പെട്ടന്ന് പണത്തിന് ആവശ്യം വന്നാല്‍ പലരും തിരഞ്ഞെടുക്കുന്നൊരു മാര്‍ഗം കയ്യിലുള്ള സ്വര്‍ണം പണയം വെയ്ക്കുക എന്നതാണ്. ഞൊടിയിടയിൽ പണം ലഭിക്കുമെന്നതാണ് സ്വർണ പണയ വായ്പകളുടെ പ്രസക്തി. സ്വര്‍ണാഭരണങ്ങളോ നാണയങ്ങളോ പണയം നൽകിയാൽ മാന്യമായ നിരക്കിലുള്ള പലിശയിൽ ബാങ്കുകളോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോ വായ്പ നൽകുന്നുണ്ട്.
സ്വർണ വില കുറയുകയാണ്. 43,280 രൂപയിലാണ് സ്വർണ വില എത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 440 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. വില കുറഞ്ഞിരിക്കുമ്പോൾ സ്വർണം പണയം വെയ്ക്കുന്നതിന് പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. സ്വർണം പണയം വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പരിശോധിക്കാം.
ഈട് നൽകുന്നത് നേട്ടം
മറ്റു വായ്പകളെ സംബന്ധിച്ച് എളുപ്പത്തില്‍ ലഭിക്കും എന്നതാണ് സ്വര്‍ണ പണയ വായ്പകളുടെ പ്രധാന നേട്ടം. സ്വര്‍ണം ഈടായി നൽകുന്നതിനാൽ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയാണ് ബാങ്ക് പണം അനുവദിക്കുന്നത്. ഇവിടെ വായ്പകാരന്റെ ക്രെഡിറ്റ് ചരിത്രം ബാങ്ക് പരിഗണിക്കില്ല. അതിനാൽ അത്യാവശ്യ സമയത്ത് വേഗത്തിൽ പണ ലഭ്യത ഉറപ്പാക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിക്കും വായ്പ ലഭിക്കും. മികച്ച ക്രെഡിറ്റ് സ്‌കോറാണെങ്കില്‍ പലിശ നിരക്കില്‍ ഇളവ് ആവശ്യപ്പെടാനും സാധിക്കും.

വില കുറയുമ്പോൾ ശ്രദ്ധിക്കാം
ഈടായി നൽകിയിട്ടുള്ള സ്വർണത്തിന്റെ മൂല്യം അനുസരിച്ചാണ് വായ്പ തുക നിശ്ചയിക്കുന്നത് എന്നതിനാൽ സ്വർണ വില കുറയുന്നത് പണയം വെയ്ക്കുന്ന ആളെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ഇത് കടം വാങ്ങാനുള്ള ശേഷി പരിമിതപ്പെടുത്തും. സ്വർണ വില ചാഞ്ചാട്ടുന്ന സ്വഭാവം കാണിക്കുന്നവയാണ്.
വായ്പ കാലയളവിൽ സ്വർണത്തിന്റെ മൂല്യം ഗണ്യമായി കുറയുകയാണെങ്കിൽ ഈടിന്റെ മൂല്യം അപര്യാപ്തമായി വരുമ്പോൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ കടം വാങ്ങുന്നയാൾക്ക് വെല്ലുവിളികൾ നേരിടും. ബാങ്കുകൾ ലോൺ-ടു-വാല്യൂ അനുപാതം പരിഗണിച്ച് സ്വർണത്തിന്റെ മൂല്യത്തിന്റെ നിശ്ചിത ശതമാനം മാത്രമാണ് വായ്പ നൽകുന്നത്. അത് സ്വർണത്തിന്റെ യഥാർത്ഥ വിപണി മൂല്യത്തേക്കാൾ കുറവായിരിക്കാം. വില കുറഞ്ഞിരിക്കുന്ന സമയത്ത് ലഭിക്കുന്ന തുകയെ ഇത് സ്വാധീനിക്കും.
തിരിച്ചടവ്
വായ്പയെടുത്തവരുടെ സാമ്പത്തിക ശേഷി അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള തിരിച്ചടവ് സ്വർണ പണയ വായ്പയിൽ ലഭിക്കും. മാസത്തിൽ പലിശ മാത്രം അടച്ചും മുന്നോട്ട് പോകാം. സ്വർണ പണയ വായ്പകൾ കുറഞ്ഞ കാലയളവുള്ളവയായതിനാൽ വായ്പയെടതുത്തായാള്‍ക്ക് നീണ്ട കാലത്തേക്ക് തിരിച്ചടവ് വേണ്ടി വരുന്നില്ല.
അതേസമയം തിരിച്ചടവ് മുടങ്ങിയാൽ പണയം വെച്ച സ്വർണം നഷ്ടപ്പെടാൻ സാധ്യതയുള്ളതാണ് സ്വർണ വായ്പയുമായി ബന്ധപ്പെട്ട അപകടസാധ്യത. വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, കുടിശ്ശികയുള്ള തുക വീണ്ടെടുക്കുന്നതിന് സ്വർണം ലേലം ചെയ്യാൻ ബാങ്കിന് അവകാശമുണ്ട്.
പലിശ നിരക്ക്
സ്വര്‍ണ പണയ വായ്പകള്‍ക്ക് 9 ശതമാനത്തില്‍ താഴ്ന്ന നിരക്കില്‍ ലഭ്യമാകുന്നുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് കുറഞ്ഞ നിരക്കായ 8.45 ശതമാനം പലിശ നല്‍കുന്നത്. 2 വര്‍ഷത്തേക്ക് 5 ലക്ഷം രൂപയുടെ വായ്പ എടുത്താല്‍ മാസം 22,716 രൂപ തിരിച്ചടവ് വരും. യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവടങ്ങളില്‍ 8.65 ശതമാനം പലിശയില്‍ വായ്പ ലഭിക്കും.
5 ലക്ഷം രൂപ 2 വര്‍ഷത്തേക്ക് വായ്പയെടുത്താല്‍ മാസ അടവ് 22,762 രൂപയാണ്. യൂക്കോ ബാങ്കില്‍ 8.80 ശതമാനം പലിശയും പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്കില്‍ 8.85 ശതമാനം പലിശയ്ക്കും വായ്പ ലഭിക്കും. എസ്ബിഐയില്‍ 9.80 ശതമാനമാണ് പലിശ നിരക്ക്. കാനറ ബാങ്കിൽ 9.60%, ബാങ്ക് ഓഫ് ബറോഡ 9.15%, പഞ്ചാബ് നാഷണൽ ബാങ്ക് 9.25% എന്നിങ്ങനെയാണ് പലിശ നിരക്ക്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
