സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ ആളുകൾ വിവിധ വായ്പാ മാർഗങ്ങളെ ആശ്രയിക്കുന്നു. അപ്രതീക്ഷിത യാത്രാച്ചെലവുകൾ, ആരോഗ്യ പ്രശ്നങ്ങൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണം അത്യാവശ്യമായി വരുന്നു. ഓരോ സാഹചര്യത്തിനും അനുസൃതമായി നിങ്ങൾക്ക് പണം ആവശ്യമായി വരുമ്പോൾ എന്തു ചെയ്യും? ബാങ്കിൽ നേരിട്ടെത്തി ഒരു ലോണിന് അപേക്ഷിച്ചാലും പെട്ടെന്ന് തന്നെ പണം കിട്ടില്ല. ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളിൽ പെട്ടെന്ന് അംഗീകരിക്കുന്ന ലോണുകളെ സമീപിക്കുന്നതാണ് നല്ലത്.
പെട്ടെന്ന് തന്നെ ലോൺ ലഭിക്കണമെങ്കിൽ നിങ്ങൾ എന്തെല്ലാം ജാമ്യമായി നൽകേണ്ടി വരും? ഒന്നും വേണ്ട, നിങ്ങളുടെ ആധാർ കാർഡ് സമർപ്പിച്ച് ലോൺ എടുക്കാൻ സാധിക്കും. മാത്രമല്ല മിനിറ്റുകൾ കൊണ്ടാണ് ഈ പണം ക്രെഡിറ്റാവുന്നത്. എന്നാൽ അതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ആധാർ കാർഡുണ്ടെങ്കിൽ പേഴ്സണൽ ലോൺ കിട്ടും....
ഇത്തരം വായ്പകൾക്ക് കുറഞ്ഞ രേഖകൾ മാത്രം മതി. അതിനാൽ ഏതൊരു വ്യക്തിക്കും കാലതാമസമില്ലാതെ പണം ഉറപ്പാക്കാം. വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ സാമ്പത്തിക ആവശ്യം നിറവേറ്റാൻ സാധിക്കുന്നു എന്നതാണ് ഇത്തരെ വായ്പകളുടെ പ്രത്യേകത. അവസാന നിമിഷത്തിലാണ് പണത്തിന്റെ ആവശ്യം വരുന്നതെങ്കിൽ ഇതുപോലെ ലോൺ എടുക്കാം. നിങ്ങളുടെ ആധർ കാർഡ് സമർപ്പിച്ചാൽ ലോൺ കിട്ടും എന്നതിനാൽ എവിടെ നിന്നും പണം സ്വന്തമാക്കാം. നിലവിൽ നിരവധി തേർഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റന്റ് ലോണുകൾ നൽകുന്നുണ്ട്. അതുപോലെ ഒരു തേർഡ് പാർട്ടിയാണ് ഇതും.
ആധാർ കാർഡ് ഒരു വ്യക്തിയുടെ ഏറ്റവും പ്രധാന രേഖയായി കണക്കാക്കാം. മേൽവിലാസം തെളിയിക്കുന്നതിനും വ്യക്തിയെ തിരിച്ചറിയുന്നതിനും ഇത് സഹായിക്കുന്നു. അതിനാൽ അനാവശ്യമായി നിരവധി രേഖകൾ സമർപ്പിക്കേണ്ട ആവശ്യമില്ല എന്നർത്ഥം. ഇത്തരം വായ്പകളെ സുരക്ഷിതമല്ലാത്ത ലോണുകളായി കണക്കാക്കുന്നു. എങ്കിലും അപ്രതീക്ഷിത ആവശ്യങ്ങൾ പൂർത്തിയാക്കാൻ ഇത് ഗുണകരമാവും.

ഈ പേഴ്സണൽ ലോണിന്റെ പ്രധാന സവിശേഷതകൾ
ഉയർന്ന തുക: നിങ്ങളുടെ ആധാർ കാർഡും മറ്റു രേഖകളും ഉപയോഗിച്ച് 55 ലക്ഷം വരെ ലോൺ നേടാം. ഇത് വ്യക്തിഗത ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം.
ലോൺ പെട്ടെന്ന് അംഗീകരിക്കുന്നു: ഇത്തരം പേഴ്സണൽ ലോണുകൾക്ക് യോഗ്യത കുറവായിരിക്കും. അതിനാൽ മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ വായ്പാ അപേക്ഷ അംഗീകരിക്കുന്നു.
ഈട് ആവശ്യമില്ല: ഈ വായ്പകൾ സുരക്ഷിതമല്ലാത്തതിനാൽ, ഈടുകൾ നൽകേണ്ടതില്ല.
കുറഞ്ഞ രേഖകൾ മതി: ആധാറും വരുമാന തെളിവും ഉപയോഗിച്ച് ലോണിന് അപേക്ഷിക്കാം.
പണം പെട്ടെന്ന് ലഭിക്കും: 24 മണിക്കൂറിനുള്ളിൽ പണം നിങ്ങളുടെ അക്കൗണ്ടിൽ എത്തും.
തിരിച്ചടവ്: നിങ്ങൾക്ക് പരമാവധി എട്ട് വർഷത്തിനുള്ളിൽ ഈ വായ്പ തിരിച്ചടയ്ക്കാം. അതായത് 96 മാസത്തേക്കാണ് തിരിച്ചടവ് കാലാവധി.
യോഗ്യതാ മാനദണ്ഢം
ആധാർ കാർഡിൽ ഒരു ഇൻസ്റ്റൻ്റ് പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ ചില യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പരിശോധിക്കാംച
- വായ്പ എടുക്കുന്ന വ്യക്തി ഇന്ത്യൻ പൗരനായിരിക്കണം.
- നിങ്ങളുടെ പ്രായം 21 വയസ്സ് മുതൽ 80 വയസ്സ് വരെയായിരിക്കണം.
- 685 അല്ലെങ്കിൽ അതിലും ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ മികച്ചതായിരിക്കും.
- നിങ്ങളുടെ കുറഞ്ഞ വരുമാനം 25,001 ആയിരിക്കണം (ഓരോ സ്ഥലങ്ങളിലും ഇത് വ്യത്യാസപ്പെട്ടേക്കാം)
പേഴ്സണൽ ലോൺ ഉപയോഗിച്ച് സമ്പാദ്യം വർധിപ്പിക്കാം, ഇതാ 4 വഴികൾ...
ആവശ്യമായ രേഖകൾ...
- ആധാർ കാർഡ്
- ഇൻകം പ്രൂഫ്
- മേൽവിലാസത്തിന്റെ തെളിവ്
- ബാങ്ക് സ്റ്റേറ്റ്മെൻ്റ്
ഇൻസ്റ്റന്റ് പേഴ്സണൽ ലോൺ എങ്ങനെ അംഗീകരിക്കും?
- ക്രെഡിറ്റ് സ്കോർ: നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ പെട്ടെന്ന് വായ്പ അംഗീകാരിക്കാനുള്ള സാധ്യത കൂടുതലായിരിക്കും.
- ലോൺ അപേക്ഷകൾ പരിമിതപ്പെടുത്തുക: നിങ്ങൾക്ക് ഒന്നിലധികം ലോണുകൾ ഉണ്ടെങ്കിൽ അത് ക്രെഡിറ്റ് യോഗ്യതയെ ബാധിക്കും.
- ശരിയായ വിവരങ്ങൾ നൽകുക: വായ്പക്കുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ വിവരങ്ങൾ ശരിയായി നൽകുക
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications