സർക്കാർ ജോലിയുടെ ആകർഷണീയതകളിലൊന്ന് പെൻഷൻ പദ്ധതിയാണ്. ജോലിക്ക് ലഭിക്കുന്ന ഈ സുരക്ഷിതത്വം തന്നെയാണ് യുവാക്കളെ സർക്കാർ ജോലിയിലേക്ക് അടുപ്പിക്കുന്ന ഒരു കാരണം. സർക്കാർ ജോലി പോലെ തന്നെ സർക്കാർ വിഹിതം ചേർത്ത് പെൻഷൻ ലഭിക്കുന്ന വിവിധ പദ്ധതികൾ ഇന്നുണ്ട്.
ഓരോ വിഭാഗം തൊഴിലാളികളുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് ചേരാവുന്ന വ്യത്യസ്ത പദ്ധതികൾ ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നേടി തരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജന. ചെറിയ അടവിൽ വലിയ പെൻഷൻ നേടാം എന്നത് തന്നെയാണ് പദ്ധതിയുടെ പ്രധാന നേട്ടം.
പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജന
2019 ലെ ഇടക്കാല ബജറ്റിലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജന പ്രഖ്യാപിക്കുന്നത്. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 15,000 രൂപയിൽ കുറന് മാസ വരുമാനുള്ള വ്യക്തികള്‍ക്ക് 60-ാം വയസിൽ മാസന്തോറും പരമാവധി 3,000 രൂപയാണ് പദ്ധതി വഴി ലഭിക്കുന്ന പെൻഷൻ. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ വഴി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.
യോഗ്യത
15,000 രൂപ മാസ വരുമാനമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്കാണ് പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ ചേരാനാവുക. ഇതിനോടൊപ്പം നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് സ്‌കീം എന്നിവയില്‍ അംഗമങ്ങളായവർക്ക് പദ്ധതിൽ ചേരാൻ യോഗ്യതയില്ല.
പ്രീമിയം
പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ ചേരുന്ന സമയം തൊട്ട് 60 വയസ് വരെ മാസ വിഹിതം തൊഴിലാളി അടയ്ക്കേണ്ടതുണ്ട്. ഇത് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റാവുകയാണ് ചെയ്യുക. 55 രൂപ മുതൽ 200 രൂപ വരെ വ്യത്യസ്ത മാസ അടവ് പദ്ധതിയിലുണ്ട്. പ്രായത്തിന് അനുസരിച്ച് മാസ അടവിൽ വ്യത്യാസം വരും. തൊഴിലാളി അടയ്ക്കുന്ന വിഹിതത്തിന് തുല്യമായ തുക കേന്ദ്രസർക്കാറും അടയ്ക്കണം.
18 വയസുകാരന് 55 രൂപയാണ് വിഹിതം അടയ്ക്കേണ്ടി വരുന്നത്. ഇതേ തുക കേന്ദ്രസർക്കാറും അടയ്ക്കുന്നതോടെ 18 വയസിൽ ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ ചേരുന്നയാളുടെ ആകെ വിഹിതം 110 രൂപയാകും. 25 വയസുള്ള വ്യക്തി 80 രൂപയാണ് അടക്കേണ്ടത്. 30ാം വയസില്‍ 105 രൂപയും 35ാം വയസില്‍ ചേരുന്നയാൾ 150 രൂപയും അടയ്ക്കണം. 40ാം വയസിൽ പദ്ധതിയിൽ ചേരുന്നയാൾ 200 രൂപയും അടയ്ക്കണം.
ഭാര്യയ്ക്കും പെൻഷൻ
ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ 60 വയസിന് ശേഷം പെന്‍ഷന്‍ ഉടമ മരണപ്പെട്ടാല്‍ ഭാര്യയ്ക്ക് പകുതി പെന്‍ഷൻ ലഭിക്കും. നിക്ഷേപം ആരംഭിച്ച് പത്ത് വര്‍ഷത്തിന് ശേഷം നിര്‍ത്തുമ്പോള്‍ അടച്ച തുകയും സേവിംഗ് ബാങ്ക് അക്കൗണ്ട് പലിശയുമാണ് ലഭിക്കുന്നത്. അറുപത് വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തൊഴിലാളി മരണപ്പെട്ടാല്‍ ഭാര്യ/ ഭര്‍ത്താവിന് തുക അടച്ച് പെൻഷൻ മുന്നോട്ട് കൊണ്ടുപോകാം. അല്ലെങ്കിൽ പണം പിൻവലിക്കാം.
എവിടെ നിന്നാരംഭിക്കാം
പൊതുസേവന കേന്ദ്രത്തില്‍ നിന്നോ എല്‍ഐസി ബ്രാഞ്ച്, ഇപിഎഫ്ഒ ഓഫീസ്, ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ ചേരാം. ആധാര്‍ കാര്‍ഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമാണ്. ആദ്യ അടവ് പണമായി നല്‍കണം പിന്നീടുള്ള തുക ബാങ്കില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യും. ഇതിനാൽ മാസത്തിൽ ബാങ്കിൽ ആവശ്യമായ തുക കരുതണം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications