ഇന്നത്തെ കാലത്ത് ബാങ്ക് വായ്പ കിട്ടാൻ ക്രെഡിറ്റ് സ്‌കോർ അത്യാവശ്യമാണ്. വ്യക്തിഗത വായ്പകളാണെങ്കിൽ പറയുകയും വേണ്ട. വായ്പ വേണ്ട നിങ്ങൾക്ക് ഓഹരി വിപണിയിൽ നിക്ഷേപമുണ്ടെങ്കിൽ ക്രെഡിറ്റ് സ്‌കോർ നോക്കേണ്ട ബാങ്ക് തരും വായ്പ. കയ്യിലുള്ള ഓഹരി ഈടുവച്ച് വായ്പയെടുക്കാൻ സാധിക്കും. അതായത് ഓഹരിയിലെ നിക്ഷേപം പിൻവലിക്കാതെ തന്നെ ആവശ്യമായ തുക കണ്ടെത്താൻ സാധിക്കും.
ഓഹരിക്ക് മേൽ വായ്പ
സ്വർണം പണയം വെയ്ക്കുന്നത് പോലെ ഈട് നൽകിയുള്ളൊരു സുരക്ഷിത വായ്പയാണ് ഓഹരിക്ക് മുകളിൽ ലഭിക്കുന്നത്. കയ്യിലുള്ള ഓഹരി ഈടായി സ്വീകരിച്ച് ബാങ്ക് വായ്പ നൽകും. ഇതിന് പലിശ ഈടാക്കും. മുതലും പലിശയും അടച്ചു തീർക്കുന്ന സമയത്ത് ബാങ്ക് ഓഹരികൾ തിരികെ നൽകും.
ഓഹരി ബാങ്കിൽ ഈടിലാണെങ്കിലും തുടർന്നും ലാഭവിഹിതം ഓഹരി ഉടമയ്ക്ക് ലഭിക്കും. കമ്പനി ഓഹരി വിഭജനമോ ബോണസ് ഓഹരിയോ പ്രഖ്യാപിച്ചാലും ഇതിന്റെ നേട്ടങ്ങളും ഓഹരി ഉടമയ്ക്ക് ലഭിക്കും. ഓഹരി പണയപ്പെടുത്തിയാലും ഉടമസ്ഥാവകാശം നിങ്ങൾക്ക് തന്നെയാകും. കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്ന് മാത്രം.

എത്ര തുക വായ്പ ലഭിക്കും
ഓഹരിയുടെ നിലവിലെ വിപണിമൂല്യത്തിന്റെ 50 ശതമാനമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലോൺ ടു വാല്യു റേഷ്യോ ആയി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ കയ്യിലുള്ള ഓഹരിയുടെ വിപണി മൂല്യം 20 ലക്ഷം രൂപയാണെങ്കിൽ 10 ലക്ഷം രൂപ വായ്പയായി ലഭിക്കും. എൻഎസ്ഇയിലെ ഗ്രൂപ്പ് വൺ ഓഹരികൾക്ക് മാത്രമാണ് ബാങ്കുകൾ വായ്പ അനുവദിക്കുകയുള്ളൂ. കഴിഞ്ഞ ആരു മാസത്തിനിടെ 80 ശതമാനം ദിവസങ്ങളിലും വ്യാപാരം നടന്ന ഓഹരിയാകണം ഇവ. ഈയിടെ ലോൺ ടു വാല്യു റേഷ്യോ 60 ശതമാനമാക്കി ഉയർത്താൻ ആർബിഐ നിർദ്ദേശമുണ്ടായിരുന്നു. നിക്ഷേപകന് പരമാവധി ലഭിക്കുന്ന വായ്പ 10 കോടി രൂപയാക്കി ഉയർത്താനും ആർബിഐ നിർദ്ദേശമുണ്ട്.
ഓഹരി ഇടിഞ്ഞാൽ
ഈട് നൽകിയുള്ള വായ്പയാണെങ്കിലും മറ്റു സമാന വായ്പകളിൽ നിന്നും വ്യത്യസ്തമായി ഈട് നൽകിയ ഓഹരിയുടെ മൂല്യം കുറയാൻ സാധ്യതയുണ്ട്. ഈ സമയത്ത് വരുന്ന നഷ്ടം നികത്തേണ്ടത് വായ്പ എടുത്തയാളുടെ ഉത്തരവാദിത്വമാണ്. ഉദാഹരണമായി 20 ലക്ഷത്തിന്റെ ഓഹരി ഈട് നൽകി 10 ലക്ഷം രൂപ വായ്പയെടുത്തയാളുടെ ഓഹരി 30 ശതമാനം ഇടിഞ്ഞാൽ ലോൺ ടു വാല്യു റേഷ്യോ ഉയരും. ഇവിടെ ഓഹരിയുടെ മൂല്യം 20 ലക്ഷത്തിൽ നിന്നും 14 ലക്ഷമായി കുറയും. ഇവിടെ ആറു ലക്ഷത്തിന്റെ നഷ്ടം വന്നു. ഇത് മാർജിൻ ഉപയോഗിച്ച് അഡ്ജസ്റ്റ് ചെയ്യും. ബാക്കി തുക വായ്പയെടുത്തയാൾ പണമായി നൽകണം. ഇല്ലെങ്കിൽ ഈടായി നൽകിയ ഓഹരി വിറ്റ് തുക കണ്ടെത്താൻ ബാങ്കിന് അനുവാദമുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
