലഭിക്കുന്നതിനോടൊപ്പം പണ ലഭ്യത (Liquidity) യും ഉറപ്പു വരുത്തുന്നവയാണ് സ്വീപ് ഇന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്. ഈ അക്കൗണ്ടിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
സ്വീപ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റ്
സേവിംഗ്‌സ് അക്കൗണ്ടിൽ നിശ്ചിത പരിധി കടന്ന് അധികം വരുന്ന തുക സ്ഥിര നിക്ഷേപമാക്കി മാറ്റുന്നതാണ്സ്വീപ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റ് എന്നതു കൊണ്ട് ഉദ്യേശിക്കുന്നത്. രാജ്യത്ത് താമസക്കാരായ ഇന്ത്യക്കാർ, ഹിന്ദു അഭിവക്ത കുടുംബം, ബിസിനസുകൾ, വ്യാപാരികൾ എന്നിവർക്കാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.
സ്വീപ് ഇന്‍ സൗകര്യമുള്ള സേവിംഗ്‌സ് അക്കൗണ്ടുമായി 10,000 രൂപയുടെ സ്ഥിര നിക്ഷേപം ബന്ധിപ്പിച്ചാലുള്ള സൗകര്യം നോക്കാം. സേവിംഗ് അക്കൗണ്ടുകൾ 2,000 രൂപയുള്ള സമയത്ത് 7,000 രൂപയുടെ ചെക്ക് നല്‍കിയാല്‍ ബാങ്ക് സ്ഥിര നിക്ഷേപത്തിലെ 5,000 രൂപ ഉപയോഗിച്ച് ചെക്ക് പാസാക്കി നൽകും.
പരിധി
പല ബാങ്കുകളും സ്വീപ് ഇന്‍ എഫ്ഡികള്‍ക്ക് പരിധിവെയ്ക്കും. ഇത് ചുരുങ്ങിയ തുകയും പരമാവധി തുകയ്ക്കും പരിധിയുണ്ടാകും. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 5 കോടിയില്‍ കൂടുതലോ 25 കോടിയില്‍ താഴെയുള്ളതുമായ സ്ഥിര നിക്ഷേപത്തിന് സ്വീപ് ഇൻ സൗകര്യ ഉപയോഗിക്കാൻ സാധിക്കില്ല. ഓരോ ബാങ്കിലും വ്യത്യസ്ത ഉപാധികളാണ് സ്വീപ് ഇന്‍ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ആരംഭിക്കുന്നതിന് ഉള്ളത്.
25,000 രൂപയുടെ സ്ഥിര നിക്ഷേപം തുടങ്ങുന്നവർക്ക് സാധാരണയായി ബാങ്കുകൾ സേവനം അനുവദിക്കാറുണ്ട്. സ്വീപ് ഇന്‍ സൗകര്യം നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കും. നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്ത് 'ഫിക്‌സഡ് ഡെപ്പോസിറ്റ് സ്വീപ്പ്-ഇന്‍' തിരഞ്ഞെടുക്കുകണം. സേവിംഗ്‌സ് അക്കൗണ്ട് നമ്പറും ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥിര നിക്ഷേപ നമ്പറും ഉപയോഗിച്ച് സ്വീപ് ഇൻ പൂർത്തിയാക്കാം.
നേട്ടങ്ങൾ
ഒരു ചെറുകിട ബിസിനസ് നടത്തുന്നവരെ പോലെ പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് ഉപകാരപ്രദമാണ് ഈ അക്കൗണ്ട്. കൈവശമുള്ള സ്ഥിര നിക്ഷേപത്തിൽ ഓവർഡ്രാഫ്റ്റ് എടുക്കുന്നതിന് പകരം ഒരു സ്വീപ്പ് അക്കൗണ്ട് സ്ഥാപിക്കുന്നതാണ് ഗുണകരമാവുക. സ്ഥിര നിക്ഷേപത്തിന്റെ പലിശ നഷ്ടപ്പെടാതെ ആവശ്യമുള്ള തുക വേണ്ട സമയത്ത് പിൻവലിക്കാൻ സ്വീപ് അക്കൗണ്ടിൽ സാധിക്കും. പിൻവലിച്ച തുകയ്‌ക്ക് മാത്രമേ പലിശ നഷ്‌ടമാവുകയുള്ളൂ.
ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾക്ക് ബാങ്ക് ഈടാക്കുന്ന അധിക ചാർജ് ഇവിടെ നൽകേണ്ടതില്ല എന്നതും ഗുണകരമാണ്. ഇതുപോലെ ലഭിക്കുന്ന പലിശയിലും ഇരട്ടി നേട്ടം സ്വീപ് ഇൻ ഫിക്സഡ് ഡെപ്പോസിറ്റിലൂടെ ലഭിക്കും. ഉദാഹരണത്തിന്, ഒരു സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പ്രതിവർഷം 4.8% എന്ന നിരക്കിൽ പലിശ ലഭിക്കുന്നുണ്ടെങ്കിൽ അതേ പണം സ്വീപ് ഇൻ ഫിക്സഡ് ഡിപ്പോസിറ്റിലേക്ക് മാറ്റിയാൽ സേവിംഗ്സ് അക്കൗണ്ട് പലിശയുടെ ഇരട്ടി തുക പലിശയായി ലഭിക്കും. സ്വീപ്പ് അക്കൗണ്ടിലേക്ക് ഒന്നിലധികം സ്ഥിര നിക്ഷേപങ്ങൾ ലിങ്ക് ചെയ്യാനുള്ള സൗകര്യം പല ബാങ്കുകളും അനുവദിക്കുന്നുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications