നിക്ഷേപത്തിന് 9 ശതമാനം വരെ ആദായം നൽകുന്ന 6 സ്ഥിര വരുമാന പദ്ധതികൾ; നോക്കുന്നോ

കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള വെല്ലുവിളികളെ മറികടന്ന് സ്ഥിര വരുമാന നിക്ഷേപകർക്ക് ആശ്വാസ നൽകുന്ന വർഷമായിരുന്നു 2022. കോവിഡിനെ തുടർന്ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് വെട്ടികുറച്ചതിനെ തുടർന്ന് സ്ഥിര നിക്ഷേപം ഉൾപ്പടെയുള്ള സ്ഥിര വരുമാന നിക്ഷേപ പദ്ധതികളുടെ വരുമാനം മോശം അവസ്ഥയിലായിരുന്നു. ഭൗമ രാഷ്ട്ര പ്രതിസന്ധികളെ തുടർന്ന് പണപ്പെരുപ്പം നേരിടാൻ വീണ്ടും റിപ്പോ നിരക്കുകൾ ഉയരാൻ തുടങ്ങിയത് 2022 മേയിലാണ്.

2023 ഫെബ്രുവരി വരെ 250 അടിസ്ഥാന നിരക്കാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കുയർത്തിയത്. 6.50 ശതമാനത്തിൽ റിപ്പോ നിരക്കെത്തി. ഇതേ തുടർന്ന സ്ഥിര നിക്ഷേപങ്ങളിൽ നിന്നും ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ആദായം വർധിച്ചിട്ടുണ്ട്. വരുന്ന ആർബിഐ യോ​ഗങ്ങളിൽ പലിശ നിരക്ക് ഉയരുമോ ഇല്ലയോ എന്ന അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്ന ആദായം നൽകുന്ന സ്ഥിര വരുമാന പദ്ധതികളെ അറിയാം.

നിക്ഷേപത്തിന് 9 ശതമാനം വരെ ആദായം നൽകുന്ന 6 സ്ഥിര വരുമാന പദ്ധതികൾ; നോക്കുന്നോ

1. ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട്

ഹ്രസ്വകാലത്തേക്ക് ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളാണ് ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട്. 1-3 വര്‍ഷ കാലയളവിലുള്ള ബോണ്ടുകളിലാണ് ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ഹ്രസ്വകാല ബോണ്ടുകള്‍ പലിശ നിരക്കുകളോട് പ്രതികരിക്കുന്നത് കുറവായതിനാല്‍ പലിശ നിരക്കുയരുന്ന സമയത്തും ഇവ മികച്ച നിക്ഷേപങ്ങളാണ്. മൂന്ന വര്‍ഷ കാലത്തേക്ക് നിക്ഷേപിക്കാന്‍ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ മികച്ച ഓപ്ഷനാണ്. എച്ച്ഡിഎഫ്‌സി ഷോര്‍ട്ട് ടേം ഫണ്ട് 1 വര്‍ഷത്തിനിടെ 7.3 ശതമാനം ആദായവും 3 വര്‍ഷത്തിനിടെ 7.6 ശതമാനം ആദയവും നല്‍കി. 

2. ടാര്‍ജെറ്റ് മെച്യൂരിറ്റി ഫണ്ട്

ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനം ഒരു നിശ്ചിത സമയ പരിധിയിൽ ലഭിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ടാര്‍ഗെറ്റ് മെച്യൂരിറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. സ്ഥിര-വരുമാന സൂചികകള്‍ ട്രാക്കുചെയ്യുന്ന ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളാണ് ടാര്‍ഗെറ്റ് മെച്യൂരിറ്റി ഫണ്ടുകള്‍. ഇവയ്ക്ക് മുൻകൂട്ടി നിശ്ചയിച്ച മെച്യൂരിറ്റി തീയതിയുണ്ട്.

ഇവ പ്രധാനമായും സർക്കാർ സെക്യൂരിറ്റികൾ, സംസ്ഥാന വികസന വായ്പകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ബോണ്ടുകൾ എന്നിവയിലാണ് നിക്ഷേപിക്കുന്നത്. 3 വർഷത്തിലധികം കാലാവധിയുള്ള ടാര്‍ഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ 7.50 ശതമാനം ആദായം നൽകുന്നു.

3. സ്ഥിര നിക്ഷേപം

പരമ്പരാ​ഗത നിക്ഷേപകരുടെ ഏറ്റവും മികച്ച നിക്ഷേപ മാർ​ഗങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. പുത്തൻ തലമുറ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും പൊതുമേഖല, സ്വകാര്യ ബാങ്കുകളുമുള്ള സ്ഥിര നിക്ഷേപ വിപണിയിൽ നിക്ഷേപകർക്ക് കൂടുതൽ ഓപ്ഷൻ ലഭ്യമാണ്. ആർബിഐ പലിശ നിരക്ക് വർധനവിന് പിന്നാലെ പലിശ നിരക്ക് ബാങ്ക് നിക്ഷേപങ്ങളിലും ഉയർന്നിട്ടുണ്ട്.

വിദേശ ബാങ്കുകൾ 7 ശതമാനം, പൊതുമേഖലാ ബാങ്കുകൾ 7.20 ശതമാനം, സ്വകാര്യ ബാങ്കുകൾ 7.60, സ്മോൾ ഫിനാൻസ് ബാങ്ക് 7.75 ശതമാനം എന്നിങ്ങനെ പലിശ നൽകുന്നു. ഉയർന്ന ക്രെഡിറ്റ് റിസ്കിന്റെ സൂചനയായതിനാൽ ഉയര്‍ന്ന പലിശ നിരക്കിലുള്ള സ്ഥിര നിക്ഷേപങ്ങൾ ശ്രദ്ധിക്കണം.

4. ടാക്‌സ് ഫ്രീ ബോണ്ട്

2012- 2016 സാമ്പത്തിക വർഷങ്ങൾക്കിടയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഫ്രാസ്ട്രക്ചർ കമ്പനികളാണ് നികുതി രഹിത ബോണ്ടുകൾ ഇഷ്യൂ ചെയതത്. ലിസ്റ്റ് ചെയ്ത ബോണ്ടുകൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ട്രേഡ് ചെയ്യപ്പെടുന്നുണ്ട്. നിക്ഷേപകര്‍ക്ക് ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി ഇവ വാങ്ങാവുന്നതാണ്. പ്രതിവർഷ പലിശയാണ് ഇവ നൽകുന്നത്. പലിശ വരുമാനം നികുതി രഹിതമാണ്. 8.30 ശതമാനം കൂപ്പൺറേറ്റുള്ള ബോണ്ടുകളാണിവ.

5. എൻസിഡി

ദീർഘകാലത്തേക്ക് ധനസമാഹരണത്തിന് കോർപ്പറേറ്റ് സ്ഥാപനങ്ങലാണ് നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡി) പുറത്തിറക്കുന്നത്. കമ്പനിയുടെ ഓഹരികളാക്കി മാറ്റാൻ സാധിക്കാത്ത കടപ്പത്രങ്ങളാണിവ. 1 വര്‍ഷം മുതല്‍ 7 വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് എൻസിഡികൾ ഇഷ്യൂ ചെയ്യപ്പെടുന്നത്.

വർഷങ്ങളിലോ കാലാവധിയിലോ ആണ് എൻസിഡികൾ പലിശ നൽകുന്നത്. എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത എൻസിഡികൾ ഇക്വിറ്റികൾ പോലെ വാങ്ങാനും വില്പന നടത്താനും സാധിക്കും. 9 ശതമാനം കൂപ്പൺ റേറ്റുള്ള എൻസിഡികൾ വിപണിയിലുണ്ട്. നിക്ഷേപം നടത്തുമ്പോൾ എൻസിഡികളുടെ ക്രെഡിറ്റ് റേറ്റിം​ഗ് പരി​ഗണിക്കേണ്ടതാണ്. 

6. ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍

കേന്ദ്ര സർക്കാറിന് വേണ്ടി ആർബിഐ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ (g-secs). ഇതിൽ സംസ്ഥാന വികസന വായ്പകള്‍ വഴി സംസ്ഥാന സര്‍ക്കാരുകളും പണം സ്വരൂപിക്കുന്നു. 3 മാസം, 6 മാസം, 12 മാസം എന്നിങ്ങനെ ഹ്രസ്വകാല കാലാവധിയുള്ള നിക്ഷേപമാണ് ട്രഷറി ബില്ലുകള്‍.​ ഗവൺമെന്റ് സെക്യൂരിറ്റികൾക്ക് 1 മുതല്‍ 40 വര്‍ഷം വരെ കാലാവധിയുണ്ട്.

കേന്ദ്ര സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളായതിനാൽ ഇവ ക്രെഡിറ്റ്-റിസ്‌ക്-ഫ്രീ നിക്ഷേപങ്ങളാണ്. എന്നാൽ ബോണ്ടുകള്‍ പലിശനിരക്ക് സംബന്ധിച്ച റിസ്കുണ്ട്. കാലാവധിയോളം സൂക്ഷിക്കുന്നവർക്ക് ഇത് ഒഴിവാക്കാനാകും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X