കെഎസ്എഫ്ഇ ചിട്ടികളിൽ വലിയ നേട്ടം സ്വന്തമാക്കാൻ സഹായിക്കുന്നവയാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ. ലോട്ടറിയടുക്കുന്നത് പോലെ ഭാഗ്യമുണ്ടെങ്കിൽ വലിയ നേട്ടം മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്നും ലഭിക്കും. അതോടൊപ്പം മാസത്തിൽ ഒന്നിലധികം പേർക്ക് ചിട്ടി പണം സ്വന്തമാക്കാനുള്ള അവസരവും മൾട്ടി ഡിവിഷൻ ചിട്ടികൾ നൽകുന്നുണ്ട്. ഉടൻ ആരംഭിക്കാൻ പോകുന്ന 4 മൾട്ടി ഡിവിഷൻ ചിട്ടികളെയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.
എന്താണ് മൾട്ടി ഡിവിഷൻ ചിട്ടി
റെഗുലർ ചിട്ടിയിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം ഡിവിഷനുള്ള ചിട്ടികളാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ. മൾട്ടിഡിവിഷൻ ചിട്ടിയുടെ കാര്യത്തിൽ, ഓരോ മാസവും നറുക്ക് ലഭിക്കുന്ന വ്യക്തിയുടെ എണ്ണം ഡിവിഷനുകളുടെ എണ്ണത്തിന് തുല്യമായിരിക്കും. സാധാരണയായി നാല് ഡിവിഷനുള്ള ചിട്ടികളാണ് നടത്തി വരുന്നത്.
മൂന്ന് ലേലം വിളിയും ഒരു നറുക്കുമായി നാല് അവസരങ്ങളാണ് ഒരു മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്നത്. നറുക്ക് ലഭിച്ചയാൾക്ക് ചിട്ടി തുകയിൽ നിന്ന് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കുകയും ചെയ്യും. ചിട്ടിയുടെ 95 ശതമാനം തുകയും ലഭിക്കും. 60 മാസം ദൈർഘ്യമുള്ള ചിട്ടികളിൽ 35 ശതമാനം വരെയും 60 മാസത്തിൽ താഴെയുളള മൾട്ടി ഡിവിഷൻ ചിട്ടികളിൽ 30 ശതമാനം വരെ കുറച്ചുമാണ് ലേലം ചെയ്യാൻ സാധിക്കുക.

5 ലക്ഷത്തിന്റെ ചിട്ടി
10,000 രൂപ മാസ അടവും 50 മാസ കാലാവധിയുമുള്ള 5 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന് ചിട്ടിയാണിത്. ചിട്ടി 30 ശതമാനം ലേല കിഴിവില്‍ പോകുന്ന മാസങ്ങളില്‍ 8,125 രൂപയാണ് അടയ്ക്കേണ്ടത്. മാസത്തില്‍ നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് 4.75 ലക്ഷം രൂപ ലഭിക്കും. ബാക്കി മൂന്ന് പേര്‍ക്ക് 30 ശതമാനം വരെ ലേല കിഴിവില്‍ ചിട്ടി വിളിച്ചെടുക്കാം.
എറണാകുളം ജില്ലയിലെ കാക്കനാട്, കാക്കനാട് ഈവിനിംഗ്, കണ്ണൂര്‍ ഈവിനിംഗ് ശാഖ, കൊല്ലം കരളിമുക്ക് ശാഖകളില്‍ ഈ ചിട്ടി ഉടനെ ആരംഭിക്കും.
3 ലക്ഷത്തിന്റെ ചിട്ടി
5,000 രൂപ മാസ അടവും 60 മാസ കാലാവധിയുമുള്ള 3 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ മാസ അടവ് 5,000 രൂപയ്ക്കും 3,875 രൂപയ്ക്കും ഇടയിലാകും. ചിട്ടി 35 ശതമാനം ലേല കിഴിലിവില് പോകുമ്പോള്‍ 3,875 രൂപാണ് മാസ അടവ് വരുന്ന്. നറുക്കിലൂടെ ചിട്ടി ലഭിക്കുന്നവര്‍ക്ക് മാസം 2,85,000 രൂപ ലഭിക്കും. മറ്റുള്ളവര്‍ക്ക് 35 ശതമാനം ലേല കിഴിവില്‍ ചിട്ടി വിളിക്കാം.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് , എറണാകുളം കുറുമശേരി, പാലക്കാട് വല്ലാപുഴ, കോഴിക്കോട് കക്കോട്, മാവൂര്‍ റോഡ്, മേപ്പയ്യൂർ ശാഖകളിൽ ഉടൻ ആരംഭിക്കുന്ന കൂട്ടത്തിൽ ഈ ചിട്ടിയുണ്ട്.
9 ലക്ഷത്തിന്റെ ചിട്ടി
15,000 രൂപ മാസ അടവും 60 മാസം കാലായളവുമുള്ള 9 ലക്ഷം രൂപയുടെ മള്‍ട്ടി ഡിവിഷന് ചിട്ടിയാണിത്. ചിട്ടി 35 മാസം താഴ്ന്ന് പോകുന്ന മാസങ്ങളില്‍ 11,250 രൂപയാണ് മാസ അടവ് വരുന്നത്. ചിട്ടി വരിക്കാരില്‍ ഒരാള്‍ക്ക് മാസത്തിൽ 8.55 ലക്ഷം രൂപ ലഭിക്കും. മറ്റുള്ളവര്‍ക്ക് 35 ശതമാനം കിഴിവിൽ ചിട്ടി വിളിക്കാം.
കോട്ടയം ജില്ലയിലെ കോട്ടയം ഇവിനിംഗ്, ചങ്ങനാശ്ശേരി, വകാത്താനം, പാമ്പാടി, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തളിപ്പറമ്പ ശാഖലിൽ ഈ ചിട്ടി ഉടനെ ആരംഭിക്കും.
2 ലക്ഷത്തിന്റെ ചിട്ടി
5000 രൂപ മാസ അടവും 40 മാസ കാലയളവുമുള്ള 2 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന് ചിട്ടിയാണിത്. മാസ അടവ് 5,000 രൂപയ്ക്കും 3,750 രൂപയ്ക്കും ഇടയിലാണ്. 30 ശതമാനം ലേല കിഴിവില്‍ ചിട്ടി വിളിച്ചെടുക്കുന്നവർക്ക് 1.60 ലക്ഷം രൂപ നേടാം. നറുക്കിലൂടെ ചിട്ടി ലഭിക്കുന്നവർക്ക് 1.90 ലക്ഷം രൂപ ലഭിക്കും. എറണാകുളം കാക്കനാട് ഈവിംഗ് ശാഖയിൽ ഈ ചിട്ടി ആരംഭിക്കുന്നുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
